ഈ സംഭവം കേട്ടാൽ മനുഷ്യരായ ആരും കരഞ്ഞു പോകും

ദൂരെ നിന്നും രമ വരുന്നതും നോക്കി അമ്മ ഉമ്മറത്തു തന്നെ നിൽക്കുന്നുണ്ടായിരുന്നു. പോയ കാര്യം എന്തായി മോളെ ഉമ്മറത്തേക്ക് എത്തിയ രമയോട് അമ്മ ചോദിച്ചു. എന്താവാൻ അത് നടക്കും എന്ന് തോന്നുന്നില്ല. സാരി തുമ്പ് കൊണ്ട് മുഖത്തെയും കഴുത്തിലെയും വിയർപ്പ് തുള്ളികൾ തുടച്ചതിനുശേഷം രമഉമ്മറത്ത് കിടന്നിരുന്ന കസേരയിൽ ഇരുന്നു. ഇതല്ലാതെ വേറൊരു വഴി ദൈവം കാണിച്ചു തരാതിരിക്കില്ല.

മോൾ വാ ഞാൻ ഭക്ഷണം എടുത്തു വയ്ക്കാം. ആദ്യം ഞാൻ ഒന്ന് മേൽ കഴുകട്ടെ അപ്പടി വിയർപാണ് അതും പറഞ്ഞു രമ ഉള്ളിലേക്ക് പോയി. രമ ഉള്ളിലേക്ക് പോകുന്ന സമയത്ത് മായയുടെ മുറിയിൽ നിന്നും അടക്കിപ്പിടിച്ച് ചിരിയും സംസാരവും കേൾക്കുന്നുണ്ടായിരുന്നു. മുറിയിലേക്ക് കയറി രാമ മേശപ്പുറത്ത് ഇരുന്ന ഫോട്ടോ എടുത്ത് തുടച്ച് അതിലേക്ക് കുറച്ചു നേരം നോക്കി നിന്നു. അച്ഛനും അമ്മയും രമയും മായയും കൂടി നിൽക്കുന്ന ആ ഫോട്ടോ കാണുമ്പോൾ രമയുടെ കണ്ണ് അറിയാതെ നിറഞ്ഞൊഴുകുന്നു.

സന്തോഷത്തോടുകൂടി ജീവിച്ചിരുന്ന ആ കുടുംബത്തെ സങ്കടത്തിലായി പെട്ടെന്നാണ് രമയുടെ അച്ഛൻ മരണത്തിന് കീഴടങ്ങിയത്. കുടുംബത്തിൽ ഒരു ആൺതരി ഇല്ലാത്തതിന്റെ വിഷമം എന്നാണ് അവർ അറിഞ്ഞു തുടങ്ങിയത്. പഠനത്തോടൊപ്പം തന്നെ ചെറിയ ചെറിയ ജോലികൾ രമ ചെയ്തു തുടങ്ങി. വീട്ടിലെ ചെലവുകൾ കൂടി തുടങ്ങിയതോടുകൂടി അവളുടെ പഠിപ്പ് പൂർണമായി നിർത്തേണ്ട അവസ്ഥ വന്നു. അർത്ഥം വെച്ചുള്ള നോട്ടവും സംസാരം കൂടി വന്നതോടുകൂടി തന്നെ പലസ്ഥലങ്ങളിലും ജോലിയും അവൾക്ക് വേണ്ട എന്ന് വയ്ക്കേണ്ടതായി വന്നു. ഇപ്പോൾ ഒരു സ്ഥാപനത്തിൽ അക്കൗണ്ടൻറ് ആയി ജോലി ചെയ്യുകയാണ് രമ. രമ കാട്ടിലിൽ നിന്നും എഴുന്നേറ്റ് കണ്ണാടിയുടെ മുൻപിലേക്ക് നീങ്ങി നിന്നു.

ഒരുപാട് മുടി ഉണ്ടായിരുന്നതാണ് മിക്കതും ഇപ്പോൾ കൊഴിഞ്ഞുപോയി. മുഖമൊക്കെ നല്ലതുപോലെ കറുത്ത കരുവാളിച്ചു. വെറുതെയല്ല തന്നെ പെണ്ണുകാണാൻ വന്ന ആൾക്ക് അനിയത്തിയെ മതി എന്ന് പറഞ്ഞത്. അതും സ്ത്രീധനം ഒന്നും വാങ്ങാതെ തന്നെ അവൻ സമ്മതിച്ചു. ആ കല്യാണം നടത്താൻ വേണ്ടിയുള്ള പൈസയ്ക്ക് വേണ്ടി നെട്ടോട്ടം ഓടുകയാണ് രമ. കണ്ണാടിയിൽ തൻറെ പ്രതിബിംബത്തെ നോക്കിയതിനുശേഷം ഒന്ന് ചിരിച്ചിട്ട് അവൾ തിരികെ നടന്നു. മോളെ നീ ഇന്ന് കണക്ക് കാണിക്കാൻ വേണ്ടി അനൂപ് സാറിൻറെ വീട്ടിലേക്ക് പോകുമ്പോൾ കുറച്ച് പൈസ തരുമോ എന്ന് ചോദിക്ക്. ബാക്കി നടന്നത് അറിയാൻ വീഡിയോ മുഴുവനായി കാണുക.