ഇത്തരം ലക്ഷണങ്ങൾ നിങ്ങൾക്ക് ഉണ്ടെങ്കിൽ അത് നിങ്ങളുടെ കുടലിനെ അപകടത്തിൽ ആക്കിയേക്കാം

ഒരു മനുഷ്യൻറെ സാമൂഹിക ബന്ധങ്ങളെയും സാമ്പത്തിക സ്രോതസ്സിനെയും ബാധിക്കാൻ സാധ്യതയുള്ള ഒരു പ്രത്യേക തരത്തിലുള്ള രോഗത്തെപ്പറ്റിയാണ് ഇന്ന് നമ്മൾ വീഡിയോയിൽ വളരെ വിശദമായി നിങ്ങൾക്ക് മുന്നിൽ പറഞ്ഞു തരാൻ ഉദ്ദേശിക്കുന്നത്. ഈ ഒരു രോഗം ബാധിച്ച ഒത്തിരിയേറെ ആളുകൾ നമ്മുടെ ഇടയിൽ തന്നെയുണ്ട്. ഈ രോഗം ബാധിച്ച് കഴിഞ്ഞാൽ നമുക്ക് ജോലി ചെയ്യാൻ വരെയുള്ള ശ്രദ്ധ നഷ്ടപ്പെട്ടിട്ട് ജോലി രാജിവച്ച ഒത്തിരിയേറെ ആളുകളെ എനിക്കറിയാം.

എങ്ങനെയാണ് ഒരു വ്യക്തിക്ക് ഐ ബിഎസ് ഉണ്ടോ എന്ന് മനസ്സിലാക്കുക? ഭക്ഷണം കഴിച്ച ഉടനെ തന്നെ ടോയ്‌ലറ്റിലേക്ക് ഓടാനുള്ള ടെൻഡൻസി ചില ആളുകൾ കാണിക്കാറുണ്ട്. ചില ആളുകൾക്ക് കഫത്തോടുകൂടിയുള്ള മലം പുറത്തേക്ക് പോകാറുണ്ട്. മറ്റു ചില ആളുകൾക്ക് അതികഠിനമായി രീതിയിൽ വയറ്റിൽ ഉരുണ്ടു കയറുന്ന പോലെയുള്ള വേദനകൾ അതുപോലെ മറ്റു ചില ആളുകൾക്ക് വയറു വീർത്ത് വരുന്നത് പോലെ തോന്നുക ഇങ്ങനെയൊക്കെയുള്ള ലക്ഷണങ്ങൾ ചില ആളുകൾ പറയാറുണ്ട്.

ചില ആളുകൾക്ക് ഇങ്ങനെ തന്നെ ഉണ്ടാകണമെന്ന് നിർബന്ധമില്ല അവർക്ക് ചിലപ്പോൾ മലബന്ധം ആയിരിക്കും ഉണ്ടാവുക. ഐ ബി എസ് എന്നതിനെക്കുറിച്ച് നമ്മൾ ഇനിയും കൂടുതലായി അറിയേണ്ടതുണ്ട്. ഇത് ഏകദേശം മൂന്നു തരത്തിലുള്ള വെറൈറ്റികൾ ഉണ്ട്. മൂന്നാമത്തെ വെറൈറ്റിയെ നമ്മൾ മിക്സഡ് വെറൈറ്റി എന്നാണ് പറയുന്നത്. ഈ ഒരു രോഗം പിടിപെടുകയാണെങ്കിൽ യാത്ര പോലും ദുസഹം ആകുന്ന ഒരു പ്രശ്നം നമ്മൾ കാണാറുണ്ട്. ഇത്തരത്തിലുള്ള രോഗങ്ങൾ ഉള്ള എൻറെ ചില സുഹൃത്തുക്കൾ പറയുന്ന കാര്യമാണ് അവർ ദൂരയാത്രയ്ക്ക് ബസ് ഉപയോഗിച്ചിട്ട് കുറെ വർഷങ്ങളായി എന്നുള്ള കാര്യം. കാരണം അവർക്ക് ബസ്സിൽ പോകാൻ ഒന്നും യാതൊരുവിധ കോൺഫിഡൻസ് ഉണ്ടാവുകയില്ല.

ബസ്സിൽ കയറി കഴിഞ്ഞാൽ വരെ ഏത് സമയത്തും വേണമെങ്കിലും മലം പുറത്തേക്ക് വരുവാനുള്ള സാധ്യതയുണ്ട് എന്നൊക്കെയുള്ള അവരുടെ അപകർഷതാ ബോധം അവരെ അങ്ങനെ യാത്ര ചെയ്യാൻ അനുവദിക്കുകയില്ല. അതുകൊണ്ടാണ് ഇത്തരത്തിലുള്ള മാനസിക അവസ്ഥയിലേക്ക് അവർ പോകുന്നത്.

എങ്ങനെയാണ് ഈ രോഗം ഉണ്ടാകുന്നത് അതുപോലെതന്നെ എന്ത് ചെയ്താലാണ് ഈ രോഗത്തെ നമുക്ക് മറികടക്കാൻ സാധിക്കുക തുടങ്ങിയവ ഒക്കെ അറിയാൻ വീഡിയോ മുഴുവനായി കാണുക.