മൂത്തമകൾ ഒളിച്ചോടിയപ്പോൾ അതിനുപകരം ഇളയ മകളെ കെട്ടിക്കാൻ നോക്കിയ അച്ഛന് സംഭവിച്ചത് കണ്ടോ

സീതയെ കാണാനില്ല മുഹൂർത്ത സമയത്ത് എല്ലാവരെയും ഞെട്ടിച്ചത് അവളുടെ തിരോധാനമായിരുന്നു. ഞാൻ എനിക്ക് ഇഷ്ടപ്പെട്ടവന്റെ കൂടെ പോകുന്നു അവൾ എഴുതിവെച്ച കുറുപ്പ് നോക്കി അവരുടെ അച്ഛൻ തലയിൽ കൈവച്ച് ഇരിക്കുമ്പോൾ ആളുകളുടെ മുറുമുറിപ്പ് അയാളുടെ ശ്രദ്ധയിൽപ്പെട്ടു.

എന്നാലും ആ മഹാബാബി ഞങ്ങളോട് ഇത് ചെയ്തല്ലോ എന്ന് അയാൾ നെഞ്ചത്ത് അടിച്ചു പറയുമ്പോൾ ചെക്കൻ വീട്ടുകാർ എന്ത് ചെയ്യണം എന്ന് അറിയാതെ പരസ്പരം നോക്കിക്കൊണ്ടിരുന്നു. എടോ ശശീന്ദ്ര അന്നേ ഞങ്ങൾ ചോദിച്ചതല്ലേ പെണ്ണിന് വേറെ ഏതെങ്കിലും ബന്ധം ഉണ്ടോ എന്ന്? അപ്പൊ താൻ അവളെ വളർത്തിയ മഹിമ വിളമ്പി. എന്നിട്ട് ഇപ്പോൾ എന്ത് ഉണ്ടായി അവൾ കണ്ടവന്റെ കൂടെ പോയി എൻറെ മകന് ഉണ്ടായ നാണക്കേടിനും അതുപോലെതന്നെ സമയം നഷ്ടത്തിനും ആര് സമാധാനം പറയും?

ചെറുക്കന്റെ അച്ഛൻ അയാളുടെ ഉള്ളിലെ അമർഷം പെണ്ണിൻറെ അച്ഛൻറെ മുഖത്ത് നോക്കി ചോദിക്കുമ്പോൾ അയാൾക്ക് പറയാൻ യാതൊരുവിധ ഉത്തരവും ഇല്ലായിരുന്നു. എന്റെ മേനോൻ ചേട്ടൻ ഞാനല്ലല്ലോ അവളല്ലേ ചതിച്ചത്. എനിക്കും നാണക്കേട് അല്ലേ അവൾ ഉണ്ടാക്കി വച്ച് പോയത്. നാട്ടിൽ കുറച്ച് വില ഒക്കെ ഉണ്ടായിരുന്നതായിരുന്നു ഇപ്പോൾ അതും എനിക്ക് നഷ്ടപ്പെട്ടു. നശിച്ചുപോകും അവൾ എന്നു പറഞ്ഞ് അയാൾ മേനോന്റെ കൈ ചേർത്തു പിടിച്ചു. ഞാനൊരു കാര്യം പറഞ്ഞാൽ എന്ന് പറഞ്ഞ് അയാൾ തുടങ്ങിയപ്പോൾ എല്ലാവരുടെയും ശ്രദ്ധ അയാളിൽ തന്നെയായിരുന്നു.

നിങ്ങൾക്ക് എല്ലാവർക്കും സമ്മതമാണ് എന്നുണ്ടെങ്കിൽ ഈ കല്യാണം നമുക്ക് ഇവിടെ വച്ച് നടത്താം. ആ ഒരുമ്പറ്റവൾ മാത്രമല്ല എനിക്ക് വേറെ ഒരു മകൾ കൂടിയുണ്ട്. നിങ്ങൾക്കു മകനും സമ്മതമാണെങ്കിൽ എന്റെ മകൾക്കും ഈ കല്യാണത്തിന് സമ്മതമാകും. അച്ഛൻ പറയുന്നതിൽ നിന്നും അപ്പുറത്തേക്ക് അവൾ ഒന്നും ചെയ്യുകയില്ല.

നമുക്ക് രണ്ടുപേർക്കും നാണക്കേടിൽ നിന്നും കരകയറാൻ ഈ ഒരു മാർഗ്ഗം മാത്രമേ ഇപ്പോൾ അവശേഷിക്കുന്നുള്ളൂ. അയാൾ പ്രതീക്ഷയോടുകൂടി മേനോന്റെയും മകൻറെയും അവരുടെ ബന്ധുക്കളുടെയും മുഖത്തേക്ക് നോക്കുമ്പോൾ അവരുടെ മുഖത്ത് പാതി സമ്മതം ഉണ്ടായിരുന്നു. കൂടുതലായി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.