കേൾവി കുറവ് പ്രമേഹമുള്ളവരിൽ ഉണ്ടാകാൻ കാരണം ഇതാണ്

കേൾവി കുറവ് ചെവിയിൽ മൂളൽ തലകറക്കം തുടങ്ങിയ അസ്വസ്ഥതകൾ ഉള്ളവരുടെ എണ്ണം കൂടിവരികയാണ്. ഇത്തരം രോഗികളിൽ ഒരു നല്ല പങ്കും പ്രമേഹ രോഗികൾ തന്നെയാണ്. പലർക്കും പ്രമേഹത്തിന് ഒപ്പം തന്നെ കൊളസ്ട്രോളും പ്രഷറും മറ്റ് ജീവിതശൈലി രോഗങ്ങൾ കൂടി ഉണ്ടാകുന്നു. ജീവിതശൈലി രോഗങ്ങളും കേൾവിക്കുറവും ചെവിക്കുള്ളിലെ മൂളലും തലചുറ്റിലും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?

ചെവിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് മനസ്സിലാക്കിയാൽ മാത്രമേ കേൾവി കുറവ് തുടങ്ങിയ രോഗങ്ങൾ ഒഴിവാക്കുവാൻ സാധിക്കുകയുള്ളൂ. ഒരിക്കൽ വന്നു കഴിഞ്ഞാൽ പോലും അതിൽ നിന്നും മോചനം നേടുവാനും ഈ കാര്യങ്ങൾ മനസ്സിലാക്കിയാൽ നമുക്ക് എളുപ്പമാകുന്നതാണ്. കഴിവതും ലളിതമായി ഇംഗ്ലീഷ് അതികം ഒന്നും ഇല്ലാതെ മലയാളത്തിൽ പറഞ്ഞു തരാൻ ശ്രമിക്കുന്നതാണ്. വെറുതെ സമയം കളയാനായി കേൾക്കാനോ കാണാനോ ഉള്ളതല്ല ഈ വീഡിയോ. കൂടുതലായി ചെവി രോഗങ്ങളെ പറ്റി അറിയാനും ആരോഗ്യ സംരക്ഷിക്കുവാൻ വേണ്ടി ആഗ്രഹിക്കുന്നവർക്ക് മാത്രമുള്ളതാണ് ഇത്.

ആദ്യമായി തന്നെ ചെവിയുടെ ഘടന എങ്ങനെയാണ് എന്നാണ് അറിയേണ്ടത്. അതിൽ പ്രധാനമായും ചെവിക്ക് മൂന്ന് പാർട്ട് ആണ് പ്രധാനമായും ഉള്ളത്. ഒന്നാമത്തേത് എസ്റ്റേണൽ ഇയർ രണ്ടാമത്തേത് മിഡിൽ ഇയർ മൂന്നാമത്തേത് ഇന്റേണൽ ഇയർ എന്നിങ്ങനെയാണ് അവ. എസ്റ്റേണൽ ഇയർ എന്ന് പറയുന്നത് നമ്മുടെ പുറമേയുള്ള ചെവിയുടെ ഭാഗമാണ് അത് ഒരു ടണലിലൂടെ ചെന്ന് കഴിഞ്ഞ് പാടയുടെ അവിടെ എത്തുന്നു. അത് കഴിഞ്ഞിട്ടുള്ള ഭാഗമാണ് പിന്നീട് മിഡിൽ ഇയർ എന്ന് പറയുന്നത്. അത് ഒരു അറയാണ് എന്ന് പറയാം. അതിനകത്ത് മൂന്ന് ബോൾസ് ഉണ്ട്.

അത് എന്തൊക്കെയാണ് എന്ന് വളരെ കൃത്യമായി തന്നെ വീഡിയോയിൽ നിങ്ങൾക്ക് വേണ്ടി പറഞ്ഞു തരുന്നുണ്ട്. നമ്മൾ പുറമെ നിന്ന് കേൾക്കുന്ന ഒരു ശബ്ദം എങ്ങനെയാണ് നമ്മൾ ചെവിയുടെ ഈ മൂന്നു ഭാഗങ്ങൾ ഉപയോഗിച്ച് കേൾക്കുന്നത് എന്നതിനെപ്പറ്റി നിങ്ങൾക്ക് വളരെ കൃത്യമായി മനസ്സിലാക്കണം എന്ന് ആഗ്രഹമുണ്ടെങ്കിൽ അതുപോലെ ചെവി സംബന്ധമായ രോഗങ്ങളെ തടയണമെന്നുണ്ടെങ്കിൽ അതുപോലെ ഷുഗരോഗികളിൽ എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള രോഗം കൂടുതലായി കാണപ്പെടുന്നത് എന്നതിനെപ്പറ്റി ഒക്കെ വളരെ കൃത്യമായി മനസ്സിലാക്കണം എന്ന് ആഗ്രഹമുണ്ടെങ്കിൽ വീഡിയോ തന്നെ പൂർണമായി കാണുക.