ഈ ഒറ്റ കാര്യം ശ്രദ്ധിച്ചാൽ പിന്നീട് ജീവിതത്തിൽ പ്രമേഹം വരില്ല

പണ്ട് നമ്മൾ കൂടുതലായും ഇരുന്നത് സാംക്രമിക രോഗങ്ങളെ ആയിരുന്നു. അതായത് അണുക്കൾ മൂലം അങ്ങോട്ടുമിങ്ങോട്ടും പകരുന്ന രോഗങ്ങളെ ആണ് കൂടുതലായി നമ്മൾ പേടിച്ചിരുന്നത്. വലിയ രീതിയിലുള്ള പകർച്ചവ്യാധികൾ അന്നേകാലത്ത് വന്നിരുന്നു അതുപോലെതന്നെ ധാരാളം അപായങ്ങളും ഉണ്ടായിരുന്നു. കോളറ പോലെയുള്ള ഒരുപാട് രോഗങ്ങൾ പണ്ടുകാലത്തൊക്കെ കൂടുതലായും ഉണ്ടായിരുന്നു.

പക്ഷേ ഇന്ന് നമ്മുടെ ശ്രദ്ധ അല്ലെങ്കിൽ നമ്മുടെ ഭയം എന്ന് പറയുന്നത് കൂടുതലായും ജീവിതശൈലി രോഗങ്ങളെ ആണ്. അതിന് ഇടയ്ക്ക് ആണ് ഇപ്പോൾ കോവിഡ് വന്നത് അത് ഒരു സാംക്രമിക രോഗമായിരുന്നു. ഒരുപാട് നമ്മുടെ ശ്രദ്ധ അതിലേക്ക് പോയതുകൊണ്ട് തന്നെ നമ്മുടെ അല്ലാതെയുള്ള ജീവിതശൈലി രോഗങ്ങൾ അതിൻറെ ചികിത്സയ്ക്ക് കുറച്ചു ബുദ്ധിമുട്ടുകൾ നേരിടുകയും ചെയ്തു.

ജീവിതശൈലി രോഗങ്ങൾ എന്ന് പറയുന്നത് ശരിക്കും ഒരു രോഗാവസ്ഥ എന്നതിനേക്കാൾ കൂടുതലായി രോഗത്തിലേക്ക് നയിക്കുന്ന ചില പ്രശ്നങ്ങളുടെ ഒരു തുടക്കമാണ്. അമിതമായ ഭാരം ഉള്ള ആളുകൾക്ക് വയറിനു ചുറ്റുമായ ഫാറ്റ് നമ്മൾ കൂടുതലായി കാണാറുണ്ട്. അത്തരക്കാരിൽ ഹൈ ബ്ലഡ് പ്രഷർ ഉണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലായിരിക്കും. ഭാവികാലങ്ങളിൽ അവർക്ക് പ്രമേഹം വളരെ നേരത്തെ തന്നെ വരാനുള്ള സാധ്യതയുമുണ്ട്.

അതുപോലെതന്നെ നമ്മൾ മുന്നേ പറഞ്ഞിട്ടുള്ള ഫാറ്റി ലിവർ എന്ന ഒരു രോഗം വരാനുള്ള സാധ്യതയും കൂടുതലാണ്. ഇത്തരത്തിലുള്ള പല രോഗങ്ങളുടെ ഒരു സമുച്ചയത്തിന് ആണ് നമ്മൾ മെറ്റബോളിക് സിംറ്റം എന്ന് പറയുന്നത്. ഇനി എങ്ങനെയാണ് ഇത് കണ്ടുപിടിക്കുന്നത് എന്ന കാര്യത്തിലേക്ക് നമുക്ക് നോക്കാം. അമിതമായ ഭാരം ഉള്ള ആളുകളെ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും അവർക്ക് കഴുത്തിന് ചുറ്റും കറുത്ത നിറത്തിലുള്ള ഒരുപാട് നമ്മൾ കാണാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നം കാരണം ചില രോഗികൾ എന്നെ കാണാൻ വന്നിട്ടുണ്ടായിരുന്നു.

അവർക്ക് ഇതിനെ പറ്റിയുള്ള ഒരു അവബോധം ഉണ്ടാക്കിക്കൊടുത്തത് അതായത് കഴുത്തിന് ചുറ്റും കറുപ്പ് കളർ ഉണ്ട് എന്ന് പറഞ്ഞു കൊടുത്തത് ബാർബർ ആയിരുന്നു.നമ്മുടെ നാട്ടിൽ ഇതിനെപ്പറ്റി അറിവുള്ള ആളുകൾ ഉണ്ട് എന്നതിനെ കുറിച്ചുള്ള ഒരു തെളിവ് തന്നെയാണ് അത്. ഇനി കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.