വർഷങ്ങളായി വിദേശത്ത് ജോലി ചെയ്ത കൂട്ടുകാരൻ നാട്ടിലെത്തിയപ്പോൾ അവൻറെ വീട്ടിൽ പോയപ്പോൾ കണ്ട കാഴ്ച ഇങ്ങനെയാണ്

ഉടനെ തന്നെ നാട്ടിലേക്ക് പോകുന്നു എന്ന് നിങ്ങൾക്ക് എന്തോ വട്ടുണ്ടോ? വീണ്ടും അതേപലവി തന്നെയാണ് പറയുന്നത്. എന്നും നാട്ടിലേക്ക് പോകണം എന്ന് പറയുമ്പോൾ അവൾ പറയുന്ന കാര്യം ഇങ്ങനെ തന്നെയാണ്. ഭാര്യയുടെ ചോദ്യത്തിന് എന്തു മറുപടി നൽകണമെന്ന് എനിക്കറിയില്ലായിരുന്നു. അവൾ പറയുന്നതെല്ലാം ഞാൻ ഇതുവരെ കേട്ടിട്ടേയുള്ളൂ. അല്ലെങ്കിലും എതിർത്ത് എന്തെങ്കിലും പറഞ്ഞാൽ എന്റെ ഭൂതകാലം മുഴുവൻ അവൾ പറഞ്ഞ് ഓർമിപ്പിക്കും. കുറ്റപ്പെടുത്തലുകൾ മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നെ ഒരു മനുഷ്യനായി പോലും അവൾ കരുതിയിട്ടില്ല എന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. അവളുടെ ആഗ്രഹങ്ങൾക്കാണ് എന്നു മുൻതൂക്കം ഉള്ളത്. അത് കേട്ട് ജീവിക്കാനാണ് എൻറെ വിധി. പാവപ്പെട്ട വീട്ടിലെ പെണ്ണിനെ തേടി വിദേശത്ത് താമസിക്കുന്ന കുടുംബത്തിലെ ഏക മകളുടെ ആലോചന വന്നപ്പോൾ വീട്ടുകാർ ഒത്തിരി സന്തോഷിച്ചു. നന്നായി എൻജിനീയറിങ് പൂർത്തിയാക്കിയ എനിക്ക് നല്ല ഒരു ജോലി കിട്ടുമെന്ന് എനിക്ക് നല്ല ഉറപ്പുണ്ടായിരുന്നു. സ്വന്തം കാലിൽ നിന്നുകൊണ്ട് തന്നെ കുടുംബം നോക്കണം എന്ന ഒരു ചിന്ത മാത്രമേ അന്നും ഇന്നും എനിക്ക് ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും വീട്ടുകാർ സമ്മതിച്ചില്ല കാരണം പറയുവാൻ അവർക്ക് ഒത്തിരി ഏറെ ന്യായീകരണങ്ങൾ ഉണ്ടായിരുന്നു. നിൻറെ ചേച്ചിമാർ രണ്ടുപേരും പാതിവഴിയിൽ പഠിപ്പ് നിർത്തിയില്ലേ? അവർക്ക് വിവാഹ പ്രായം കഴിഞ്ഞിരിക്കുന്നു. നല്ല രീതിയിൽ അവരെ കെട്ടിച്ച് അയക്കേണ്ട ബാധ്യത നിനക്കില്ലേ? ഈ ആലോചന നടന്നു കഴിഞ്ഞാൽ കിട്ടുന്ന പൈസ കൊണ്ട് അവരെ കെട്ടിക്കാം.

പിന്നെ നിനക്ക് എന്തിൻറെ കുറവാണ് അവിടെയുള്ളത്. അവർ നിനക്ക് ജോലി വാങ്ങി തരും ഒറ്റ മകളാണ് കാണുവാൻ സുന്ദരിയാണ്. ആവശ്യത്തിൽ കൂടുതൽ പണം എല്ലാം ശരിയാണ് പക്ഷേ എൻറെ സ്വപ്നങ്ങൾ എന്നും എനിക്ക് എൻറെ നാടായിരുന്നു ഇഷ്ടം. പിന്നെ എന്റെ മനസ്സിൽ ഞാൻ കൊണ്ടു നടക്കുന്ന എൻറെ പ്രണയവും. അവൾ എനിക്ക് എല്ലാമായിരുന്നു. സ്കൂൾ കാലഘട്ടത്തിൽ തുടങ്ങിയ പ്രണയം ആകെ അറിയാവുന്നത് എൻറെ കിച്ചുവിന് മാത്രമായിരുന്നു. എൻജിനീയറിങ് പഠിക്കാൻ പോയിട്ടും അവൾ മാത്രമായിരുന്നു എൻറെ മനസ്സിൽ ഉണ്ടായിരുന്നത്. ബാക്കി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.