ഹാർട്ടിലെ ബ്ലോക്ക് മാറി രക്തയോട്ടം ക്ലീനാകാൻ ഇങ്ങനെ ചെയ്താൽ മതി

ഹൃദയത്തിന് ബാധിക്കുന്ന രണ്ട് പ്രശ്നങ്ങളെ പറ്റിയാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് മുന്നിൽ സംസാരിക്കാൻ ഉദ്ദേശിക്കുന്നത്. ഒന്നാമത്തേത് ഹൃദയത്തിൻറെ രക്തധമനികളെ ബാധിക്കുന്ന പ്രശ്നങ്ങളെ പറ്റിയാണ് പറയുന്നത്. രക്ത ധമനികൾ ചുരുങ്ങിപ്പോകുന്ന സമയത്താണ് ഹാർട്ടറ്റാക്ക് ഉണ്ടാകുന്നത് എന്നുള്ള കാര്യം പലർക്കും അറിയാം. ഹാർട്ടിന്റെ രക്ത കമ്പനികളെ കുറിച്ച് പറയുമ്പോൾ പ്രധാനമായും രണ്ട് ഹാർട്ട് വെസ്സൽസ് ആണ് ഉള്ളത്.

ഒന്ന് വലത്തെ സൈഡിലും രണ്ടാമത്തേത് ഇടത്തെ സൈഡിലും ആണ്. ഇത്തരത്തിലുള്ള രണ്ടെണ്ണത്തിനും പല തരത്തിലുള്ള ബ്രാഞ്ചുകൾ ഉണ്ട്. ഈ ബ്രാഞ്ചുകൾ പല സമയത്തും പല കാരണങ്ങൾ കൊണ്ടും അടഞ്ഞു പോകാം. പെട്ടെന്ന് ഇങ്ങനെ അടഞ്ഞു പോകുമ്പോൾ ആണ് അത് ഹാർട്ടറ്റാക്ക് ആയി വരുന്നത്. ഹാർട്ടറ്റാക്ക് എന്ന പ്രശ്നമായി ഒരു രോഗി വന്നാൽ ആദ്യത്തെ ചികിത്സ എന്ന് പറയുന്നത് വേദനയ്ക്ക് ഉള്ള മരുന്ന് കൊടുക്കുക അതുപോലെതന്നെ ഹാർട്ടറ്റാക്ക് വന്നു കഴിഞ്ഞാൽ ബ്ലഡ് കോട്ട് ഉണ്ടാകും അത് അറിയിച്ചു കളയാനുള്ള മാർഗങ്ങൾ നോക്കുക എന്നൊക്കെയാണ് ആദ്യം തന്നെ ചെയ്യേണ്ടത്.

ഇങ്ങനെ അലിയിച്ചു കളയാനായി പ്രധാനമായി രണ്ടു മാർഗ്ഗങ്ങളാണ് ഉള്ളത്. ഒന്നാമത്തേത് മരുന്നുകൾ ഉപയോഗിച്ച് അലിയിച്ചു കളയാം. രണ്ടാമത്തേത് ആൻജിയോഗ്രാം ഉപയോഗിച്ച് എവിടെയാണ് പ്രശ്നം എന്ന് മനസ്സിലാക്കിയതിനു ശേഷം അവിടെ മരുന്നുകൾ കൊടുക്കുകയോ അല്ലെങ്കിൽ മറ്റേതെങ്കിലും മാർഗ്ഗം വഴിയോ ആ പ്രശ്നം പരിഹരിക്കാവുന്നതാണ്. ഇതുകൂടാതെ ചില രോഗികൾക്ക് ഹൃദയത്തിൻറെ പ്രധാന രക്തക്കുഴലിനു രണ്ടോ മൂന്നോ അതിലധികമോ ബ്ലോക്കുകൾ ഉണ്ടെങ്കിൽ ആൻജിയോപ്ലാസ്റ്റി മരുന്നുകൾ കൊണ്ട് അത് ട്രീറ്റ് ചെയ്യാൻ ബുദ്ധിമുട്ടാണ്.

ഡയബറ്റിക്സ് ഉള്ള രോഗികൾക്കും അതുപോലെ ഹാർട്ടിന്റെ പമ്പിൽ തകരാർ സംഭവിച്ച രോഗികൾക്കും പിന്നെ പ്രായം കുറഞ്ഞ രോഗികൾക്കും ബൈപ്പാസ് ഓപ്പറേഷൻ ആണ് കൂടുതൽ ഉചിതമായ മാർഗം. ഇനി ഈ വിഷയത്തെപ്പറ്റി കൂടുതലായി മനസ്സിലാക്കണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ വീഡിയോ പൂർണമായും കാണേണ്ടതാണ്.