തങ്ങളുടെ കൂടെ കഴിയുന്ന വൃദ്ധസദനത്തിലെ സ്ത്രീ ആരെന്ന് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി

എന്താ മോനെ ഇത് കല്യാണമായി ഈ ഭ്രാന്തിയെ എന്തിനാണ് ഇവിടേക്ക് കൊണ്ടുവന്നത്? കേട്ടപ്പോൾ എനിക്ക് നല്ല ദേഷ്യം വന്നു. ഭ്രാന്തിയാണത്രേ അമ്മയ്ക്ക് ഇത് എങ്ങനെ സാധിക്കുന്നു മനുഷ്യർ എത്ര സ്വാർത്ഥരാണ്. അമ്മ ഒന്നും മിണ്ടാതെ ഇരിക്കുന്നുണ്ടോ കല്യാണം എന്റേതാണെങ്കിൽ അതിനുമുന്നിൽ ഇവർ ഉണ്ടാകും. ഇത് എന്റെ മാറ്റാൻ ആകാത്ത തീരുമാനമാണ്. അതു പറയുമ്പോൾ കണ്ണിൽ നിന്നും ഒരു തുള്ളി അടർന്നു വീണു. അമ്മ എന്തൊക്കെ കൊണ്ട് അകത്തേക്ക് പോയി. കല്യാണ വീടായതുകൊണ്ടുതന്നെ നല്ല തിരക്കാണ് ആരൊക്കെയോ വരുന്നു പോകുന്നു. എന്നാൽ എന്റെ മനസ്സ് ഇപ്പോൾ ആണ് ഒന്ന് ശാന്തമായത്.

ഞാൻ ലക്ഷ്മി അമ്മയെ അവരുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അമ്മയ്ക്ക് അത് അത്ര പിടിച്ചില്ല എന്നുള്ള കാര്യം എനിക്ക് മനസ്സിലായി. വീട് പണിതപ്പോൾ തന്നെ ഞാൻ ആരെയും കയറ്റാതെ അടച്ചിട്ട് മുറിയാണ് ഇത്. പെട്ടെന്ന് അമ്മ ഓടി വന്നു ആ ചായ്പില്‍ എങ്ങാനും ആ തള്ളയെ കിടത്തിയാൽ പോരെ? ഇത് അതിഥികൾ വരുമ്പോൾ കൊടുക്കേണ്ട മുറിയല്ലേ? ഈ മുറി ഞാൻ പണികഴിപ്പിച്ചത് ഇവർക്കു വേണ്ടിയാണ്. അവർ കഴിഞ്ഞിട്ട് എനിക്ക് ആരുമുള്ളൂ. ലക്ഷ്മി അമ്മ ഈ വീട്ടിൽ ഇനി എന്നും ഉണ്ടാകും. ലക്ഷ്മി അമ്മയുടെ കണ്ണുകൾ നിറഞ്ഞു ആ കണ്ണുകൾ തുടച്ചിട്ട് ഞാൻ വാതിൽ അടച്ചു.

മനസ്സിലേക്ക് ഒരുപാട് കാര്യങ്ങൾ ഓടിയെത്തി അന്നൊക്കെ എന്ത് രസമായിരുന്നു. ഞാനും ലക്ഷ്മി അമ്മയുടെ അയൽപക്കത്തെ മകനായ കുമാറും കൂടിയാണ് എന്തിനും ഏതിനും ഒരുമിച്ചു പോകാറുള്ളത്. കുമാരേട്ടൻ എന്നെക്കാൾ മൂത്തതാണ് ഞാൻ കോളേജിൽ ബിരുദത്തിൽ അവസാന വർഷമായിരുന്നു. ഏട്ടൻ ബിരുദാനന്തര ബിരുദത്തിനും പഠിക്കുന്നു. എന്തിനും ഏതിനും ഏട്ടനാണ് എനിക്ക് തുണയായി ഉണ്ടായിരുന്നത്. ഏട്ടൻറെ അച്ഛൻ ചെറുപ്പത്തിലെ മരിച്ചുപോയിരുന്നു അവർക്ക് ധാരാളം ഭൂസൊത്തുകൾ ഉണ്ടായിരുന്നു. അതിൽ നിന്നും കിട്ടുന്നത് അനുസരിച്ച് ആണ് അമ്മയും മകനും ജീവിച്ചിരുന്നത്. അമ്മയ്ക്ക് മകനും മകന് അമ്മയും മാത്രമാണ് ഉണ്ടായിരുന്നത് അത്രയും സ്നേഹത്തിലാണ് അവർ ജീവിച്ചിരുന്നത്.

അന്ന് എൻറെ ജന്മദിനം ആയിരുന്നു പുഴയിൽ നല്ല ഒഴുക്കുള്ള സമയം ആയിരുന്നിട്ടും കൂടി ഞാനാണ് ഏട്ടൻറെ നിർബന്ധിച്ചത്. പുഴയിൽ മുങ്ങി കുളിക്കണം എന്നായിരുന്നു എൻറെ ആഗ്രഹം ലക്ഷ്മി അമ്മ തടഞ്ഞു. വേണ്ട കുട്ടി നല്ല ഒഴുക്കുണ്ട് ഇന്ന് പോകണ്ട എന്ന് പറഞ്ഞു. കുമാരേട്ടൻ പറഞ്ഞു സാരമില്ല അമ്മേ എനിക്ക് നീന്താൻ അറിയുന്നതല്ലേ പിറന്നാളായിട്ട് അവൻ ഒരു ആഗ്രഹം പറഞ്ഞതല്ലേ? ഞാൻ നോക്കിക്കൊള്ളാം അമ്മ പേടിക്കണ്ട.