ജോലി നഷ്ടപ്പെട്ട് നാട്ടിൽ വന്ന യുവാവിനോട് കാമുകിയുടെ വീട്ടുകാർ ചെയ്തത് കണ്ടോ

ഒരു സ്ത്രീ ശബ്ദം കേട്ടാണ് ഉണർന്നത്. എല്ലാവരും അവരവരുടെ കാര്യം നോക്കി ജീവിച്ചാൽ മതി ഇവിടെ കിടന്നു കഷ്ടപ്പെടാൻ ഞാനുണ്ടല്ലോ? ആണായിട്ട് ഒരുത്തൻ ഉള്ളതും ഇല്ലാത്തതും കണക്കാണ്. ആഴ്ചയിൽ എന്തെങ്കിലും നക്കാപ്പിച്ച കൊണ്ടുവന്ന് ഉത്തരവാദിത്വം തീർക്കും. ലോൺ അടവ് മുടങ്ങിയിട്ട് മാസം രണ്ടായി. കുടുംബശ്രീയിൽ നിന്നും കടമെടുത്തതാണ് എങ്കിൽ അത് വേറെ. പലചരക്ക് കടയിൽ ഇനിയും ബാക്കി പൈസ കൊടുക്കാൻ ഉണ്ട്. രാവിലെ ജോലിക്ക് പോകുകയാണ് എന്ന് പറഞ്ഞു നട്ടപ്പാതിരയ്ക്ക് കയറി വരുന്നവനെ ഇതൊന്നും ചിന്തിക്കേണ്ട കാര്യമില്ലല്ലോ. ആ നബീസയുടെ മകനെ കണ്ടുപിടിക്ക് സ്വന്തം വീടായി കാറായി അച്ഛനെയും അമ്മയെയും അന്തസ്സായി നോക്കുന്നു. ഇവിടെയുണ്ട് ഒന്നിനും കൊള്ളാത്തവൻ ഈ കഥാപാത്രം വേറെ ആരുമില്ല എൻറെ സ്വന്തം മാതാവാണ്. ഈ വീട്ടിൽ ഇങ്ങനെ പറയുന്നത് പതിവാണ്. ഇന്നലെ കൂലി കിട്ടിയത് നിന്നും ഒരാഴ്ചത്തെ വണ്ടിക്കൂലി മാത്രം എടുത്ത് ബാക്കിയെല്ലാം കൊടുത്തിട്ടും പറയുന്നത് കേട്ടോ? മലേഷ്യയിൽ നല്ല ജോലി ചെയ്യുന്ന അടുത്ത വീട്ടിലെ ചെറുക്കനെയും പെയിൻറിംഗ് ജോലിക്കാരനായ തൻറെ മകനെയും താരതമൃപ്പെടുത്തുന്നു.

കൊള്ളാം മോളെ പഠിപ്പിക്കാൻ വേണ്ടിയല്ലേ ആധാരം പണയം വെച്ച് ലോണെടുത്തത്. ഉദ്യോഗസ്ഥനായ അവളുടെ കെട്ടിയോനോടും അവളോടും കടം വീടാൻ പറയ് തള്ളേ എന്ന് പറയാൻ വിചാരിച്ചതാണ് പിന്നെ വേണ്ട എന്ന് വെച്ചു. കാരണം ഇന്ന് എൻറെ ജന്മദിനമാണ്. ഇന്ന് ആരോടും വഴക്കിടില്ല എന്നുള്ളത് ഞാൻ ഒരാൾക്ക് വാക്ക് കൊടുത്തിരുന്നു. കുളി കഴിഞ്ഞതിനുശേഷം ഇടാനായി നല്ല ഒരു ഡ്രസ്സ് തിരഞ്ഞു. ഒന്നും കിട്ടിയില്ല ആകെ തന്നെ ഇടാനുള്ളത് വിരലിൽ എണ്ണാവുന്നതേയുള്ളൂ. അതിൽ ചിലതിന് ബട്ടൻസ് ഇല്ല മറ്റു ചിലതിനെ നിറംമങ്ങിയിരിക്കുകയാണ്. ഉള്ളതിൽ കൊള്ളാവുന്നത് എന്ന് തോന്നിയ ഒന്ന് എടുത്തിട്ടു. ഫോണും പേഴ്സും എടുത്ത് പുറത്തിറങ്ങി. വരാന്തയിൽ അച്ഛൻ ഇരുന്ന് സിഗരറ്റ് പുകവലിച്ച് വിടുന്നു.