നിക്കാഹിന് ശേഷം ഗൾഫിൽ പോയ വരൻ ആറുമാസത്തിനു ശേഷം വധു ഗർഭിണിയായി പിന്നീട് സംഭവിച്ചത് കണ്ടോ

ജസ്ന ഗർഭിണിയാണ് നിക്കാഹ് കഴിഞ്ഞ് ഗൾഫിൽ പോയ ചെക്കൻ ആഘോഷമായി കല്യാണം നടത്താൻ വേണ്ടി വന്നപ്പോൾ പെണ്ണ് ഗർഭിണിയാണ് എന്ന് മനസ്സിലാക്കി ചെക്കന്റെ വീട്ടുകാർ അന്തംവിട്ട് പിറുപിറുത്തു. മുനീർ നിക്കാഹ് കഴിഞ്ഞുപോയതാണ് അടുത്തമാസം അവൻ ഗൾഫിൽ നിന്നും വരും. എൻറെ റബ്ബേ അവനോട് എന്താണ് നമ്മൾ പറയുക. നീയും അവനും കൂടി അല്ലേ ആ പെൺകുട്ടിയെ വേറെ ആർക്കും കിട്ടാതിരിക്കാൻ വേണ്ടി പെട്ടെന്ന് നിക്കാഹ് നടത്തിയത്.

ഉമ്മയും മോനും അനുഭവിക്കുക അല്ലാതെ വേറെ എന്തു പറയാനാണ്. ജസ്നയെ കണ്ടപ്പോൾ തന്നെ മുനീറിന്റെ മനസ്സിൽ അത് അവൻറെ പെണ്ണായി. ലീവ് കുറവായതുകൊണ്ട് തന്നെ ആഘോഷമായി കല്യാണം നടത്താൻ വേറെ സമയം ഇല്ല. അതുകൊണ്ടുതന്നെയാണ് പോകുന്നതിനേക്കാൾ മുന്നേ പള്ളിയിൽ വെച്ച് നിക്കാഹ് നടത്തിയത്. കൈവിട്ടു പോകാതിരിക്കാൻ വേണ്ടിയാണ് ഇത്രയും ധൃതി കൂട്ടി നിക്കാഹ് നടത്തിയത്. ദുബായിലേക്ക് പോകുന്നതിനേക്കാൾ മുന്നേ ആരും അറിയാതെ ഒന്നോ രണ്ടോ പ്രാവശ്യം അവർ നേരിൽ കണ്ടു. നിക്കാഹ് കഴിഞ്ഞാൽ അവളിൽ അവനെ അവകാശമുണ്ട്. ആർക്കും എതിർക്കാൻ കഴിഞ്ഞില്ലെങ്കിലും കല്യാണം കൂടി കഴിഞ്ഞാൽ മാത്രമേ സ്വാതന്ത്ര്യം ലഭിക്കുകയുള്ളൂ.

അവളെ പിന്നിലിരുത്തി ഒത്തിരി ദൂരം സഞ്ചരിച്ചു അവൾ ആകട്ടെ അവനിലേക്ക് ചേർന്നിരുന്നു. പുഞ്ചിരി തൂകി ഇണ കുരുവികളെ പോലെ പറഞ്ഞു. ഇയാൾ എൻറെ ഭാഗ്യമാണ് ഞാൻ കാത്തിരുന്ന പോലെ ഒരാളെയാണ് അള്ളാ എനിക്ക് നൽകിയത്. ഐ ലവ് യു എന്ന് മുനീറിന്റെ ചെവിയിൽ അവൾ പതുക്കെ പറഞ്ഞ നിമിഷം മുനീറിന് തോന്നി ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ അവനാണ് എന്ന്. പ്രണയ സല്ലാപം കഴിഞ്ഞ് ആഘോഷമായ രീതിയിൽ കല്യാണം നടത്താൻ വരാമെന്ന് പറഞ്ഞ് അവൻ യാത്ര പറഞ്ഞു. പെണ്ണ് കണ്ട ഇഷ്ടമായാൽ നിക്കാഹ് നടത്തിവയ്ക്കു എന്നുള്ള കാര്യം എല്ലായിടത്തും ഇപ്പോൾ ഉള്ളതാണ്.

കല്യാണം കഴിയുന്നതുവരെ തന്നെ അവൾ അവനെ സ്വപ്നം കണ്ട് അവളുടെ വീട്ടിൽ തന്നെ അവനെ ആലോചിച്ച് ഇരിക്കണം. ശരിക്കും പറഞ്ഞാൽ സ്വന്തം ആയിട്ടും സ്വന്തം എന്നപോലെ കരുതാൻ പറ്റാത്ത അവസ്ഥ. അവന്റെ സമ്മതത്തോടുകൂടി തന്നെ കുറച്ചുനാൾ കഴിഞ്ഞപ്പോൾ എറണാകുളത്ത് ഉള്ള ഒരു സ്കൂളിൽ ജോലിക്ക് അവൾ കയറി. താമസം സ്കൂളിൻറെ തന്നെ ഹോസ്റ്റലിൽ ആയിരുന്നു.