ഫാറ്റി ലിവർ അറിയേണ്ടതെല്ലാം

കരൾ കോശങ്ങളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ് മിക്കവരിലും കരൾ രോഗത്തിന് തുടക്കമായി മാറുന്നത്. ഫാറ്റി ലിവറിൽ തുടങ്ങി ഹെപ്പറ്റൈറ്റിസ് പിത്താശയത്തിൽ കല്ല് ലിവർ സിറോസിസ് കാൻസർ ലിവർ ഫെയിലിയർ തുടങ്ങിയ ചികിത്സിച്ച് ഭേദമാക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് എത്താൻ ഏകദേശം 10 മുതൽ 20 വർഷം വരെ വേണം. തുടക്കത്തിൽ തന്നെ കണ്ടെത്താൻ സാധിക്കുന്ന ഒരു രോഗമാണ് ഫാറ്റി ലിവർ.

എന്നിട്ടും എന്തുകൊണ്ടാണ് ലിവർ സിറോസിസ് വന്ന രക്തം ഛർദിക്കുന്ന അവസ്ഥയിലേക്ക് ക്യാൻസറിലേക്കും ഒക്കെ ഇത് എത്തുന്നത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? മോഡേൺ സയൻസ് ഇത്രയും അധികം പുരോഗിച്ചിട്ടും എന്തുകൊണ്ടാണ് ഫാറ്റിലിവർ ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കാത്തത്? കുട്ടികളിൽ പോലും വയർ സ്കാൻ ചെയ്യുകയാണെങ്കിൽ അവർക്ക് ഫാറ്റിലിവർ കാണപ്പെടുന്നത് എന്തുകൊണ്ടാണ്? എന്താണ് ഇതിനൊക്കെ കാരണമായി മാറുന്നത്?

കരളിൻറെ പ്രവർത്തനങ്ങളെ പറ്റിയും കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനുള്ള കാരണങ്ങൾ എന്തൊക്കെയാണ് എന്നും വിശദമായി മനസ്സിലാക്കിയാൽ മാത്രമേ നമുക്ക് കരൾ രോഗങ്ങളിൽ നിന്നും മോചനം നേടുവാൻ സാധിക്കുകയുള്ളൂ. കഴിവതും ലളിതമായി ഇംഗ്ലീഷ് ഒന്നും ഉപയോഗിക്കാതെ മലയാളത്തിൽ തന്നെ നിങ്ങൾക്ക് വ്യക്തമാക്കുന്ന രീതിയിൽ പറഞ്ഞു മനസ്സിലാക്കി തരാൻ ശ്രമിക്കുന്നതാണ്. നിങ്ങൾക്ക് ഒരു ടൈം പാസിന് വേണ്ടി കേൾക്കാനോ കാണാൻ വേണ്ടിയുള്ള ഒരു വീഡിയോ അല്ല ഇത്.

കൂടുതലായി ഫാറ്റി ലിവറിനെയും അതുപോലെതന്നെ കരോൾ രോഗത്തെപ്പറ്റി അറിയാനും ആഗ്രഹിക്കുന്ന ആളുകൾക്ക് വേണ്ടിയുള്ള ഒരു വീഡിയോ ആണ് ഇത്. നിങ്ങൾ ഇത് കണ്ടതിനുശേഷം ഇതിൽ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കി മറ്റുള്ള ആളുകൾക്ക് കൂടി ഷെയർ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ഒരു ഷെയർ കാരണം മറ്റുള്ള ആളുകളുടെ ജീവൻ വരെ രക്ഷിക്കാൻ ഇത് കാരണമായേക്കാം. ആദ്യമായി തന്നെ കരൾ നമ്മുടെ ശരീരത്തിന് വേണ്ടി എന്താണ് ചെയ്യേണ്ടത് അല്ലെങ്കിൽ എന്താണ് ചെയ്യുന്നത് എന്ന് നമ്മൾ അറിയണം.

പ്രധാനമായും നമ്മുടെ ശരീരത്തിൽ മൂന്നു തരത്തിലുള്ള ജോലികളാണ് കരൾ ചെയ്യുന്നത്. അത് എന്തൊക്കെയാണ് എന്ന് കൃത്യമായി അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ വീഡിയോ മുഴുവനായി കാണുക.