അനാഥ പെൺകുട്ടിയെ വിവാഹം കഴിച്ച് കൂട്ടുകാർക്ക് പീഡിപ്പിക്കാൻ വേണ്ടി ഇട്ടുകൊടുത്തു. ഇത് കാണാതെ പോകരുത്

രാവിലെ ഒരുങ്ങി കെട്ടി പോകുന്നത് കണ്ടാൽ തോന്നും അവൾക്ക് സർക്കാർ ഉദ്യോഗമാണ് ഉള്ളത് എന്ന്. കണ്ടവന്റെ കൂടെ കിടന്നല്ലേ നീ കുടുംബം കൊണ്ടു പോകുന്നത്? എനിക്ക് എഴുന്നേറ്റ് നടക്കാൻ വയ്യാതെ ആയി തുടങ്ങി അല്ലെങ്കിൽ നീ കാണുമായിരുന്നു. കിടന്നിടത്ത് നിന്ന് ഒന്ന് ഞെരുങ്ങിക്കൊണ്ട് വാസു പറഞ്ഞു. സാവിത്രി അത് കേട്ടഭാവം കാണിച്ചില്ല. കണ്ണാടിയിൽ നോക്കി പൗഡർ കുറച്ചുകൂടി തേച്ചുവച്ച് നെറ്റിയിൽ ഒരു പൊട്ടും കുത്തി കുറച്ചു പൂവ് എടുത്ത് തലയിൽ തിരുകി വെച്ചു.

അടുക്കളയിൽ ചെന്നതിനു ശേഷം ഒരു ഗ്ലാസ് കട്ടൻകാപ്പി എടുത്തു കുടിച്ചു. അപ്പോഴേക്കും രമണി അവിടേക്ക് വന്നിരുന്നു. നീ ഇന്നുതന്നെ ബാഗ് ഒക്കെ പാക്ക് ചെയ്തു വെച്ചേക്കണം നാളെ തന്നെ ഹോസ്റ്റലിൽ പോയേക്കണം. പിന്നെ എന്നോട് പറയാതെ ഇപ്രാവശ്യം വന്നതുപോലെ ഇനി വരരുത്. അമ്മ എവിടെ പോയി അമ്മ പറമ്പ് വരെ പോയിരിക്കുകയാണ്.

രാത്രി അത്താഴത്തിന്റെ കാര്യം നോക്കുവാൻ വേണ്ടി എന്തെങ്കിലുമൊക്കെ പറിച്ചു കൊണ്ടു വരണം. എന്നെ നോക്കിയിരിക്കേണ്ട സമയമാകുമ്പോൾ കിടന്നുറങ്ങി കൊള്ളണം. ഞാൻ ഏകദേശം വെളുപ്പാൻ കാലം ആകും വരാൻ രമണിയുടെ മുഖത്തുനോക്കി അങ്ങനെ പറഞ്ഞ് ഇറങ്ങിപ്പോകുന്നവളെ വേദനയോടുകൂടി നോക്കി നിന്നു. പറമ്പിൽ നിന്നും അമ്മ തിരികെ വന്നപ്പോൾ ചോദിച്ചു സാവിത്രി പോയോ എന്ന്? ഇപ്പോ അങ്ങോട്ട് ഇറങ്ങിയുള്ളൂ എന്ന് പറഞ്ഞപ്പോൾ അമ്മയുടെ കണ്ണിൽ ഒരു കണ്ണുനീർ തെളിഞ്ഞു.

നമ്മുടെ രണ്ടുപേരുടെ ജീവിതം നിലനിർത്തുന്നതിന് വേണ്ടി സ്വന്തം ജീവിതം ഇല്ലാതാക്കിയ പെണ്ണാണ് അവൾ. മക്കൾ മുൻജന്മ ശത്രുക്കൾ എന്ന് പറയുന്നതുപോലെ എൻറെ വയറ്റിൽ ജനിച്ച അസുരനാണ് ആ കിടക്കുന്നത്. സന്തോഷത്തോടുകൂടി അവൻറെ വലതു കൈ പിടിച്ചു വീട്ടിലേക്ക് കയറി വന്ന പെൺകൊച്ച് ആണ് ഇത്. അതിൻറെ ജീവിതം എന്ന് അഴുക്കുചാലിൽ കൊണ്ട് എത്തിച്ചത് ആ കിടക്കുന്ന മഹാപാപിയാണ്.

അവൾ കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് അകത്തേക്ക് പോയി. അമ്മ പറയുന്നതെല്ലാം ശരിയാണ് രമണി പഴയ കാലങ്ങളൊക്കെ ഒന്ന് ആലോചിച്ചു. പത്താംക്ലാസ് വരെ പഠിച്ചുള്ളൂ എങ്കിൽ പോലും ഒരുപാട് കാര്യങ്ങൾ അറിയുന്നതുപോലെയാണ് സാവിത്രി ചേച്ചിയുടെ പെരുമാറ്റം ഉണ്ടായിരുന്നത്.