കാമുകനുമായി ഹോട്ടൽ മുറിയിൽ ശരീരം പങ്കിട്ട ഭാര്യയോട് ഭർത്താവ് ചെയ്തത് കണ്ടോ

ഞങ്ങളുടെ ഒന്നാം വിവാഹ വാർഷികം അടുത്ത ചില ബന്ധുക്കളും സുഹൃത്തുക്കളും മാത്രം മടങ്ങുന്ന ചെറിയ ഒരു ആഘോഷം. സുഹൃത്തുക്കൾക്കിടയിൽ സംസാരിച്ചുകൊണ്ടിരിക്കുന്ന അനിയേട്ടനെ ഞാൻ ഇടം കണിട്ട് നോക്കി. ഇന്ന് പതിവിലും കുറച്ചു സുന്ദരൻ ആയിട്ടുണ്ട്. അളിയാ ഹണിമൂൺ ആഘോഷം നടത്തിയത് മതി ഇനിയൊരു കുഞ്ഞിക്കാൽ ഒക്കെ ആകാം കേട്ടോ ഞാൻ കേൾക്കുകയാണ് അനിയേട്ടന്റെ സുഹൃത്ത് അത് പറഞ്ഞത്. അതിനുശേഷം ചേട്ടൻ സുഹൃത്തിന് ചെവിയിൽ എന്തോ പറഞ്ഞതും രണ്ടുപേരും പൊട്ടിച്ചിരിച്ചു. അവരുടെ സംസാരം കേൾക്കാത്ത രീതിയിൽ ഞാൻ അല്പം മാറി നിന്നു. ആഘോഷങ്ങളെല്ലാം കഴിഞ്ഞ് എല്ലാവരും പോയി. ഒരു വിധം എല്ലാം ഒതുക്കി വെച്ച് മേൽ കഴുകി റൂമിൽ വന്നപ്പോൾ അനിയേട്ടൻ കിടന്നിരുന്നു. പതിവുപോലെതന്നെ ഭിത്തിയുടെ സൈഡിലേക്ക് തല തിരിച്ചു കൊണ്ട് തിരിഞ്ഞു കിടപ്പുണ്ട്. ലൈറ്റ് ഓഫ് ചെയ്തതിനു ശേഷം ഞാൻ കട്ടിലിന്റെ മറ്റേ സൈഡിലും കിടന്നു. വിവാഹം കഴിഞ്ഞ അന്ന് മുതൽ നമ്മൾ രണ്ടുപേരും ഇങ്ങനെയാണ് കിടക്കുന്നത്. ഒരു വർഷം മുന്നേ ഒരു ദിവസം ഒരുപാട് പ്രതീക്ഷയോടെയാണ് അദ്ദേഹം ഈ മുറിയിലേക്ക് കടന്നുവന്നത്. കട്ടിലിൽ വന്നിരുന്ന അദ്ദേഹം എന്തെങ്കിലും പറയുന്നതിനേക്കാൾ മുന്നേ തന്നെ ഞാൻ സംസാരിച്ചു തുടങ്ങി.

എൻറെ നടക്കാതെ പോയ നഷ്ട പ്രണയത്തെ കുറിച്ചാണ് ഞാൻ പറഞ്ഞത്. വർഷങ്ങളായുള്ള എൻറെയും അഭിയുടെയും പ്രണയം. വീട്ടുകാരുടെ സമ്മതത്തോടുകൂടിയുള്ള പ്രണയവും ഭാവി ജീവിതവും സ്വപ്നം കണ്ടാണ് ഞങ്ങൾ കഴിഞ്ഞിരുന്നത്. വീട്ടുകാർക്ക് ആദ്യം ഒന്നും യാതൊരുവിധ എതിർപ്പും ഉണ്ടായിരുന്നില്ല. പൊകെ പോകേ വീട്ടിൽ ആർക്കും ഈ ബന്ധത്തോട് താല്പര്യം ഇല്ലാതെയായി. നമുക്ക് ഇത് അവസാനിപ്പിക്കാം എന്ന് അവൻ പറഞ്ഞു നിർത്തിയപ്പോൾ അവർക്കിടയിൽ ഒരു മൗനം കടന്നുവന്നു. വായ് തോരാതെ സംസാരിച്ചുകൊണ്ടിരുന്ന ഞങ്ങളുടെ ഇടയിൽ ആദ്യമായി അന്നത്തെ ദിവസം മൗനം രൂപപ്പെട്ടു. പിന്നീടുള്ള ദിവസങ്ങളിൽ മാറിമാറി വരുന്ന അവൻറെ ഡിപിയും അതുപോലെതന്നെ സ്റ്റാറ്റസും എൻറെ കാത്തിരിപ്പുകൾ ആയിരുന്നു. ഒരു ദിവസം യാദൃശ്ചികമായി അവൻ എന്നെ വിളിച്ചു. വീട്ടുകാർ എൻറെ കല്യാണം ഉറപ്പിച്ചു എന്തായാലും അടുത്തമാസം ഉണ്ടാകും. നീ ഇങ്ങനെ വെറുതെ ജീവിതം നശിപ്പിക്കാതെ ആരെയെങ്കിലും കെട്ടി ജീവിക്കാൻ നോക്ക്. അത് അവൻ പറഞ്ഞപ്പോഴും ഞാൻ നിശബ്ദമായി കേട്ടു നിന്നതേയുള്ളൂ.