നല്ല ഒരു ഡ്രസ്സ് ഇല്ലാത്ത കാരണം പാവപ്പെട്ട വീട്ടിലെ കുട്ടിയെ റിയാലിറ്റി ഷോയിൽ നിന്നും പുറത്താക്കി. പിന്നീട് സംഭവിച്ചത് കണ്ടോ

എൻറെ മകൻ നന്നായി പാടും സാർ മുരളി കൃഷ്ണ കുട്ടിയെ ഒന്നു നോക്കി കഷ്ടിച്ച് 12 വയസ്സ് പ്രായം ഉണ്ടാകും. കുട്ടി സംഗീതം പഠിച്ചിട്ടുണ്ടോ അമ്മ പറഞ്ഞുകൊടുത്ത കുറച്ച് സ്വരങ്ങൾ മാത്രമേ വശമുള്ളൂ. കുട്ടി വിനയത്തോടെ കൂടി പറഞ്ഞു. മുരളി കൃഷ്ണൻ അപ്പോഴാണ് ആ സ്ത്രീയെ ശ്രദ്ധിച്ചത്. മുന്നേ എവിടെയോ കണ്ടു പരിചയം ഉള്ള മുഖം. പേരെന്താണ് എന്ന് അയാൾ അവരോട് ചോദിച്ചു. ദേവിക ഞാൻ ഗാനമേളയിൽ പാടുമായിരുന്നു. സാറിനെ ഞാൻ കണ്ടിട്ടുണ്ട്.

ഒന്ന് രണ്ട് തവണ നമ്മൾ ഒരുമിച്ച് പാടിയിട്ടുണ്ട്. അയാൾക്ക് അത് പറഞ്ഞപ്പോൾ അപ്പോൾ ഓർമ്മ വന്നു. സാർ ഈ സ്കൂളിലെ മാഷാണ് എന്നുള്ള കാര്യം ഇപ്പോഴാണ് അറിഞ്ഞത്. മകനെ കുറച്ചുനേരം സംഗീതം പറഞ്ഞു കൊടുക്കാമോ? പിന്നെന്താ എന്നെക്കൊണ്ട് പറ്റുന്ന രീതിയിൽ ചെയ്യാമല്ലോ. വൈകുന്നേരം വീട്ടിലേക്ക് വന്നോളൂ എന്റെ വീട് അറിയുമോ? അറിയാം മാഷേ എന്ന് കുട്ടി ഉത്സാഹത്തോടുകൂടി പറഞ്ഞു. മോന്റെ പേരെന്താ കാശിനാഥൻ അവൻ പറഞ്ഞു.

മോൻ പാടും എന്നു പറഞ്ഞെങ്കിൽ പോലും അത്യപൂർവ്വ ശേഷിയുള്ള അതുപോലെ കഴിവുള്ള ഒരു കുട്ടിയാണ് എന്നുള്ള കാര്യം ഓരോ തവണ പാടുമ്പോഴും അവൻ അയാൾക്ക് ബോധ്യപ്പെടുത്തി കൊടുത്തു. അമ്മയ്ക്ക് എന്താണ് ജോലി എന്ന് ഒരു ദിവസം കുട്ടിയെ തിരികെ കൊണ്ടുപോകുവാൻ അമ്മ വൈകിയപ്പോൾ കുട്ടിയോട് അയാൾ ചോദിച്ചു. അമ്മ രണ്ടുമൂന്നു വീട്ടിലേക്ക് ജോലിക്ക് പോകുന്നുണ്ട് ചിലപ്പോൾ അവിടെ ജോലിഭാരം കൂടുതലായിരിക്കും. അതുകൊണ്ടാണ് വൈകുന്നത് ഞാൻ ഒറ്റയ്ക്ക് പോയി കൊള്ളാം മാഷേ രണ്ടുതിരിവ് കഴിഞ്ഞാൽ എൻറെ വീടായി. ഒറ്റയ്ക്ക് പോകണ്ട എനിക്ക് കുറച്ച് സാധനം വാങ്ങാൻ ഉണ്ട് എന്തായാലും അത് വാങ്ങാൻ പോകണം ഞാൻ കൊണ്ടു വിട്ട് കൊള്ളാം.

മാഷിനെ ബുദ്ധിമുട്ടാവില്ലേ 12 വയസ്സ് പ്രായമുള്ള ഒരു കുട്ടിയുടെ ചോദ്യം അല്ലായിരുന്നു അത്. പക്വത എത്തിയ മുതിർന്ന ഒരു ആൾ ചോദിക്കുന്നത് പോലെയാണ് അവൻ ചോദിച്ചത്. അയാൾ പുഞ്ചിരിച്ചു സാരമില്ല ഇത് ഞാൻ അങ്ങോട്ട് സഹിച്ചു. അപ്പോഴേക്കും ഓടിക്കത്തിച്ചു ദേവിക എത്തി ക്ഷമിക്കണം മാഷേ ഞാൻ വൈകി.

ഇന്ന് അവിടെ ജോലി ചെയ്യുന്ന വീട്ടിലെ കുട്ടി ഒരു ചാനലിൽ ഓഡിഷൻ പോകുന്നു എന്ന് പറയുന്നത് കേട്ട് 15 വയസ്സിന് താഴെയുള്ള കുട്ടികളുടെ പരിപാടി ആണത്രേ. നമുക്ക് മോനെയും കൊണ്ട് പോയാലും സാറേ നാളെയാണ് അവസാനത്തെ ഡേറ്റ്.