തന്റെ ഒപ്പം പണിക്ക് വന്ന ആളുടെ കൂടെ ഒളിച്ചോടിയ ഭാര്യ തിരിച്ചു വന്നപ്പോൾ സംഭവിച്ചത് കണ്ടോ

അവളെ ചേട്ടൻറെ ശരീരം കാണാൻ അനുവദിക്കരുത്. ഒരാൾ മരിച്ചു കിടക്കുന്ന വീട്ടിൽ ശബ്ദമുയർന്നപ്പോൾ എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞു. കണ്ടത് കലിതുള്ളി നിൽക്കുന്നവനെയാണ്. മരിച്ച പ്രേമൻറെ അനിയനായിരുന്നു അത്. പ്രേമന്റെ ഭാര്യ പ്രേമനെ കാണാൻ വേണ്ടി എത്തിയതാണ്. മിനി നോക്കുന്ന സമയത്ത് പ്രേമന്റെ അപ്പുറത്തും ഇപ്പുറത്തും ഇരുന്ന് തന്റെ രണ്ടു മക്കളും കരയുന്നുണ്ട്. തന്റെ രണ്ടു പെൺമക്കളും കരയുന്നത് കണ്ട് അവൾ തല താഴ്ത്തി നിന്നു. അപ്പോഴേക്കും മറ്റു ചില ആളുകൾ പ്രതിഷേധവുമായി എത്തിയിരുന്നു. നീ എത്രയും വേഗം ഇവിടെ നിന്ന് ഇറങ്ങി പോകണം എന്ന് അവളോട് പറഞ്ഞു. ഇനി അവിടെ നിന്ന് യാതൊരുവിധ പ്രയോജനവുമില്ല എന്ന് മനസ്സിലാക്കിയ മിനി അവിടെ നിന്നിറങ്ങി. ഇറങ്ങാൻ നേരം പ്രേമനെ അവൾ ഒന്നുകൂടി നോക്കി. മിഴികൾ പൂട്ടി ഉറങ്ങിയത് പോലെ കിടക്കുന്നുണ്ട്. അവസാനമായി ഒന്നു മാപ്പ് പറയാൻ പോലും അവസരം കിട്ടിയില്ലല്ലോ എന്ന് ഓർത്തപ്പോൾ അവളുടെ ഉള്ളിൽ വലിയ ഭാരം തോന്നി. ആ കാൽ പിടിച്ച് ഒന്ന് കരയാൻ വേണ്ടി വന്നതായിരുന്നു. അവളുടെ ഓർമ്മകൾ കുറേക്കാലം പിന്നോട്ടു പോയി. അച്ഛനും അമ്മയ്ക്കും തങ്ങൾ ഏഴു പെൺമക്കളായിരുന്നു. അതുകൊണ്ടുതന്നെ നല്ല രീതിയിൽ ബുദ്ധിമുട്ടി ആയിരുന്നു തൻറെ ബാല്യവും കൗമാരവും എല്ലാം കടന്നുപോയത്.

അവിടെനിന്നാണ് പ്രായത്തിന് ഏറെ മൂത്ത പ്രേമന്റെ കല്യാണ ആലോചന വരുന്നത്. തങ്ങൾ തമ്മിൽ 15 വയസ്സ് പ്രായം വ്യത്യാസം ഉള്ളതുകൊണ്ട് തന്നെ ആ ഒരു കാര്യം പറഞ്ഞ് എല്ലാവരും കളിയാക്കിയിരുന്നു. പക്ഷേ ആ വീട്ടിൽ നിന്നും എങ്ങനെയെങ്കിലും ഒന്ന് രക്ഷപ്പെടണം എന്ന് മാത്രമേ അന്ന് ചിന്തിച്ചിരുന്നുള്ളൂ. നേരത്തിന് ഭക്ഷണം കഴിക്കാൻ കിട്ടണം എന്നത് മാത്രമായിരുന്നു ഒരു മോഹം ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെയാണ് മറ്റൊന്നും കാര്യമാക്കാതെ പ്രേമന്റെ ആലോചന വന്നപ്പോൾ തന്നെ ഉടനെ സമ്മതം മൂളിയത്. കല്യാണം അതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് തന്നെ കഴിഞ്ഞു. സ്വന്തമായി 5 സെൻറ് സ്ഥലവും അതുപോലെതന്നെ ഒരു പുരയിടവും അയാൾക്ക് ഉണ്ടായിരുന്നു. ബന്ധുക്കൾ എന്ന് പറയാൻ ആണെങ്കിൽ രണ്ട് അനിയന്മാർ മാത്രമാണ് ഉണ്ടായിരുന്നത്. അച്ഛനും അമ്മയും മുന്നേ തന്നെ മരിച്ചിരുന്നു. ബാക്കി നടന്നത് അറിയാൻ നിങ്ങൾ തന്നെ വീഡിയോ മുഴുവനായി കാണുക.