ഉപ്പയുടെ ഓർമ്മയ്ക്ക് വേണ്ടി ഉമ്മയ്ക്ക് ആകെ ഉള്ള മാല മകൻ കുടിക്കാൻ കൊണ്ടുപോയി പിന്നീട് സംഭവിച്ചത് കണ്ടോ

അവിവാഹിതനായ ചെറുപ്പക്കാരൻ ആയിരുന്നു അവൻ. ഓർമ്മയ്ക്കു മുമ്പേ ബാപ്പ മരിച്ചുപോയ അവനെ ഉമ്മയാണ് വളർത്തി വലുതാക്കിയത്. ഒറ്റ മകൻ ആയതുകൊണ്ട് തന്നെ ഉമ്മ നൽകിയ അമിതമായ സ്നേഹ വാൽസല്യങ്ങളിൽ പെട്ട് അവന് വഴിതെറ്റിപ്പോയി. ആറാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ ചൂരൽ എടുത്ത് അടിക്കാൻ വന്ന നാരായണൻ മാഷിനെ തുടയിൽ കോമ്പോസി കുത്തിയിറക്കി ഓടിയ അവൻ പിന്നെ അങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല. മീശ മുളയ്ക്കും മുന്നേ തന്നെ ചുണ്ടിൽ ബീഡി എരിഞ്ഞു തുടങ്ങി.

പ്രായപൂർത്തി ആകും മുന്നേ മദ്യപാനവും തുടങ്ങി. അടുത്തുള്ള വീട്ടിലേക്ക് പ്രസവ ശുശ്രൂഷയ്ക്ക് വേണ്ടി പോയിരുന്ന ആ വയസ്സായ ഉമ്മയുടെ ചിലവിലാണ് അവൻ ധൂർത്ത് അടിച്ചു നടന്നിരുന്നത്. വലുതാകുംതോറും കള്ളും കഞ്ചാവും ചീട്ടുകളിയുമായി ആ നാട്ടിലെ ഏറ്റവും വലിയ തെമ്മാടിയായി അവൻ മാറി. തന്റെ മകൻ ഒരിക്കൽ നന്നാകുമെന്ന് തോന്നലിൽ ആ ഉമ്മ ഓരോ ദിവസവും തള്ളിനീക്കി കൊണ്ടിരുന്നു.

ഒരു ദിവസം കുറെ നേരം വൈകിയിട്ടും വീട്ടിലെത്താതിരുന്ന മകനെ കാത്തിരിക്കുകയായിരുന്നു ഉമ്മ. ഒടുവിൽ വീടിന് അടുത്ത് ഇടവഴിയിലൂടെ മകൻ ആടി ആടി വരുന്നത് ആ ഉമ്മ നോക്കി നിന്നു. മോനെ നീ എന്തിനാണ് ഇങ്ങനെ കുടിച്ചു നശിക്കുന്നത്? ഓ തുടങ്ങിയോ തള്ളയുടെ ഉപദേശം. വല്ലാതെ ഉപദേശിക്കാൻ നിന്നാൽ ഈ വീട്ടിലേക്കുള്ള വരവ് ഞാൻ അങ്ങോട്ട് നിർത്തും. ഇല്ല മോനെ ഞാൻ ഒന്നും പറയുന്നില്ല. മോൻ വല്ലതും കഴിച്ചോ ഞാൻ പുറത്തു നിന്ന് കഴിച്ചിട്ടാണ് വന്നത്.

അമിൻ റൂമിലേക്ക് നടന്നു നീങ്ങിയപ്പോൾ കാലു തെറ്റി താഴെ വീണു. ഉമ്മ ഓടിവന്ന് അവനെ പിടിച്ചു എഴുന്നേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൻ കൈതട്ടി മാറ്റി. വിട് തള്ള് എന്ന് പിടിക്കുന്നു വേണ്ട ഒറ്റയ്ക്ക് നടക്കാനുള്ള ശക്തി ഇല്ലാതെ വരുമ്പോൾ ഞാൻ അറിയിക്കാം. പിന്നെ നാളെ എനിക്ക് കുറച്ചു രൂപ വേണം അള്ളാ എന്റെ കയ്യിൽ കാശ് ഒന്നുമില്ല മോനെ. പിന്നെ എന്തിനാണ് തള്ള് എന്നെ ഇങ്ങോട്ട് പെറ്റ് ഇട്ടത്. ഉദരത്തിൽ വച്ച് തന്നെ കൊല്ലാമായിരുന്നില്ലേ? ഓരോരുത്തരും അടിച്ചുപൊളിച്ചു ജീവിക്കുന്നത് കാണുമ്പോൾ കൊതിയാവുകയാണ്. ഞാനോ കയ്യിൽ കാശില്ലാതെ ത*** പോലെ നടക്കുന്നു.

മോനെ അങ്ങനെയൊന്നും പറയരുത് ഞാൻ നിന്റെ ഉമ്മയല്ലേ? പ്രസവിച്ചത് കൊണ്ട് മാത്രം ഉമ്മയാവില്ല തള്ളേ അത് തെളിയിക്കണം. തൽക്കാലം ആ കഴുത്തിലെ മാല ഇങ്ങോട്ട് തന്നേക്ക് എന്റെ ആവശ്യം നടക്കട്ടെ. അയ്യോ അത് മാത്രം ചോദിക്കരുത് മോനെ നിൻറെ ബാപ്പ വാങ്ങി തന്ന മാലയാണിത്. നിൻറെ ബാപ്പയുടെ ഓർമ്മയ്ക്ക് ഇതു മാത്രമേയുള്ളൂ എൻറെ കയ്യിൽ. മറിച്ച് മണ്ണടിച്ചവരുടെ ഓർമ്മനിർത്താൻ മാലയുടെ ആവശ്യമൊന്നുമില്ല തള്ളേ. അവൻ ആ പാവത്തിന്റെ കഴുത്തിൽ നിന്നും ബലംപ്രയോഗിച്ച് ആ മാല പൊട്ടിച്ചെടുത്തു.