വേലക്കാരി മരിച്ചപ്പോൾ മകളെ എടുത്തു വളർത്തിയ മുതലാളി പിന്നീട് അവൾ ആരാണ് എന്നറിഞ്ഞപ്പോൾ ഞെട്ടിപ്പോയി

പപ്പാ ഞാനല്ലേ പപ്പയുടെ മോൾ അല്ലാതെ ഈ തന്തയില്ലാത്ത അഭിരാമി ആണോ? പറയ് പപ്പാ എന്ന് സാന്ദ്ര ഉറക്കെ വിളിച്ചു പറഞ്ഞു. അവൾ ദേഷ്യവും സങ്കടവും സഹിക്കാൻ സാധിക്കാതെ നിന്ന് വിറച്ചു. പല്ല് കടിച്ചു വിറചു ചുണ്ടുകൾ വിതുമ്പി സാന്ദ്രയുടെ അലറിച്ച കേട്ട് തുണിക്കടയിൽ ഉള്ള എല്ലാ ആളുകളും അവളെ നോക്കി. അവർ പരസ്പരം നോക്കി പിറുപിറുത്തു.

അച്ഛൻ ജയൻ ആകെ ലജ്ജയോടെ ചുറ്റും നോക്കി. സ്വന്തം മകൾ കാരണം ആളുകളുടെ മുന്നിൽ തല താഴ്ത്തി നിൽക്കേണ്ടി വന്നതുകൊണ്ട് അയാൾ തൂവാല എടുത്തു മുഖം മറച്ചു. ഇരച്ചു കയറിയ ദേഷ്യം അയാൾ അടക്കി നിർത്തി. അയാൾ സാന്ദ്രയെ നോക്കി വിളറിയ ഒരു ചിരി ചിരിച്ചു. അഭിരാമിക്ക് അതുകൊണ്ടുതന്നെ ഒന്നും തോന്നിയില്ല. സാന്ദ്രയുടെ വായിൽ നിന്നും ഇടയ്ക്ക് ഇങ്ങനെ കേൾക്കുന്നത് കൊണ്ട് അഭിരാമിക്ക് പിന്നീട് കൂടുതൽ ആയി ഒന്നും തോന്നിയില്ല.

സാന്ദ്ര ചേച്ചി പറഞ്ഞതിൽ എന്താണ് തെറ്റ് എനിക്ക് അറിയില്ലല്ലോ എൻറെ അച്ഛൻ ആരാണ് എന്നുള്ള കാര്യം അഭിരാമി ഓർത്തു. അവൾ മെല്ലെ സാന്ദ്രയുടെ അടുത്ത് വന്ന് അവളുടെ തോളിൽ കൈവച്ചു. അവളാകട്ടെ ദേഷ്യത്തോടെ കൈതട്ടി. തീപാറുന്ന കണ്ണുകളോടെ അവൾ അഭിരാമിയെ നോക്കി. അച്ഛൻ ഇത് എനിക്ക് ചേരുമെന്ന് അല്ലേ പറഞ്ഞിട്ടുള്ളൂ ചേച്ചിക്ക് ഇത് ഇഷ്ടമായി എങ്കിൽ ചേച്ചി എടുത്തു കൊള്ളുക അതിനെ ഇങ്ങനെ നിലവിളിക്കണോ?

അഭിരാമി വളരെ ചെറിയ ശബ്ദത്തിൽ സാന്ദ്രയുടെ ചെവിയിൽ പറഞ്ഞു. സാന്ദ്ര തിരിഞ്ഞു അഭിരാമിയെ നോക്കി തന്നെ ദഹിപ്പിക്കാനുള്ള ശക്തി ആ നോട്ടത്തിന് ഉണ്ട് എന്ന് അഭിരാമിക്ക് തോന്നി. സഹിക്കാൻ ഞാൻ ഒരുക്കമാണ് കൊന്നാൽ പിന്നെ എനിക്ക് മിണ്ടാൻ പറ്റില്ലല്ലോ? മരിച്ചുപോയെങ്കിലും അവരുടെ വേലക്കാരിയുടെ മകൾ അല്ലേ ഞാൻ അഭിരാമി ചിന്തിച്ചു. അവൾ സാന്ദ്രയെ നോക്കി ചിരിക്കാൻ ശ്രമിച്ചു. അത് എൻറെ പപ്പയാടി എൻറെ മാത്രം എവിടെ നിന്ന് ജനിച്ചു എന്ന് അറിയാത്ത തന്തയില്ലാത്തവളെ നിന്നെ ഞാൻ കൊല്ലും സാന്ദ്രപതിഞ്ഞ് സ്വരത്തിൽ അവളോട് പറഞ്ഞു. തിരികെ കാറിൽ വീട്ടിലേക്ക് മടങ്ങുമ്പോഴും സാന്ദ്രയുടെ മുഖവും മനസ്സും മൂടി കെട്ടിയിരുന്നു.

അവളുടെ ഉള്ള് തിളച്ചു മറിയുകയാണ്. വേലക്കാരിയുടെ മകളാണ് എന്ന് പറഞ്ഞിട്ട് പോലും എന്ത് കാര്യത്തിലും അവളും ഞാനും പപ്പയ്ക്ക് ഒരു പോലെയാണല്ലോ? അവളോട് കുറച്ചു കൂടുതൽ അടുപ്പം പപ്പയ്ക്ക് ഉണ്ടോ? ഒരു വേലക്കാരി മരിച്ചു എന്ന് കരുതി അവളുടെ മകളുടെ ഇത്രയും സ്നേഹം കാണിക്കേണ്ട കാര്യമുണ്ടോ? ചോദ്യങ്ങളുടെ ഒരു കൂമ്പാരം തന്നെ സാന്ദ്രയുടെ മനസ്സിനെ കുത്തി നോവിച്ചു കൊണ്ടിരുന്നു.