നിങ്ങൾ കുളിക്കുമ്പോൾ ഇങ്ങനെ ചെയ്തു നോക്കൂ അതിന്റെ വ്യത്യാസം കണ്ടറിയാം

കുളി എന്നു പറയുന്നത് ഒരു സീക്രട്ട് ആക്ടിവിറ്റി ആണ്. നമ്മൾ ഇപ്പോൾ ഏതെങ്കിലും ഒരു ഭാഗം ക്ലീൻ ചെയ്യുമ്പോൾ നമ്മുടെ വീട്ടിൽ തന്നെ ഏതെങ്കിലും ഒരു ഭാഗം അടുക്കളയോ അല്ലെങ്കിൽ വേറെ ഏതെങ്കിലും മുറിയോ ചെയ്യുമ്പോൾ അത് നോക്കി നിന്ന് പറഞ്ഞു തരാൻ ആരെങ്കിലും നമ്മുടെ കൂടെ ഉണ്ടാകും. അവിടെ എന്തെങ്കിലും പ്രശ്നമുണ്ടോ അല്ലെങ്കിൽ ആ ഭാഗം ക്ലീൻ ചെയ്യണം എന്നൊക്കെ പറഞ്ഞു തരാൻ നമ്മുടെ കൂടെ ആരെങ്കിലും കാണും.

പക്ഷേ നമ്മൾ കുളിക്കുമ്പോൾ ആരും ഇങ്ങനെ പറഞ്ഞു തരാൻ ഇല്ല എന്നുള്ളത് കൊണ്ട് തന്നെ കുളിയിൽ നമ്മൾ പലതരത്തിലുള്ള തെറ്റുകളും വരുത്താറുണ്ട് എന്നുള്ളതാണ് വാസ്തവം. ഒരു തമാശ കഥ രൂപത്തിൽ പറഞ്ഞു തുടങ്ങാം. കുളിക്കുമ്പോൾ പുരുഷന്മാർ ആണെങ്കിൽ ആദ്യം സോപ്പ് തേക്കുന്നത് എവിടെയാണ് എന്ന് അറിയാമോ? പലരും അത് കയ്യിൽ തന്നെയായിരിക്കും.

ജിമ്മിന് പോകുന്ന ആളുകൾ ഒക്കെയാണെങ്കിൽ അവർ മസിൽ ഉള്ള ആളുകൾ ആയതുകൊണ്ട് തന്നെ അതിന് കൂടുതൽ പ്രാധാന്യം നൽകി അത്തരത്തിൽ ഉള്ള ഭാഗങ്ങളിലാണ് ആദ്യമായി സോപ്പ് തേക്കുക. പെൺകുട്ടികൾ ആണെങ്കിൽ ആദ്യം സോപ്പ് തേക്കുന്നത് മുഖത്ത് ആണ് എന്നാണ് പറയുന്നത്. അവർ അവരുടെ മുഖത്തിന് എന്തെങ്കിലും സംഭവിക്കുമോ എന്നൊക്കെയുള്ള കാര്യത്തിൽ വളരെയധികം ബോധവതികൾ ആയിരിക്കും എന്നാണ് പറയുന്നത്. എന്നാൽ കൊച്ചുകുട്ടികൾ ആണെങ്കിൽ അവർക്ക് കുളിക്കുമ്പോൾ സോപ്പ് കൊടുക്കുകയാണെങ്കിൽ ആദ്യം തന്നെ അവർ തേക്കുന്നത് വയറിൽ ആയിരിക്കും.

ഇത് പണ്ട് ഞങ്ങൾ പഠിച്ചുകൊണ്ടിരിക്കുമ്പോൾ പറഞ്ഞിരുന്ന ഒരു തമാശ കഥയായിരുന്നു. എന്തായാലും നമ്മൾ കുളിക്കുമ്പോൾ ചെയ്യുന്ന കാര്യങ്ങൾ ഒക്കെ നമുക്ക് ഒന്ന് അവലോകനം ചെയ്യാം. അതിൽ നമ്മൾ വരുത്തുന്ന ചെറിയ പാകപ്പിഴകളും നമുക്ക് ഒന്ന് കണ്ടെത്താൻ ശ്രമിക്കാം. കുളിക്കുന്നതിനു മുന്നേയുള്ള എണ്ണ തേപ്പ് എന്ന കാര്യത്തിൽ തന്നെ നമുക്ക് തുടങ്ങാം. തല മറന്ന് എണ്ണ തേക്കരുത് എന്നാണ് പലപ്പോഴും പഴമക്കാർ പറയാറുള്ളത്. തല മറന്നാലും ഇല്ലെങ്കിലും നമ്മൾ നമ്മുടെ ശരീരത്തെ മറക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത്.

കാരണം ഈ എണ്ണ ഏറ്റവും കൂടുതലായി ആവശ്യമായി വരുന്നത് നമ്മുടെ ശരീരത്തിലാണ്. നമ്മുടെ ശരീരത്തിൽ എണ്ണ തേച്ച് അതിന് മോസ്റ്റ്ചറൈസ് ചെയ്തു നിർത്തേണ്ടത് വളരെ അനിവാര്യമായ കാര്യമാണ്. പലപ്പോഴും നമ്മൾ എണ്ണ തേക്കുന്നത് തലയിൽ മാത്രമായി ചുരുങ്ങുന്നു. കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.