കാമുകന്റെ ഒപ്പം പോകാൻ ഭർത്താവിനോട് സമ്മതം ചോദിച്ച ഭാര്യക്ക് സംഭവിച്ചത് കണ്ടോ

ചേട്ടാ ഞാൻ ഒരാളുമായി സ്നേഹത്തിലാണ്. ഞങ്ങൾ ഒളിച്ചോടി കല്യാണം കഴിക്കട്ടെ? പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടയിൽ സ്വന്തം ഭാര്യയിൽ നിന്നും ഉതിർന്ന ചോദ്യം ശശാഖന്റെ തൊണ്ടയിൽ കുടുങ്ങി. നീ എന്താണ് പറഞ്ഞത് എന്ന് മുഖത്ത് ഞെട്ടൽ മറച്ചതിന് ശേഷം ഒരു ചെറിയ പുഞ്ചിരിയോടെ സുശീലയെ നോക്കി ശശാങ്കൻ.

പൊട്ടും കടലയും കൂട്ടിയിടിക്കുന്ന അവൾ ശശാങ്കന്റെ ചോദ്യം കേട്ടപ്പോൾ അത് നിർത്തി. എന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരുവൻറെ കൂടെ സന്തോഷത്തോടെ ജീവിക്കട്ടെ എന്ന് അവൾ തിരികെ ചോദിച്ചു. അവളുടെ ചോദ്യം കേട്ട് കട്ടൻചായ ഊതി കുടിക്കാൻ മറന്ന അവൻറെ വായയെക്കാൾ പൊള്ളിയത് അവൻറെ മനസ്സായിരുന്നു. അഞ്ചാറു വർഷം പ്രണയിച്ച് അവളുടെ വീട്ടുകാരോട് യുദ്ധം ചെയ്തു നേടിയെടുത്ത പെണ്ണാണ് ഇവൾ.

അഞ്ചുവർഷക്കാലം ഒരേ പ്ലേറ്റിൽ നിന്നും പരസ്പരം ഭക്ഷണം വാരി കൊടുത്തും ഒരേ പായയിൽ തന്നെ ശ്വാസം വിശ്വാസങ്ങൾ ഏറ്റുവാങ്ങി ഉറങ്ങിയവർ ആണ്. എല്ലാ സുഹൃത്തുക്കളും പങ്കുവെച്ചിരുന്നെങ്കിൽ പോലും ഒരു കുഞ്ഞില്ലാത്ത ദുഃഖം ആരോടും പങ്കുവെച്ചിരുന്നില്ല. ആ ഒരു കാര്യത്തിൽ തനിക്ക് വളരെയധികം സങ്കടം ഉണ്ടായിരുന്നു. പക്ഷേ ഇത്ര പെട്ടെന്ന് സുശീലയ്ക്ക് എന്താണ് ഉണ്ടായത് എന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. അത് ഒരു കൂസലും ഇല്ലാതെ ഉറച്ചു ചോദ്യവുമായി അവൾക്ക് മുന്നിൽ വരാൻ എങ്ങനെ ധൈര്യം കിട്ടി എന്ന് പോലും എനിക്ക് മനസ്സിലാകുന്നില്ല.

അവൾ ഒന്നും ആലോചിക്കാതെ പുട്ടും കടലയും വെട്ടി വിഴുങ്ങുന്നുണ്ട്. ഒന്ന് കണ്ണടച്ച് തുറക്കുമ്പോഴേക്കും കടലക്കറിയുടെ പ്ലേറ്റ് മാറ്റി അതിൽ പുട്ട് കുഴച്ചു കൂട്ടിത്തുടങ്ങി സുശീല. ഭക്ഷണത്തിന്റെ മടുപ്പ് പോലെ തന്നെ ദാമ്പത്യത്തിലും മടുപ്പ് തുടങ്ങുമോ എന്നുള്ള സംശയത്തിലായിരുന്നു ശശാങ്കൻ. എല്ലാവർക്കും ഇത്തിരി കഴിഞ്ഞാൽ തന്നെ പരസ്പരം മടുപ്പ് ആണല്ലോ? അതുകൊണ്ടാണല്ലോ ഭാര്യയെ വിട്ട് ഭർത്താവും ഭർത്താവിനെ വിട്ട് ഭാര്യയും മക്കളെ വിട്ട് അച്ഛനമ്മമാരും അച്ഛനമ്മമാരെ വിട്ട് മക്കളും ഒളിച്ചോടുന്നത്. ആ കാര്യത്തിൽ എൻറെ സുശീല മാനൃയാണ്. ഒന്നും ഒളിച്ചു വയ്ക്കാതെ നേരിട്ട് തന്നോട് പറഞ്ഞിരിക്കുന്നു. അല്ലെങ്കിലും എന്ത് ആണെങ്കിൽ പോലും തന്നോട് ധൈര്യമായി പറയാം എന്ന് സൂക്ഷിയിലേക്ക് താൻ വാക്ക് കൊടുത്തിട്ടുണ്ടല്ലോ.