നരച്ച മുടി വേരോടെ കറുപ്പിക്കാൻ ഇങ്ങനെ ചെയ്താൽ മതിയാകും

മുടി വെളുക്കുന്നു എന്ന കാരണം കൊണ്ട് കൺസൾട്ടിംഗ് അതിനു വരുന്ന മിക്ക രോഗികളും 20 കളിൽ പ്രായമുള്ള ആളുകളാണ്. പലരും പല തരത്തിലുള്ള കാര്യങ്ങൾ പരീക്ഷിച്ചു നോക്കിയതിനുശേഷം ആയിരിക്കും ഇത്തരത്തിൽ ഡോക്ടറെ തേടി വരുന്നത്. എന്നാൽ കൃത്യമായ കാരണം എന്താണ് എന്ന് കണ്ടെത്താതെ പുറമേ എന്ത് പുരട്ടിയാലും അതിനെ റിസൾട്ട് നമുക്ക് കിട്ടുകയില്ല എന്നുള്ളതാണ് വാസ്തവം. ഡബ്ലിയു എച്ച് ഒ കണക്ക് പ്രകാരം 25 വയസ്സു മുതൽ 30 വയസ്സ് വരെയുള്ള ആളുകളിലാണ് ഏറ്റവും കൂടുതലായി അകാലനര കാണുന്നത്. ആയുർവേദത്തിലും ഇതിനെക്കുറിച്ചുള്ള അവസ്ഥ പ്രതിപാദിച്ചിട്ടുണ്ട്. അപ്പോൾ ഇത്തരത്തിൽ അകാലനര ഉണ്ടാകാനുള്ള കാരണങ്ങൾ എന്തൊക്കെയാണ് എന്നും അതുപോലെതന്നെ നമ്മുടെ ഭക്ഷണശീലത്തിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തണമെന്നും അതുപോലെതന്നെ വീട്ടിൽ നമുക്ക് ചെയ്യാൻ സാധിക്കുന്ന ഹോം റെമെഡികൾ എന്തൊക്കെയാണ് എന്നുകൂടി ഇവിടെ കൃത്യമായി പറഞ്ഞു തരുന്നുണ്ട്. പ്രധാനമായും ഇത്തരത്തിൽ അകാലനര ഉണ്ടാകുവാൻ നാല് കാരണങ്ങളാണ് ഉള്ളത്.

അതിൽ ആദ്യത്തേത് എന്ന് പറയുന്നത് നമ്മുടെ ആഹാരത്തിൽ അമിതമായി എരിവും പുളിയും ഉപ്പും അതുപോലെ എണ്ണയിൽ വറുത്ത ആഹാരസാധനങ്ങളും ജങ്ക് ഫുഡുകളും ഒക്കെ കഴിക്കുന്നതാണ്. അതുപോലെതന്നെ ന്യൂട്രിയൻസ് ഡെഫിഷ്യൻസി മൂലവും ഇതുപോലെ അകാലനര ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. പ്രധാനമായിട്ടും വൈറ്റമിൻ ഡി വൈറ്റമിൻ ഇ വൈറ്റമിൻ ബി കാൽസ്യം പ്രോട്ടീൻ അയേൺ തുടങ്ങിയവ കുറയുമ്പോൾ ആണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൂടുതലായും കാണുന്നത്. ഇനി രണ്ടാമത്തെ കാരണം എന്ന് പറയുന്നത് നമ്മുടെ ജീവിത ശൈലിയിൽ തന്നെ ഉള്ള പ്രശ്നങ്ങൾ മാത്രമാണ്. അമിതമായി ഉള്ള സ്ട്രസ്സ് അതുപോലെ രാത്രി വൈകിയുള്ള ഉറക്കം അതുപോലെതന്നെ കെമിക്കൽ അടങ്ങിയിട്ടുള്ള പ്രോഡക്ടുകൾ തലയിൽ ഉപയോഗിക്കുന്നത് അതുപോലെതന്നെ അമിതമായി വെയിലും ചൂടും ഒക്കെ അനുഭവിക്കേണ്ടി വരുമ്പോൾ ഉണ്ടാവുക അതുപോലെ ഹെയർ ഡ്രൈ അമിതമായി ഉപയോഗിക്കുക അതുപോലെ ശരിയല്ലാത്ത പ്രോഡക്ടുകൾ ഉപയോഗിച്ച് ഹെയർ വാഷ് ചെയ്യുന്നത് മൂലം അതുപോലെതന്നെ ഒട്ടുംതന്നെ വ്യായാമം ഇല്ലാതിരിക്കുക അതുപോലെതന്നെ സ്ഥിരമായി പുകവലി മദ്യപാനം തുടങ്ങിയവ ഉള്ള ആളുകളിൽ ഇത്തരത്തിലുള്ള അകാലനര പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇനി കൂടുതലായി അറിയാൻ നിങ്ങൾ തന്നെ വീഡിയോ പൂർണമായും കാണേണ്ടതാണ്.