ക്യാൻസർ വരാതിരിക്കാൻ ഈ ഒരു കാര്യം മാത്രം ശ്രദ്ധിച്ചാൽ മതി

നമ്മുടെ നാട്ടിൽ ക്രമാതീതമായ രീതിയിൽ വർദ്ധിച്ചു വരുന്ന ഒരു രോഗമാണ് കാൻസർ. ഇതിനെപ്പറ്റി പലതരത്തിലുള്ള തെറ്റിദ്ധാരണകളും ആളുകളുടെ ഇടയിൽ ഉണ്ട്. അതിലൊന്നാമത്തേത് ക്യാൻസർ ഏതൊരു കാരണവശാലും ചികിത്സിച്ചാൽ ഭേദമാകില്ല എന്നുള്ളതാണ്. ഇത് തികച്ചും തെറ്റായ ഒരു ധാരണയാണ്. നമുക്കറിയാം നല്ലൊരു ശതമാനം നേരത്തെ കണ്ടുപിടിക്കുന്ന ക്യാൻസർ പൂർണ്ണമായി ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. ക്യാൻസർ ബാധിച്ചാൽ പോലും അത് ഫലപ്രദമായി രീതിയിൽ നിയന്ത്രിക്കുന്നതിനും വർഷങ്ങളോളം രോഗിക്ക് കുടുംബത്തിലെ ആളുകളുമായി ജീവിതം പങ്കെടുക്കുന്നതിനും ഉള്ള അവസരം സാധ്യമാണ്.

അപ്പോൾ ക്യാൻസർ ബാധിച്ചാൽ പോലും ആളുകളുടെ മനസ്സും അടക്കരുത് എന്നുള്ള കാര്യം മാത്രമാണ് ഞാൻ ഇവിടെ പറയാൻ വേണ്ടി ഉദ്ദേശിക്കുന്നത്. ഇങ്ങനെയൊക്കെ ആണെങ്കിൽ പോലും ക്യാൻസർ എന്ന രോഗം കണ്ടുപിടിക്കുന്നത് രണ്ടാംഘട്ടത്തിൽ അല്ലെങ്കിൽ മൂന്നാംഘട്ടത്തിൽ നാലാംഘട്ടത്തിൽ ഒക്കെയാണ്. ഇതിനെ ഒരു അറുതി വരുത്തേണ്ടത് ആവശ്യമാണ്. ഇതിന് പ്രധാനമായും വേണ്ടത് ബോധവൽക്കരണമാണ്. എന്താണ് ക്യാൻസർ അതുപോലെ എന്താണ് അതിന്റെ രോഗലക്ഷണങ്ങൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് കൃത്യമായി തന്നെ നമ്മൾ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. ക്യാൻസർ എന്ന് പറയുന്നത് ഏത് അവയവത്തിൽ എപ്പോൾ വേണമെങ്കിലും ബാധിക്കാവുന്നതാണ്.

അതുപോലെതന്നെ ഒരു അവയവത്തിൽ തന്നെ ഏതു തരത്തിലുള്ള ക്യാൻസർ വരെയും ബാധിക്കുന്നതാണ്. ഇതിന്റെയൊക്കെ രോഗലക്ഷണങ്ങളും വളരെ വ്യത്യസ്തമാണ്. പലപ്പോഴും ഉദാഹരണമായി പറഞ്ഞാൽ വായിലെ ക്യാൻസർ വരുമ്പോൾ വായിൽ അത് വേദന അല്ലെങ്കിൽ വ്രണം അല്ലെങ്കിൽ വായിൽ ഒരു തടിപ്പ് ഇങ്ങനെയൊക്കെ ആയിരിക്കും അത് വരുന്നത്. ചില അവസരങ്ങളിൽ തൊണ്ടയിൽ പ്രത്യക്ഷമായ രീതിയിൽ ഒന്നും കാണാത്തപ്പോൾ പോലും കഴുത്തിൽ മുഴകളായി അതായത് അസുഖം കഴുത്തിലുള്ള കഴലകളിലേക്ക് വ്യാപിച്ച് മുഴകളായി രൂപാന്തരപ്പെടുന്നത് കണ്ടു വരാറുണ്ട്. തൊണ്ടയിലെ ക്യാൻസർ എന്ന് പറയുന്നത് ശബ്ദ പേടകത്തിൽ വരുന്ന ക്യാൻസറാണ്.

ഇതിൻറെ പ്രധാനമായ രീതിയിലുള്ള രോഗലക്ഷണം എന്ന് പറയുന്നത് ശബ്ദം അടപ്പ് ആണ്. സാധാരണ രീതിയിൽ തൊണ്ടയിൽ ഇൻഫെക്ഷൻ വരുന്ന സമയത്തും ശബ്ദം അടപ്പ് വരുന്നതാണ്. പക്ഷേ അത് താൽക്കാലികം മാത്രമാണ്.