ഒരുമിച്ച് ജോലി ചെയ്ത് താമസിക്കുന്ന യുവതികളുടെ ബാഗ് പരിശോധിച്ചവർ ഞെട്ടിപ്പോയി

ഞങ്ങളൊക്കെ ഡ്രസ്സ് മാറുന്നത് നിൻറെ മുമ്പിൽ വെച്ചല്ലേ. നീ മാത്രം എന്തിനാണ് ബാത്റൂമിൽ കയറുന്നത്? ഞങ്ങൾ കാണാൻ പാടില്ലാത്ത എന്തെങ്കിലും നീ ഉള്ളിൽ ഒളിപ്പിച്ചു വെച്ചിട്ടുണ്ടോ? റൂംമേറ്റ് ആയ ശില്പ അത് ചോദിക്കുമ്പോൾ സുഹറ മറുപടി പറയാനുള്ള ഉത്തരത്തിനായി പരതുകയായിരുന്നു. അത് പിന്നെ ഞാൻ വീട്ടിലും ഇങ്ങനെ തന്നെയാണ്.

എൻറെ ഉമ്മയുടെ മുന്നിൽ പോലും കുപ്പായം മാറാൻ എനിക്ക് നാണമാണ്. ഓ പിന്നെ അവളുടെ ഒരു നാണം ഒരു ദിവസം ഞങ്ങൾ എല്ലാവരും കൂടി നിന്നെ വസ്രാക്ഷേപം നടത്തും. അന്ന് നീ തുണിയില്ലാതെ നിൽക്കുന്ന ഫോട്ടോ എടുത്ത് ഞങ്ങൾ വാട്സാപ്പിൽ ഇവിടെ താമസിക്കുന്ന എല്ലാവർക്കും അയച്ചു കൊടുക്കും. ശാലിനിയാണ് ആ ഭീഷണി ഉയർത്തിയത്. എൻറെ റബ്ബേ എനിക്ക് അത് ഓർക്കാൻ കൂടി വയ്യ.

പ്ലീസ് ഞാൻ നിങ്ങളുടെ കാൽ പിടിക്കാം എന്നോട് നിങ്ങൾ അങ്ങനെ ഒന്നും ചെയ്യരുത്. സുഹറ കൂട്ടുകാരികളുടെ നേരെ കൈകൂപ്പി കൊണ്ട് പറഞ്ഞു. ശരി ഒരു ഡിമാൻഡ് ഉണ്ട് ഇനി തുണി കഴുകുമ്പോൾ നീ ഞങ്ങളുടെ മൂന്നുപേരുടെ വസ്ത്രങ്ങളും കഴുകി തരണം. എന്താ സമ്മതമാണോ മരിയ ആണ് അങ്ങനെ ഒരു ഡിമാൻഡ് വെച്ചത്. വേറെ നിവൃത്തിയില്ലാതെ സുഹറയ്ക് അത് സമ്മതിക്കേണ്ടി വന്നു.

കൂട്ടുകാരികൾ റൂമിൽ തന്നെ നിന്നുകൊണ്ട് വസ്ത്രം മാറിയപ്പോൾ സുഹറ ബാത്റൂമിൽ കയറി പർദ്ദ മാറ്റി നീളം കൈയുള്ള നൈറ്റി ഇട്ടുവന്നു. നഗരത്തിലെ പ്രധാന വസ്ത്ര വിഭാഗത്തിലെ സെയിൽസ് ഗേൾ സ്റ്റാഫ് ആണ് സുഹറ ഒഴിച്ചുള്ള ബാക്കി മൂന്നു പേരും. ദൂരെ നിന്നും വരുന്ന സ്ത്രീകൾക്ക് താമസിക്കുവാനുള്ള കമ്പനി ഹോസ്റ്റൽ ആണ് അത്. കൂട്ടത്തിൽ അവസാനം സുഹറ ആണ് അവരുടെ കൂട്ടത്തിൽ താമസിക്കാൻ വന്നത്. അവൾക്ക് കാൻഡിൽ ചുമതലയാണ് നൽകിയിരുന്നത്.

ബാക്കിയുള്ളവർക്കൊക്കെ ടെക്സ്റ്റൈൽ ഷോപ്പിൽ ആയിരുന്നു പണി. രണ്ടുമൂന്നു വർഷത്തെ എക്സ്പീരിയൻസ് ബാക്കി ഉള്ളവർക്ക് ഉണ്ടെങ്കിലും സുഹറയ്ക്ക് രണ്ട് ആഴ്ച എക്സ്പീരിയൻസ് മാത്രമേ ആയിട്ടുള്ളൂ. എന്നും രാവിലെ സുഹറ ആണ് ആദ്യം എഴുന്നേൽക്കുന്നത്. മറ്റുള്ളവർ എണീക്കുമ്പോഴേക്കും അവളുടെ കുളിയും നനയും എല്ലാം കഴിഞ്ഞിട്ടുണ്ടാകും. ചൂട് കട്ടൻ ചായ കൊണ്ടുവന്ന് കൂട്ടുകാരികളെ എഴുന്നേൽക്കുമ്പോൾ അവരുടെ ഒരു ദിവസം സ്റ്റാർട്ട് ചെയ്യും.