അസ്ഥികളെ രോഗം ബാധിച്ചാൽ അത് ഇങ്ങനെയാകും

ചെറിയ വീഴ്ചകളിൽ തന്നെ എല്ല് ഒടിയുക അസ്ഥികൾക്ക് വേദന ശരീര വേദന നടുവേദന കഴുത്തുവേദന ബോൺ ക്യാൻസർ ബ്ലഡ് കാൻസർ തുടങ്ങി അസ്ഥികളുമായി ബന്ധപ്പെട്ട രോഗങ്ങൾ ദിനംപ്രതി കൂടി വന്നു കൊണ്ടിരിക്കുകയാണ്. എന്താണ് ഇതിന് കാരണം? ഓസ്റ്റിയോ പൊറോസിസ് അഥവാ അസ്ഥികൾ ദ്രവിക്കാൻ കാരണമെന്താണ്? അസ്ഥികളുമായി ബന്ധപ്പെട്ട രോഗങ്ങൾ ഏതൊക്കെയാണ്? പ്രായം കൂടുമ്പോൾ നട്ടെല്ല് ദ്രവിച്ചു കൂനു വരുന്നത് തടയാൻ ആകുമോ? വസ്തുക്കളെക്കുറിച്ച് ചിന്തിക്കുമ്പോൾ ജീവൻ ഇല്ലാത്ത ഒരു അസ്ഥികൂടത്തെ മാത്രമാണ് ഓർമ്മ വരിക. അസ്ഥികൾക്ക് ജീവനുണ്ടോ? അസ്ഥികൾക്കുള്ളിൽ എന്താണ്? എന്താണ് അസ്ഥികൾ നമുക്കുവേണ്ടി ചെയ്യുന്നത്? തുടങ്ങിയ കാര്യങ്ങൾ എല്ലാം തന്നെ വളരെ വിശദമായി ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് വേണ്ടി പറഞ്ഞു തരുന്നുണ്ട്. അസ്ഥികളുടെ പ്രവർത്തനശേഷിയെ പറ്റിയും അസ്ഥികളുടെ പ്രതിരോധശേഷിയെ പറ്റിയും ജീവിതശൈലി രോഗങ്ങൾ ആയുള്ള ബന്ധങ്ങളെ പറ്റി ഒക്കെ മനസ്സിലാക്കിയാൽ മാത്രമേ രോഗങ്ങൾ തടയാനും അത് ചികിത്സിച്ചു മാറ്റാനും സാധിക്കുകയുള്ളൂ. കഴിവതും ലളിതമായി ഇംഗ്ലീഷ് വാക്കുകൾ കുറച്ച് മലയാളത്തിൽ തന്നെ പറഞ്ഞു തരാൻ ഞാൻ ശ്രമിക്കുന്നുണ്ട്. വെറുതെ ഒരു ടൈം പാസ്സിനുവേണ്ടി കാണാനും കേൾക്കാനും ഉള്ള ഒരു വീഡിയോ അല്ല ഇത്.

കൂടുതലായി അസ്ഥികളെയും അസ്ഥി രോഗങ്ങളെ കുറിച്ച് അറിയാനും ആരോഗ്യം സംരക്ഷിക്കാനും ആഗ്രഹിക്കുന്ന ആളുകൾക്ക് വേണ്ടി മാത്രമുള്ളതാണ് ഇത്. ഇമ്മ്യൂണിറ്റിയുമായി ബന്ധപ്പെട്ട വെളുത്ത രക്താണുക്കളുടെയും മുറിവ് ഉണ്ടാകുമ്പോൾ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്ലേറ്റ്ലെറ്റ് കോശങ്ങളെയും ഓക്സിജൻ എല്ലാ കോശങ്ങളിലേക്കും എത്തിക്കുന്ന ചുവന്ന രക്താണുക്കളെയും ഒക്കെ ഉണ്ടാക്കുന്നത് അസ്ഥികൾക്ക് ഉള്ളിലുള്ള മജ്ജയിലാണ്. അതായത് രക്തക്കുഴലുകളുടെ തുടക്കം എല്ലുകൾക്കുള്ളിൽ മജ്ജയിലാണ് എന്നതാണ് ചുരുക്കം. നമ്മുടെ ശരീരത്തിന്റെ ഏകദേശം 14 ശതമാനവും അസ്ഥികൾ തന്നെയാണ്. അതായത് ശരിയേടത്തിന്റെ ഭാരത്തിന്റെ 14ശതമാനവും അസ്ഥികളുടെ ഭാരം തന്നെയാണ്. അത് ഏകദേശം 10 കിലോ വരുന്നതാണ്. മോഡേൺ സയൻസ് പ്രകാരം ഒരു കുഞ്ഞു ജനിക്കുമ്പോൾ ഏകദേശം 270 അസ്ഥികൾ ആണുള്ളത്. പ്രായമാകുംതോറും അത് കുറഞ്ഞ് ഏകദേശം 206 അസ്ഥികളിലേക്ക് എത്തുന്നതാണ്.