നമ്മുടെ ശ്വാസകോശത്തിൽ ഉണ്ടാകുന്ന ബ്ലോക്കുകൾ ഇനി മുൻകൂട്ടി മനസ്സിലാക്കാം

എന്താണ് സി ഓ പി ഡി? ഇത് കാലക്രമേണ പതുക്കെ വളർന്നു വരുന്ന ഒരു അസുഖമാണ്. ശ്വാസകോശത്തിൽ ഉണ്ടാകുന്ന ഒരു തടസ്സമാണ് ഇത് അതായത് നമ്മുടെ ശ്വാസകോശം സംബന്ധമായ ഒരു അസുഖം. വളരെ പതിയെ പതിയെ നമ്മുടെ ശ്വാസകോശത്തിൽ ഒരു തടസ്സം ഉണ്ടാക്കുന്ന രീതിയിലുള്ള ഒരു അസുഖമാണ് എന്ന് നിങ്ങൾക്ക് ഇപ്പോൾ മനസ്സിലായി കാണും. ഇപ്പോൾ പലരുടെയും മനസ്സിൽ വന്ന ഒരു ചോദ്യം ആയിരിക്കും ആസ്ത്മ അതുപോലെ സി ഓ പി ഡി എന്നു പറയുന്നത് ഒന്നാണ് എന്ന്.

അല്ലെങ്കിൽ ഇവ തമ്മിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടോ എന്ന്? അതിനെപ്പറ്റി നമുക്ക് വ്യക്തമായി ഒന്നും മനസ്സിലാക്കാം. ആസ്ത്മ എന്ന് പറയുന്നത് നമുക്ക് കൊച്ചിലെ തന്നെ കണ്ടുവരുന്ന ഒരു രോഗമാണ്. എന്നാൽ ചുരുക്കം ചില ആളുകളിൽ മാത്രം ഇത് 20 വയസ്സിനു ശേഷം ഉണ്ടാകുന്നതാണ്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി സി ഓ പി ഡി എന്ന് പറയുന്ന രോഗം 40 വയസ്സിന് ശേഷമാണ് കണ്ടു വരുന്നത്.

അതും കൂടുതലായി പുകവലിക്കുന്ന ആളുകളിലാണ് കൂടുതലായി കണ്ടു കാണാറുള്ളത്. എന്നാൽ പുകവലിക്കുന്ന ആളുകളിൽ മാത്രമല്ല ജോലി സംബന്ധമായി പൊടിപടലങ്ങളിൽ ഒക്കെ ശ്വസിക്കുന്ന ആളുകളിലും കുറെ നാളുകൾക്കു ശേഷം സിഒപിഡി എന്ന രോഗം ഡെവലപ്പ് ചെയ്യാറുണ്ട്. സ്ത്രീകൾ സാധാരണയായി ഈ രോഗം കാണപ്പെടാറുള്ളത് വിറക് അടുപ്പ് ഉപയോഗിക്കുന്ന സ്ത്രീകളിലാണ്. പക്ഷേ ഇപ്പോൾ നമ്മൾ വിറക് അടുപ്പ് ഒക്കെ ഉപയോഗിക്കുന്നത് വളരെ തന്നെ കുറവാണ്. എല്ലാവരും ഇപ്പോൾ ഗ്യാസ് അടുപ്പ് ഒക്കെയാണ് ഉപയോഗിക്കുന്നത്.

എന്നാലും ചില ആളുകൾ കഞ്ഞി ഉണ്ടാക്കാനും അതുപോലെ തന്നെ വെള്ളം ചൂടാക്കാനും ഒക്കെ വിറക് അടുപ്പ് ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. വർഷങ്ങളായി ഇങ്ങനെ ഉപയോഗിച്ച് അതിന്റെ ഭാഗമായി ഈ ഒരു രോഗം പിടിപെട്ട സ്ത്രീകൾ വീണ്ടും തുടർച്ചയായി ഈ ഇങ്ങനെ തന്നെ വിറകടുപ്പ് ഉപയോഗിക്കുകയാണെങ്കിൽ ഈ രോഗം മൂർച്ഛിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുപോലെതന്നെ ന്യൂമോണിയ ടിബി തുടങ്ങിയ അസുഖങ്ങൾ വന്നിട്ടുള്ള ആളുകളാണെങ്കിൽ അവർക്ക് ഈ ഒരു അസുഖം വരാനുള്ള സാധ്യത ബാക്കിയുള്ള ആളുകളെ അപേക്ഷിച്ച് നോക്കുമ്പോൾ കുറച്ച് കൂടുതലാണ്.

ഈ രണ്ടു രോഗങ്ങൾക്കും ഏകദേശം ഒരേ തരത്തിലുള്ള രോഗലക്ഷണങ്ങൾ ആണെങ്കിൽ കൂടി ഇവയിലും രോഗ ലക്ഷണങ്ങളിൽ വ്യത്യാസമുണ്ട്. അവ എന്തൊക്കെയാണ് എന്ന് വളരെ കൃത്യമായി അറിയണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ വീഡിയോ പൂർണമായും കാണേണ്ടതാണ്