വീട്ടിൽ നിന്നും അടിച്ചു പുറത്താക്കിയ അനിയത്തിക്ക് സംഭവിച്ചത് കണ്ടോ

അന്ന് രാത്രി അമ്മയുടെ കൂടെ ഉറങ്ങാൻ കിടന്നിട്ട് എത്രയേറെ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് നമുക്ക് രണ്ടാൾക്കും ഉറങ്ങാൻ കഴിഞ്ഞില്ല. ഓർമ്മ വയ്ക്കുന്ന കാലത്തിനു മുന്നേ തന്നെ അച്ഛൻ ഞങ്ങളെ വിട്ടുപോയി. പിന്നെ എന്നെയും അനിയത്തിയെയും പഠിപ്പിക്കാൻ അമ്മ ഒരുപാട് കഷ്ടപ്പെട്ടു. ചെയ്യാത്ത ജോലികൾ ഒന്നും തന്നെയില്ല. നാട്ടുകാർ ഒരുപാട് ഇല്ലാത്ത കഥകൾ പറഞ്ഞു പരത്തിയെങ്കിലും അമ്മ അതൊക്കെ ചിരിച്ചുകൊണ്ടാണ് നേരിട്ടത്.

അമ്മയുടെ ഉള്ളിൽ ഒറ്റ ഒരു വാശി മാത്രമേ ഉണ്ടായിരുന്നുള്ളൂ ഞങ്ങൾ രണ്ടുപേരെയും നല്ലതുപോലെ പഠിപ്പിച്ച് നല്ല ഒരു ജോലി വാങ്ങിച്ചു തരുക എന്നുള്ളത് മാത്രം. വളർന്നുവരുന്നതിനോടൊപ്പം എനിക്ക് ടീച്ചർ ആകാൻ ആയിരുന്നു ഇഷ്ടം. പഠിക്കുന്നതിനോടൊപ്പം തന്നെ വീട്ടിൽ കുട്ടികൾക്ക് ട്യൂഷൻ എടുത്ത് അമ്മയെ സഹായിച്ചു. പഠനം കഴിഞ്ഞ് ജോലി അന്വേഷിക്കുമ്പോഴും വീട്ടിലും ട്യൂഷൻ സെൻററിൽ ആയി കുട്ടികൾക്ക് ക്ലാസ് എടുത്തു ചെറിയ വരുമാനം കിട്ടി തുടങ്ങിയപ്പോഴാണ് അമ്മ ഒന്ന് നടു നിവർത്തി തുടങ്ങിയത്.

എനിക്ക് ഒരാളെ ഇഷ്ടമാണ് എനിക്ക് അയാളെ തന്നെ കെട്ടണം. ഒരു ദിവസം എല്ലാവരും അത്താഴം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് അനിയത്തി അത് പറഞ്ഞത്. അത് കേട്ടപ്പോൾ അമ്മയെപ്പോലെ ഞാനും ഒന്ന് ഞെട്ടിപ്പോയി. എന്താടി നീ പറയുന്നത് അതിനാണ് നിന്നെ ഞാൻ കഷ്ടപ്പെട്ട് വളർത്തിയത് എന്ന് കുറച്ചു നേരത്തെ നിശബ്ദതയ്ക്കുശേഷം അമ്മ സ്വരം ഉയർത്തി പറഞ്ഞു. ഞാനെൻറെ ഇഷ്ടം പറഞ്ഞതാണ് ബാക്കിയുള്ളവരെ ആലോചിച്ചു എനിക്ക് എൻറെ ഇഷ്ടം നഷ്ടപ്പെടുത്താൻ സാധിക്കുകയില്ല. കെട്ടിച്ചു തന്നില്ലെങ്കിൽ ഞാൻ ഇറങ്ങിപ്പോകും അത്രതന്നെ.

അത് പറഞ്ഞു തീരുമ്പോഴേക്കും അമ്മയുടെ കൈ അവളുടെ കവിളിൽ പതിഞ്ഞു കഴിഞ്ഞിരുന്നു. കവിളിൽ കൊണ്ട് വേദനയിൽ തടവുന്നതിനോടൊപ്പം തന്നെ മുഖത്ത് പറ്റിപ്പിടിച്ചിരിക്കുന്ന അവശിഷ്ടം തട്ടിമാറ്റി അവൾ ദേശത്തോട് കൂടി മുന്നിലിരിക്കുന്ന ചോറും പാത്രം തട്ടിക്കളഞ്ഞ് മുറിയിൽ കയറി വലിയ ശബ്ദത്തോടുകൂടി വാതിലടച്ചു. അല്പനേരം എന്തുചെയ്യണമെന്നറിയാതെ ഞാൻ മിഴിച്ചിരുന്നു പോയി. എന്താ അമ്മേ അവൾ അവളുടെ ഇഷ്ടം പറഞ്ഞെന്നേയുള്ളൂ. അത് ഞാൻ അമ്മയുടെ അടുത്ത് ഇരുന്നു പറയുമ്പോൾ കരയാൻ പോലും മറന്നു തലകുമ്പിട്ട് ഇരിക്കുകയായിരുന്നു അമ്മ.