അമ്മായിയമ്മയുടെ റൂമിൽ സംശയം തോന്നിയ മരുമകൾ ക്യാമറ വെച്ചപ്പോൾ സംഭവിച്ചത് ഇങ്ങനെയാണ്

കുഞ്ഞിൻറെ ദോഷം കൊണ്ടാണ് എൻറെ മോൻ നേരത്തെ പോയത് ഈ സന്തതിയുടെ തല കണ്ടപ്പോൾ തന്നെ എൻറെ കൊച്ചിനെ തെക്കോട്ട് എടുത്തു. ഇവൾ വന്നു കയറിയത് മുതൽ തന്നെ എൻറെ മകന് ഒരു സ്വസ്ഥതയും ഉണ്ടായിരുന്നില്ല. അവളുടെ കുത്ത് വാക്കുകൾ കേട്ടിട്ട് പോലും മാളു ഒന്നും തിരികെ മിണ്ടിയില്ല.

വിവാഹം കഴിഞ്ഞ നാൾ മുതൽ കേൾക്കുന്നതാണ് അമ്മായിയമ്മയുടെ ഈ കുത്തി പറച്ചിൽ. ഇതെല്ലാം കേട്ടില്ല എന്ന് നടിക്കുകയാണ് സാധാരണയായി ചെയ്യാറുള്ളത് എന്നാൽ അയാളുടെ മരണത്തിന് ശേഷം ഭർത്താവിനും മരണത്തിനുവരെ കാരണം കുഞ്ഞാണ് എന്ന് പറയുമ്പോൾ അത് അവൾക്ക് സഹിക്കാൻ സാധിച്ചില്ല. എന്തിനാ അമ്മേ ഒന്നും അറിയാത്ത ഈ കുഞ്ഞിനെ കുറ്റം പറയുന്നത്? അത് എന്ത് ചെയ്തിട്ടാണ് അമ്മയുടെ മോൻ എന്ന് പറയുന്നത് എൻറെ ഭർത്താവാണ് ഈ കുഞ്ഞിൻറെ അച്ഛനാണ്. വിവാഹം കഴിഞ്ഞ നാൾ മുതൽ കേൾക്കാൻ തുടങ്ങിയതാണ് ഈ കുത്തുവാക്കുകൾ. സഹിക്കുന്നതിന് പരിധിയില്ലേ? ചോദിക്കാനും പറയാനും ആരും വരില്ല എന്ന് അമ്മക്കറിയാം അതുകൊണ്ട് അല്ലേ ഇങ്ങനെ പറയുന്നത്?

ഗീത അത് കേട്ടിട്ടും നിർത്താൻ തയ്യാറായില്ല. ആരാരുമില്ലാത്ത അനാഥ ഒന്നുമല്ലല്ലോ നീ നിൻറെ അച്ഛൻ തള്ളയെ കളഞ്ഞിട്ട് പോയതല്ലേ. അവളുടെ കയ്യിലിരിപ്പ് അത്ര നല്ലതല്ല എന്നുള്ള കാര്യത്തിന് ഇതിലും വലിയ എന്ത് തെളിവ് വേണം? നിർത്തുന്നുണ്ടോ നിങ്ങൾ നിങ്ങളുടെ പുഴുത്ത നാവുകൊണ്ട് ഇനി എന്റെ അമ്മയെ എന്തെങ്കിലും പറഞ്ഞാൽ ഞാൻ സഹിക്കില്ല അടിച്ചു നിങ്ങളുടെ പല്ല് ഞാൻ തെറിപ്പിക്കും. അവളുടെ ആ ഭാവമാറ്റം കണ്ട് ഗീത ഞെട്ടിപ്പോയി. നീ എൻറെ പല്ല് അടിച്ചു തെറിപ്പിക്കും എന്നോ എന്നാൽ നീ ചെയ്യ് എന്ന് പറഞ്ഞ് അവളുടെ മുടി കുത്തിൽ ഗീത കേറി പിടിച്ചു.

അച്ഛന് വേറെ ഒരു ബന്ധം ഉണ്ടായിരുന്നു അച്ഛൻ അവരെ തേടി പോയപ്പോൾ വളരെ കഷ്ടപ്പെട്ട് തന്നെയാണ് എൻറെ അമ്മ എന്നെ വളർത്തിയത്. എൻറെ അമ്മയുടെ സ്വഭാവ ദൂഷ്യം കൊണ്ടല്ല എൻറെ അച്ഛൻ അമ്മയെ വിട്ടുപോയത്. അങ്ങനെ പലയിടം ഇറങ്ങിവരുന്ന ഭർത്താവിന് വേണ്ട എന്ന് എന്റെ അമ്മ തീരുമാനിച്ചതാണ്. നിങ്ങൾ ഒരുപാട് ശീലാവതി ചമയണ്ട നിങ്ങളെ കുറിച്ച് എനിക്ക് അറിയാം. ഞാനിവിടെ നിന്ന് ഇറങ്ങി എൻറെ വീട്ടിലേക്ക് പോകണം അപ്പോഴാണ് നിങ്ങളുടെ കാര്യങ്ങൾ കൃത്യമായി നടക്കുകയുള്ളൂ.