ഇത്തരത്തിലുള്ള ലക്ഷണങ്ങൾ സ്ത്രീകളിൽ ഉണ്ടെങ്കിൽ അത് ഒരിക്കലും തള്ളിക്കളയരുത്

വെള്ളപോക്കിന് കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ വളരെ വിശദമായി നിങ്ങൾക്കുമുന്നിൽ സംസാരിക്കാൻ പോകുന്നത്. വെള്ളപോക്ക് എന്ന് പറയുമ്പോൾ അത് നോർമൽ ആയിട്ടും അതുപോലെ അബ്നോർമൽ ആയിട്ടും വരാവുന്നതാണ്. നോർമൽ ആയിട്ട് അത് എങ്ങനെയാണ് നമ്മൾ തിരിച്ചറിയുന്നത് എന്നാണ് ഇപ്പോൾ ഉദ്ദേശിക്കുന്നത്. മാസ കുളി ഉള്ള സ്ത്രീകളിൽ എല്ലാ മാസവും ഓവിലേഷൻ ഉണ്ടാകാറുണ്ട്.

28 ദിവസം മാസ കുളി ഉള്ള ഒരു സ്ത്രീക്ക് ആണെങ്കിൽ ഒരു 13 14 ദിവസം അടുപ്പിച്ച് ആയിരിക്കും ഈ പറയുന്ന ഓവുലേഷൻ നടക്കുന്നത്. ഈ സമയത്ത് നമ്മുടെ ശരീരത്തിൽ ഉള്ള ഹോർമോണിന്റെ അളവ് വളരെയധികം കൂടുതലായിരിക്കും. അപ്പോൾ അതിന് അനുസരിച്ച് തന്നെ നമ്മുടെ ശരീരത്തിൽ നിന്നും ഈ പറയുന്ന വെള്ളപോക്ക് ഉണ്ടായിരിക്കും.

ഈ വെള്ളപോക്ക് എന്ന് പറയുന്നത് ഒരു അബ്നോർമൽ അല്ല എന്ന് മനസ്സിലാക്കുന്ന രീതിയിലുള്ള രണ്ടു മൂന്നു ലക്ഷണങ്ങളുണ്ട്. അതായത് ഒന്ന് കളർ ലെസ്സ് ആയിരിക്കും. ഒട്ടും തന്നെ കളർ ഉണ്ടാവുകയില്ല അതുപോലെ തന്നെ അതിനെ സ്മെൽ ഉണ്ടാവുകയില്ല. സ്മെൽ കളർ ഒക്കെ വരുന്നത് സാധാരണയായി ഇൻഫെക്ഷൻ ഉണ്ടാകുന്ന സമയത്താണ്. ഇപ്പോൾ 28 ദിവസം മാസകുളി ഉള്ള ആളാണെങ്കിൽ പത്ത് ദിവസം തുടങ്ങിയ അതിൻറെ അളവ് കൂടി കൂടിവന്ന് കുറച്ച് സ്റ്റിക്കി ആയി വന്ന പതിനാലാം ദിവസം ആകുമ്പോൾ അത് നല്ല രീതിയിൽ എമൗണ്ട് കൂടി വരികയും അതിനുശേഷം പിന്നീട് അത് കുറഞ്ഞു വരികയും ചെയ്യുന്നു.

അതുപോലെ അതിനു മണം ഉണ്ടാവുകയില്ല കളർ ഉണ്ടാവുകയില്ല അതുപോലെ ഒത്തിരി എമൗണ്ട് ഒന്നും ഉണ്ടാവുകയില്ല. അതായത് പേട് വെക്കേണ്ട രീതിയിലുള്ള എമൗണ്ട് ഒന്നും തന്നെ കാണുകയില്ല. ഇതാണ് നോർമലായി നമ്മൾ ചെയ്യുന്ന കാര്യം. ഇനി എപ്പോളാണ് ഇത് അബ്നോർമൽ ആകുന്നത് അല്ലെങ്കിൽ എപ്പോഴാണ് നമ്മൾ ഈ കാര്യം ശ്രദ്ധിക്കേണ്ടത് അതുപോലെ എപ്പോഴാണ് നമ്മൾ ഡോക്ടറെ കാണേണ്ടത് അതുപോലെ എപ്പോൾ ഇതിന് ട്രീറ്റ്മെൻറ് ചെയ്യണം തുടങ്ങിയ ചോദ്യങ്ങളൊക്കെ വരുകയാണെങ്കിൽ നമുക്ക് അപ്പോൾ കാണിക്കുന്ന കുറച്ചു ലക്ഷണങ്ങളുണ്ട്. അത്തരം കാര്യങ്ങൾ അറിയുന്നതിനായി നിങ്ങൾ തന്നെ വീഡിയോ പൂർണമായും കാണാൻ ശ്രദ്ധിക്കേണ്ടതാണ്.