കിഡ്നി സംരക്ഷിക്കാൻ ഇതാ പുതിയ ഒരു ആൻജിയോപ്ലാസ്റ്റി

കിഡ്നി പ്രശ്നമുള്ള ആളുകൾക്ക് കൂടുതലായും മരണം സംഭവിക്കുന്നത് ഹാർട്ടറ്റാക്ക് മൂലമാണ്. കിഡ്നി പ്രശ്നമുള്ള ആളുകൾക്ക് ഹാർട്ട് അറ്റാക്ക് വരികയാണെങ്കിൽ ഹാർട്ടിന്റെ പമ്പ് കുറയുകയും അതുപോലെതന്നെ രക്തയോട്ടം കുറഞ്ഞുവന്ന് കിഡ്നി കൂടുതൽ തകരാറിൽ ആവുകയും ചെയ്യുന്നു. അതുവഴി ഡയാലിസിസ് മൂലമുള്ള പ്രക്രിയകൾ പിന്നീട് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യുന്നു.

അതുകൊണ്ടുതന്നെ കിഡ്നി പ്രശ്നമുള്ള ആളുകൾ ഹാർട്ടിന്റെ ബ്ലോക്ക് വളരെ മുന്നേ കണ്ടെത്തിക്കൊണ്ട് അറ്റാക്കിൽ നിന്നും രക്ഷപ്പെടുക എന്നുള്ളത് അവരുടെ ജീവനും അതുപോലെതന്നെ കിഡ്നിയുടെ ആരോഗ്യത്തിനും വളരെ നല്ലതാണ്. എന്നാൽ പലപ്പോഴും ക്രിയാറ്റിൻ കൂടുതലുള്ള ആളുകൾക്ക് ആൻജിയോപ്ലാസ്റ്റി ചെയ്യുന്നത് പേടിയാണ്. കാരണം ഇത് ചെയ്യാൻ വേണ്ടി ഉപയോഗിക്കുന്നത് മൂലം ക്രിയാറ്റിൻ കൂടുകയും അതുവഴി കിഡ്നി വീണ്ടും കൂടുതൽ തകരാറിൽ ആവുകയും ചെയ്യുമോ എന്നുള്ളതാണ് സാധാരണയായി പേടിയായി കാണുന്നത്.

അതിനുള്ള ഏറ്റവും പുതിയ അഡ്വാൻസ് ആയ ഒരു പരിഹാരമാണ് ഇപ്പോൾ നിലവിൽ കണ്ടുപിടിച്ചിരിക്കുന്നത്. ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് വച്ച് കഴിഞ്ഞാൽ എന്തെങ്കിലും ബ്ലോക്കുകൾ ഉണ്ടോ എന്ന് നേരത്തെ കണ്ടെത്തുകയും പ്രശ്നമുള്ള ബ്ലോക്കുകൾ ആണെങ്കിൽ അത് ഇതിൻറെ സഹായത്തോടുകൂടി തന്നെ വളരെ പെട്ടെന്ന് ക്ലിയർ ചെയ്യുകയും അതുവഴി ഹാർട്ടിന്റെ പ്രോബ്ലം മാറ്റിക്കൊണ്ട് ഹാർട്ടറ്റാക്കിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കുന്ന രീതിയിലുള്ള ഒരു നൂതന സാങ്കേതികവിദ്യ കുറിച്ചാണ് ഇവിടെ നിങ്ങൾക്ക് വളരെ വ്യക്തമായി പറഞ്ഞു തരാൻ ഉദ്ദേശിക്കുന്നത്.

കിഡ്നി സംരക്ഷിച്ചുകൊണ്ട് അതുപോലെതന്നെ ഹാർട്ടറ്റാക്കിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി സഹായിക്കുന്ന ഏറ്റവും നല്ല നൂതനമായ ഒരു മാർഗ്ഗമാണ് സീറോ കോൺട്രാസ്റ്റ് ആൻജിയോപ്ലാസ്റ്റി എന്നുള്ളത്. ഇനി ഈ വിഷയത്തെപ്പറ്റി കൂടുതലായി മനസ്സിലാക്കണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ വീഡിയോ തന്നെ മുഴുവനായി കാണേണ്ടതാണ്.