നമ്മുടെ കരളിൽ അടിഞ്ഞുകൂടിയ സകലവിധ കൊഴുപ്പുകളും ഇനി എളുപ്പത്തിൽ ഇല്ലാതാക്കാം

മുന്നേയൊക്കെ ജീവിച്ചിരുന്ന ആളുകൾ മൂന്നുനേരവും അരിഭക്ഷണമാണ് കഴിച്ചിരുന്നത് എങ്കിൽ പോലും എന്തുകൊണ്ടാണ് അവരുടെ ശരീരത്തിൽ ഫാറ്റി ലിവർ കാണാത്തത്? നമ്മുടെ ശരീരത്തിൽ ഭക്ഷണം മാത്രമായിട്ടില്ല ഫാറ്റി ലിവർ കണക്ട് ചെയ്തിരിക്കുന്നത്. നമ്മൾ കൃത്യമായി രീതിയിൽ ഡയറ്റ് പ്ലാൻ ചെയ്താൽ മാത്രം ഈ രീതിയിലുള്ള പ്രശ്നം മാറുമോ? എന്തൊക്കെ ചെയ്താൽ ആണ് നമുക്ക് ഫാറ്റി ലിവർ മറികടക്കാൻ സാധിക്കുക അത് നമുക്ക് നോക്കാം. ശരീരത്തിലെ ഏറ്റവും വലിയ ഒരു അവയവമാണ് അല്ലെങ്കിൽ ഓർഗൻ ആണ് സ്കിൻ.

അതുകഴിഞ്ഞാൽ രണ്ടാം സ്ഥാനത്തുള്ള വലിയ ഓർഗൻ എന്ന് പറയുന്നത് ലിവറാണ്. ലിവർ രണ്ടാം സ്ഥാനമാണ് വലുപ്പത്തിൽ എങ്കിലും പല പ്രധാനപ്പെട്ട കാര്യങ്ങളിലും മുഖ്യമായി പങ്കുവഹിക്കുന്നത് ലിവറാണ്. ഇത് പ്രധാനമായും മാലിന്യങ്ങളെ പുറന്തള്ളാൻ വേണ്ടി സഹായിക്കുന്ന ഒരു ഫാക്ടറിയാണ്. അതുകൊണ്ടുതന്നെ ലിവറിന് ബാധിക്കുന്ന പല പ്രശ്നങ്ങളും നമ്മുടെ ദൈനംദിന ജീവിതത്തിൽ തന്നെ അത് ദോഷകരമായ രീതിയിൽ ബാധിച്ചേക്കാം. അങ്ങനെ ലിവറിന് ബാധിക്കുന്ന ഒരു പ്രധാനപ്പെട്ട ഒരു അവസ്ഥയെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ വളരെ വിശദമായി നിങ്ങൾക്ക് മുന്നിൽ സംസാരിക്കാൻ പോകുന്നത്.

എന്തുകൊണ്ടാണ് ഫാറ്റി ലിവർ വരുന്നത്? ഫ്ലാറ്റ് ലിവർ സാധാരണരീതിയിൽ അതിൻറെ തുടക്കത്തിൽ ഒന്നും യാതൊരുവിധ ലക്ഷണങ്ങളും കാണിക്കാറില്ല. അതുകൊണ്ടുതന്നെ ആരും ഇതിനെക്കുറിച്ച് വലിയ ബോധവാന്മാർ അല്ല. സാധാരണയായി അൾട്രാസൗണ്ട് ഒക്കെ ചെയ്യേണ്ടിവരുന്ന സാഹചര്യത്തിൽ ഏകദേശം 60% ആളുകളിലും കുറച്ച് പ്രായമായ ആളുകൾ വച്ച് നോക്കുമ്പോൾ അവർക്ക് എല്ലാവർക്കും ഫാറ്റി ലിവർ ഗ്രേഡ് വൺ അല്ലെങ്കിൽ ഗ്രേഡ് 2 ഉണ്ടായിരിക്കും. ഇത് കണ്ടുകഴിഞ്ഞാൽ നമ്മളൊക്കെ ചിന്തിക്കുന്നത് എന്താണ് എന്ന് വച്ച് കഴിഞ്ഞാൽ ഗ്രേഡ് വൺ ഫാറ്റി ലിവർ എല്ലാവർക്കും ഉള്ളത് തന്നെയാണ് എന്നൊക്കെയാണ്.

ഇത് തുടക്കത്തിൽ ലക്ഷണങ്ങൾ ഒന്നും കാണിക്കാറില്ല എങ്കിൽ പോലും ഫാറ്റി ലിവർ ഒക്കെ ആകുന്ന സാഹചര്യത്തിലാണ് ഇതിൻറെ ലക്ഷണങ്ങൾ നമ്മുടെ ശരീരത്തിൽ കണ്ടറിയാൻ സാധിക്കുന്നത്. എന്നാൽ തുടക്കത്തിൽ തന്നെ പല രോഗങ്ങളുടെയും മൂല കാരണമായി ഫാറ്റിലിവർ മാറാറുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഡയബറ്റിക്സ്. സ്ത്രീകളിൽ വരുന്ന പിസിഒഡി അല്ലെങ്കിൽ തൈറോയ്ഡ് സംബന്ധമായ രോഗങ്ങൾ ഇതിൻറെ ഒക്കെ ബേസ് ആയി വരുന്നത് ലിവറിന് ബാധിക്കുന്ന പ്രശ്നങ്ങളാണ്.