അസൂയ മൂത്ത അമ്മയും അനിയനും മകൻ പുതിയ വീട് വെച്ചപ്പോൾ ചെയ്തത് കണ്ടോ

ഞാൻ രമ എൻറെ ഭർത്താവ് ഹരിയേട്ടൻ ആൾ ഗൾഫിലാണ് ദുബായിയിൽ രണ്ടു വയസ്സുള്ള ആൺകുട്ടിയും ഉണ്ട്. വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹമായിരുന്നു നമ്മുടേത്. വിവാഹം കഴിഞ്ഞ് 17 ദിവസം കഴിഞ്ഞ് ഹരിയേട്ടൻ ഗൾഫിലേക്ക് തിരിച്ചു പോയി. മിക്ക ഗൾഫുകാരെയും പോലെ അവസാന സമയം ആണ് എല്ലാം ഒത്തുവന്ന് കല്യാണം നടന്നത്. ഹരിയേട്ടൻ നല്ലവനാണ് എനിക്ക് അതിൽ പൂർണ്ണ വിശ്വാസമുണ്ട്.

ദിവസവും മൂന്നു നേരം എങ്കിലും വിളിച്ച് കാര്യങ്ങൾ അന്വേഷിക്കും. അത് കല്യാണം നടന്ന അന്നുമുതൽ ഇന്നുവരെ അങ്ങനെ തന്നെയാണ്. കല്യാണം കഴിഞ്ഞ് ഒരു വർഷം ഭർത്താവിൻറെ വീട്ടിൽ തന്നെ. ആകെക്കൂടി എൻറെ വീട്ടിൽ മൂന്നോ നാലോ പ്രാവശ്യം മാത്രമേ വന്നിട്ടുള്ളൂ. നിനക്ക് എന്തെങ്കിലും വേണോ എന്തെങ്കിലും കുറവുകൾ ഉണ്ടോ എന്നൊക്കെ ഇടയ്ക്ക് വിളിച്ചു ചോദിക്കും.

എന്താണെങ്കിലും പറയണം എന്നൊക്കെ പറയാറുണ്ട്. ഇല്ല ചേട്ടാ എനിക്ക് പൂർണ സുഖമാണ് ഇവിടെ എന്ന് മാത്രമേ എപ്പോഴും പറയാറുള്ളൂ സത്യം അതല്ലെങ്കിൽ പോലും. ഹരിയേട്ടൻ അയച്ചുതന്ന എന്ത് സാധനമാണെങ്കിലും അത് പൈസ ആണെങ്കിൽ പോലും ആദ്യം അമ്മയെ കാണിക്കണം. മിക്കവാറും സാധനങ്ങളും അതേ പറമ്പിൽ തന്നെ താമസിക്കുന്ന ഹരിയേട്ടന്റെ സഹോദരിക്ക് കൊടുക്കുകയാണ് ചെയ്യാറുള്ളത്.

എന്നിട്ട് ഒരു സമാധാന വാക്കും പറയും നിനക്ക് നാളെയും കിട്ടുമല്ലോ മോളെ അവളുടെ കാര്യം അങ്ങനെയല്ലല്ലോ അവരുടെ ഭർത്താവ് നാട്ടിൽ അല്ലേ ജോലി ചെയ്യുന്നത് എന്നൊക്കെ. അമ്മയുടെ വർത്താനം കേട്ടാൽ അയാൾ നാട്ടിൽ കൂലിവേല ചെയ്യുന്നത് പോലെയാണ് തോന്നുക. എന്നാൽ അങ്ങനെയല്ല ആൾ വില്ലേജ് ഓഫീസറാണ്. അത്യാവശ്യം നല്ല രീതിയിൽ കൈ നടക്കും വാങ്ങുന്ന ആളാണ്. എൻറെ ചേട്ടൻ പൂരി വെയിലത്ത് സൈറ്റിൽ ഉണ്ടാക്കുന്നതിന്റെ ഇരട്ടി ഇവിടെനിന്ന് അയാൾ മാസം മാസം ഉണ്ടാക്കും. എങ്കിലും ഹരിയേട്ടൻ അയച്ചുതരുന്ന പൈസയിൽ നിന്നും ഞാൻ അവിടെ ഒരു മാസത്തേക്ക് വാങ്ങി വയ്ക്കുന്ന സാധനങ്ങൾ രണ്ടാഴ്ച കഴിയുമ്പോഴേക്കും അത് അവിടെ കാണാറില്ല.

അതിൽ പലതും ഹരിയേട്ടന്റെ ചേച്ചിയുടെ സ്റ്റോർ റൂമിൽ എത്തിയിട്ടുണ്ടാകും. ഹരിയേട്ടൻ അയച്ചുകൊടുത്ത പൈസയിൽ നിന്നും വീട്ടാവശ്യത്തിന് ആവശ്യമായ പൈസ ആദ്യം തന്നെ അമ്മയെ ഏൽപ്പിക്കും. അപ്പോഴേക്കും അമ്മ പുതിയ പുതിയ ആവശ്യങ്ങളുമായി ഓരോരോ കണക്കുകൾ പറഞ്ഞു വന്നു കൊണ്ടിരിക്കും.