ക്ലാസിലെ കുട്ടിയെ മോഷ്ടിച്ചു എന്ന് പറഞ്ഞ് പുറത്തിറക്കിയ ശേഷം സത്യം അറിഞ്ഞപ്പോൾ ടീച്ചർ തകർന്നു പോയി

ചേച്ചി ലേശം കഞ്ഞി കൂടി തരുമോ? ചോറ്റുപാത്രവും നീട്ടിപ്പിടിച്ചുകൊണ്ടുള്ള ഗോപുവിന്റെ ശബ്ദം കേട്ടപ്പോൾ കഞ്ഞി തിളപ്പിക്കാൻ വേണ്ടി വിറക് അടക്കി ഒതുക്കി നിന്നുകൊണ്ടിരുന്ന ചേച്ചി തിരിഞ്ഞു നോക്കി. നീ ഇപ്പോൾ അല്ലേ ഒരു പാത്രം കഞ്ഞി കുടിച്ചത്? എന്നിട്ട് നിനക്ക് ഇനിയും വേണോ? മടിയിൽ കുത്തിയിരുന്ന സാരിത്തുമ്പ് വലിച്ചെടുത്ത് നെറ്റിയിലെ വിയർപ്പ് തുടച്ചതിനു ശേഷം വീണ്ടും നടുവിന് കൈയും താങ്ങി ജലജ ചേച്ചി ഗോപുവിനെ നോക്കി നിന്നു.

അപ്പോഴും നിഷ്കളങ്കമായ ഭാവത്തോടുകൂടി കഞ്ഞി കിട്ടും എന്ന് പ്രതീക്ഷയിൽ ഗോപു പാത്രവും നീട്ടി നിന്നു. കഞ്ഞി തരം നീ എനിക്ക് വിറക് അടക്കിവയ്ക്കാൻ സഹായിക്കണം. ജലജ ചേച്ചി അത് പറയുമ്പോൾ ഗോപപാത്രം താഴെ വെച്ച് കഞ്ഞിപ്പുരയിലേക്ക് കയറി. കഞ്ഞി കിട്ടാൻ വേണ്ടി എന്ത് ജോലി ചെയ്യുവാനും അവൻറെ കുഞ്ഞു മനസ്സ് തയ്യാറായിരുന്നു. അതുകൊണ്ടുതന്നെ പല ജോലിക്ക് വേണ്ടി ജലജ ചേച്ചി ഗോപുവിനെ ഉപയോഗിച്ചു. കിട്ടിയ കഞ്ഞിയും പയറും പാത്രത്തിൽ ആക്കി ആരും കാണാതെ അവൻ അവന്റെ കീറിയ ബാഗിൽ അത് ഭദ്രമായി വച്ചു. വൈകുന്നേരം കൂട്ട ബൽ കേട്ടതോട് കൂടി തന്നെ ഗോപു ബാഗും കൂട്ടിപ്പിടിച്ച് വേഗം തന്നെ പുറത്തേക്ക് ഓടി. ക്ലാസിന്റെ പുറത്തേക്ക് ഓടി തുടങ്ങിയതും കാൽ തട്ടി പുറത്തേക്ക് തെറിച്ചു വീണു.

വീണതിനുശേഷം അവൻ ആദ്യം തന്നെ നോക്കിയത് അവന്റെ ബാഗ് ആയിരുന്നു. ബാഗിൽ നിന്നും അവൻറെ ചോറും പാത്രം പുറത്തേക്ക് തെറിച്ചു പോയിരുന്നു. പുറത്തേക്ക് വീണ കഞ്ഞിയിൽ ചവിട്ടി ബാക്കിയുള്ള കുട്ടികൾ ഓടുന്നത് കണ്ടപ്പോൾ അവൻറെ മനസ്സിൽ അവൻറെ അമ്മയുടെയും കുഞ്ഞ് അനിയത്തിയുടെയും മുഖമായിരുന്നു. കുട്ടികൾ പോയി കഴിഞ്ഞപ്പോഴാണ് അവൻ ബാഗിന്റെ അടുത്തേക്ക് നടന്നത്. ബാഗിൽ നിന്നും തെറിച്ചുവീണ ബുക്കുകൾ അവന്റെ ബാഗിലേക്ക് എടുത്തു വെച്ചിട്ട് വേദനയോടെയാണ് അവൻ തന്റെ ചോറ്റുപാത്രത്തിന്റെ അടുക്കലേക്ക് പോയത്.

അതിൽ ഉണ്ടായിരുന്ന കഞ്ഞിയും പയറും എല്ലാം തന്നെ തറയിൽ പോയിരുന്നു. ഒഴിഞ്ഞ ചോറ്റുപാത്രം ബാഗിലേക്ക് വെച്ച് കൊണ്ട് അവൻ വീട്ടിലേക്ക് നടന്നു. അതിനുശേഷം സുലൈമാൻ ഇക്കയുടെ ചായക്കടയുടെ മുന്നിൽ എത്തിയപ്പോൾ അവൻ ഒന്നു നിന്നു. മടിച്ചു മടിച്ചു ഗോപു കടയിലേക്ക് കയറി എനിക്ക് ഒരു നാലു ദോശ തരുമോ?