ഭർത്താവിനെ ഉപേക്ഷിച്ചു പോയി പണക്കാരന് കെട്ടിയ യുവതിക്ക് സംഭവിച്ചത് കണ്ടോ

മുപ്പതാമത്തെ വയസ്സിൽ മൂന്നാമതൊരു പുരുഷനും മുന്നിൽ ചായയുമായി മുന്നിൽ നിൽക്കുമ്പോൾ നാണം കൊണ്ടല്ല ആ മുഖത്ത് നോക്കുവാൻ എനിക്ക് മടി തോന്നിയത്. അതിനു മുന്നേ അടുക്കളയിൽ വന്നിട്ട് നിന്നെ കാണാൻ വന്നിരിക്കുന്നത് ആദ്യത്തെ കെട്ടിയോൻ തന്നെയാണ് എന്ന് പറഞ്ഞപ്പോൾ മനസ്സിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത വികാരത്തിൻറെ വേലിയേറ്റം ഉണ്ടായിരുന്നത് കൊണ്ടായിരുന്നു.

ഞങ്ങൾ തമ്മിൽ പിരിയാൻ ഉണ്ടായ കാരണവും അതുപോലെ അതിനുശേഷം ഉണ്ടായ സംഭവവികാസങ്ങളും എൻറെ മനസ്സിലേക്ക് ഓടി വന്നു. അദ്ദേഹത്തിൻറെ ഉമ്മയും ആയിട്ടുള്ള തർക്കങ്ങൾ ആയിരുന്നു അതിൻറെ തുടക്കം. നിങ്ങൾ തമ്മിലുള്ള പോര് മുറുകിയപ്പോൾ ഒന്നുകിൽ ഉമ്മയെ വൃദ്ധസദനത്തിൽ ആക്കണമെന്നും അല്ലെങ്കിൽ നമുക്ക് എങ്ങോട്ടെങ്കിലും താമസിക്കാം എന്നുള്ള എൻറെ നിലപാടിനെ എതിർത്തപ്പോൾ ആണ് എങ്കിൽ നമുക്ക് പിരിയാം എന്ന് വാശിയോടെ ഞാൻ ശരീഫ് ഇക്കയോട് പറഞ്ഞത്.

എൻറെ ഉമ്മയ്ക്ക് 65 വയസ്സ് കഴിഞ്ഞെന്നും നിരവധി രോഗമുള്ളവർക്ക് ഇനി ആയുസ്സ് അധികമില്ല എന്നും കുറച്ചുനാൾ കൂടി നീ എല്ലാം സഹിച്ചു നീ ഇവിടെ കഴിയണമെന്ന് അദ്ദേഹം എന്നോട് യാചിച്ചെങ്കിലും മൂന്നുവർഷം ഒരുമിച്ചു കഴിഞ്ഞിട്ടും എനിക്ക് ഒരു കുഞ്ഞിനെ പോലും തരാൻ കഴിയാത്ത ആ മനുഷ്യനും അതുപോലെതന്നെ കണ്ണെടുത്താൽ എന്നെ കണ്ടുകൂടാത്ത ആ തള്ളയുടെ വായിൽ ഇരിക്കുന്നത് കേട്ട് എന്റെ ജീവിതം എന്തിനാണ് പാഴാക്കുന്നത് എന്ന് തെറ്റായ ചിന്തയിൽ ഞാൻ എൻറെ ഡ്രസ്സും ആഭരണങ്ങളുമായി അന്ന് പടിയിറങ്ങുകയായിരുന്നു.

എൻറെ വീട്ടിൽ എത്തിയതിന്റെ പിറ്റേദിവസം തന്നെ അദ്ദേഹം എന്നെ കാണാൻ വന്നിരുന്നു. കൂടെ ചെല്ലാൻ എന്നെ ഒരുപാട് നിർബന്ധിച്ചു പക്ഷേ എൻറെ ഡിമാൻഡ് അംഗീകരിക്കാത്ത ഭർത്താവിൻറെ കൂടെ പോകുവാൻ എനിക്ക് താല്പര്യമുണ്ടായിരുന്നില്ല. നിരാശയോടെ കൂടി അന്ന് ഇറങ്ങിയ മനുഷ്യൻ അതിനുശേഷം പലതവണ എന്നെ ഫോണിൽ വിളിച്ച് എങ്കിലും ഞാൻ അത് അറ്റൻഡ് ചെയ്യാൻ കൂട്ടാക്കാതെ ഒടുവിൽ ആ നമ്പർ ബ്ലോക്ക് ചെയ്തു. മാസങ്ങൾ കഴിഞ്ഞപ്പോൾ ഞാൻ ഇനി തിരിച്ചു പോകില്ല എന്ന് മനസ്സിലാക്കിയ എൻറെ വീട്ടുകാർ മറ്റൊരു കല്യാണം എന്നെ കഴിപ്പിക്കുവാൻ വേണ്ടി അദ്ദേഹവുമായുള്ള ബന്ധം വേർപ്പെടുത്തുവാൻ വേണ്ടി അപേക്ഷ കൊടുത്തു.