ഒരുകാലത്ത് പണക്കാരുടെ രോഗം അല്ലെങ്കിൽ രാജകൻമാരുടെ രോഗം എന്ന് അറിയപ്പെട്ടിരുന്ന ഒരു രോഗത്തെക്കുറിച്ചാണ് ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത്. പണ്ടുകാലത്തെ മഹാരാജമാർക്കുണ്ടായിരുന്ന ഒരു രോഗമായിരുന്നു ഇത്. ഉദാഹരണത്തിന് അലക്സാണ്ടർ ചക്രവർത്തി അല്ലെങ്കിൽ ഹെൻട്രി എട്ടാമൻ അതുപോലെ സംഗീതത്തിന്റെ ചക്രവർത്തി ആയിരുന്ന ബിഥോമൻ ശാസ്ത്ര ലോകത്തിൻറെ ചക്രവർത്തിയായിരുന്ന ഐസക് ന്യൂട്ടൻ ഇവർക്കെല്ലാം ഈ ഒരു രോഗം ഉണ്ടായിരുന്നു എന്നാണ് ചരിത്രം നമ്മളെ പഠിപ്പിക്കുന്നത്.
പണ്ടൊക്കെ പണക്കാരിൽ മാത്രം കണ്ടുവന്നിരുന്ന ഈ ഒരു രോഗം ഇന്ന് എല്ലാ ആളുകളിലും കണ്ടുവരുന്നു. സാധാരണക്കാർക്ക് ഇടയിൽ പോലും ഇന്ന് യൂറിക് ആസിഡ് അളവ് വളരെ കൂടിയ അവസ്ഥയിൽ കാണുന്നു. പണ്ട് എന്തുകൊണ്ടാണ് ഇത് പണക്കാരുടെ ഒരു രോഗമായി മാറിയത്? അന്ന് അവരുടെ ഇടയിലും അതുപോലെതന്നെ രാജാക്കന്മാരുടെ ഇടയിലും ആയിരുന്നു കൂടുതലായി റെഡ്മീറ്റ് കഴിച്ചിരുന്നത്. അതുപോലെ ആൽക്കഹോളം അവർ തന്നെയായിരുന്നു കൂടുതലായി കഴിച്ചിരുന്നത്. അതുകൊണ്ടുതന്നെയാണ് ഈ ഒരു രോഗം പണക്കാരുടെ രോഗമായി കണക്കാക്കിയിരുന്നത്.
പലപ്പോഴും യൂറിക് ആസിഡ് വർദ്ധിച്ചു വരുന്ന അവസ്ഥയിൽ പൊതുവായി ഉള്ള ഒരു ചിന്ത എന്ന് പറയുന്നത് പ്രോട്ടീൻ കൊണ്ടാണ് ഈ ഒരു അവസ്ഥ വരുന്നത് എന്നതാണ്. അതുകൊണ്ടുതന്നെ പ്രോട്ടീൻ അടങ്ങിയ ഒരു ഭക്ഷണവും കഴിക്കാൻ പാടില്ല എന്നതാണ്. അത് തെറ്റായ ഒരു സ്റ്റേറ്റ്മെൻറ് ആണ്. ആൾറെഡി ശരീരത്തിന് അകത്തുള്ള യൂറിക് ആസിഡ് ക്രിസ്റ്റൽ എങ്ങനെ പുറത്തേക്ക് കളയാം എന്നതിനെപ്പറ്റി നമുക്ക് നോക്കാം.
പലപ്പോഴും എല്ലാവർക്കും ഉള്ള ഒരു സംശയം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ ഈ ഒരു രോഗം നമ്മുടെ ബാധിച്ച് കഴിഞ്ഞാൽ നമുക്ക് വേദന തുടങ്ങി കഴിഞ്ഞാൽ ഇത്തരത്തിലുള്ള ഈ ക്രിസ്റ്റൽ പുറത്തേക്ക് കളയാൻ സാധിക്കുമോ എന്നതാണ്? ഞാൻ ഇങ്ങനെയാണ് പലരും സംശയം ചോദിക്കാറുള്ളത് എന്നാൽ തീർച്ചയായും പറ്റും എന്നതാണ് ഉത്തരം. ഇനി കൂടുതലായി ഈ വിഷയത്തെപ്പറ്റി മനസ്സിലാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ വീഡിയോ തന്നെ പൂർണമായും കാണാൻ ശ്രമിക്കേണ്ടതാണ്.