ഒറ്റ ദിവസം കൊണ്ട് തന്നെ എത്ര ശക്തമായ മൂത്രക്കടച്ചിലും മാറ്റാം

ഈ കാലത്ത് ആന്റിബയോട്ടിക്കുകളുടെ ഉപയോഗം ഏറ്റവും കൂടുതലായി ആവശ്യമായി വരാവുന്ന ഒരു സാധാരണ കാണുന്ന ഒരു രോഗത്തെക്കുറിച്ചാണ് നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യുന്നത്. യൂറിനറി ട്രാക്ക് ഇൻഫെക്ഷൻ ആണ് അത്. സാധാരണഗതിയിൽ എല്ലാ ഗണത്തിൽപ്പെട്ട ഇത് വരാറുണ്ടെങ്കിൽ പോലും സ്ത്രീകളിൽ ഇത് സാധാരണയായി വളരെ കൂടുതലായി രീതിയിൽ കാണാറുണ്ട്.

നോർമലി ഒരു വ്യക്തി ക്ലിനിക്കിലേക്ക് വരുമ്പോൾ സാധാരണയായി പറയുന്നത് എനിക്ക് നല്ല രീതിയിൽ നീറ്റലും പുകച്ചിലും ഒക്കെ മൂത്രമൊഴിക്കുമ്പോൾ ഉണ്ട് എന്നൊക്കെയാണ്. അതുപോലെ അടിവയറ്റിൽ മൂത്രം ഒഴിക്കുമ്പോൾ വേദന വരുന്നു പിന്നെ പറയുകയാണെങ്കിൽ മൂത്രം ഒഴിച്ചു കഴിഞ്ഞാലും വീണ്ടും ഒഴിക്കണം എന്നുള്ള തോന്നൽ ഇടയ്ക്കിടയ്ക്ക് തോന്നുന്നു. അതുപോലും മൂത്രം ഒഴിച്ചു കഴിഞ്ഞാലും അത് പോയി എന്നുള്ള ഒരു തോന്നൽ വരാതിരിക്കുക, അതുപോലെ മൂത്രം ഒഴിച്ചു കഴിഞ്ഞാലും വീണ്ടും ഇറ്റ് വീഴുക തുടങ്ങിയ കാര്യങ്ങളൊക്കെ പറഞ്ഞു കേൾക്കാറുണ്ട്. വളരെ ശക്തമായി പനി വരുന്ന സമയത്തൊക്കെയാണ് സാധാരണയായി യൂറിൻ ഇൻഫെക്ഷൻ ഉണ്ടോ എന്ന് ചെക്ക് ചെയ്യാൻ സാധാരണ ഡോക്ടർമാർ പറയുന്നത്. യൂറിൻ ചെക്ക് ചെയ്തു കഴിഞ്ഞാൽ അതിൽ പസൽസ് ഉണ്ടോ എന്നാണ് ആദ്യം തന്നെ നോക്കുന്നത്.

ഇതിൻറെ അളവ് വളരെ കൂടുതലായി കാണപ്പെടാറുണ്ട് എങ്കിൽ യൂറിൻ കൾച്ചർ ചെയ്യാൻ വേണ്ടി ആവശ്യപ്പെടാറുണ്ട്. കൾച്ചർ ചെയ്യുന്നത് എന്തിനാണ് എന്ന് വെച്ച് കഴിഞ്ഞാൽ ഏതു തരത്തിലുള്ള ബാക്ടീരിയയും മൂലമാണ് ആ രോഗിക്ക് യൂറിൻ ഇൻഫെക്ഷൻ ഉണ്ടായത് എന്ന് മനസ്സിലാക്കി അതിനെ അനുസരിച്ച് വേണ്ട ആന്റിബയോട്ടിക്കുകൾ കൊടുക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. 80 ശതമാനം ആൾക്കാർക്കും സാധാരണ ഒരേ ബാക്ടീരിയ മൂലമാണ് ഇത്തരത്തിൽ പ്രശ്നമുണ്ടാകുന്നത്.

കൃത്യമായ രീതിയിൽ ഏതു ബാക്ടീരിയ ആണ് ഈ പ്രശ്നം ഉണ്ടാക്കുന്നത് എന്ന് മനസ്സിലാക്കി അതിന് ഉതകുന്ന ആൻറിബയോട്ടിക് കൊടുക്കുക എന്നുള്ളതാണ് സാധാരണ ചെയ്തു വരുന്നത്. എന്നാൽ ചിലർക്ക് എങ്കിലും ആന്റിബയോട്ടിക്കുകൾ കഴിച്ചാൽ പോലും ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ മാറാതെ ഇരിക്കുന്നത് കണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇനി കൂടുതലായി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.