ഈ പുരുഷന്മാരുടെ ബീജം വെറും പച്ചവെള്ളത്തിന് സമം മാത്രമാണ്

പലതരത്തിലുള്ള കുട്ടികളില്ലാത്ത കേസുകൾ എന്നെ സമീപിക്കാറുണ്ട്. അങ്ങനെയുള്ള സന്ദർഭങ്ങളിൽ ആദ്യം തന്നെ അതിനുവേണ്ടി ട്രീറ്റ്മെൻറ് കൊടുക്കുന്നത് പുരുഷന്മാർക്കാണ്. ആദ്യം ടെസ്റ്റ് അവർക്ക് നൽകിയിട്ട് അവരുടെ സ്പേം ലെവൽ നോർമൽ ആണോ അതുപോലെ മൂവ്മെൻറ് കറക്റ്റ് ആണോ എന്ന് ഒക്കെ നോക്കി കഴിഞ്ഞാൽ അത് കൃത്യമാണോ എന്നൊക്കെ മനസ്സിലാക്കി ഉറപ്പുവരുത്തിയാൽ പിന്നീട് നമ്മൾ ചെയ്യുന്നത് സ്ത്രീകളിലേക്ക് ഉള്ള ടെസ്റ്റിലേക്ക് കടക്കാറാണ് പതിവ്. പൊതുവേ സ്ത്രീകളിൽ വരുന്ന വന്ധ്യതയുടെ ടെസ്റ്റുകൾ കുറച്ച് കോംപ്ലിക്കേറ്റഡ് ആണ്. സ്ത്രീകളിൽ ഇതിനുവേണ്ടി കുറെ കാരണങ്ങളുണ്ട്. ഒരു കുഞ്ഞിനെ വഹിക്കുന്നതും അതുപോലെതന്നെ മുന്നോട്ടു കൊണ്ടുപോകുന്നതും ഒരു സ്ത്രീ ആയതുകൊണ്ട് തന്നെ ഫെർട്ടിലൈസേഷൻ വരെയുള്ള പ്രക്രിയയിൽ പുരുഷനെ നല്ല ഒരു പങ്കുണ്ട്. അതിനുശേഷം ഉള്ള എല്ലാ പ്രക്രിയകളും സ്ത്രീയുടെ ശരീരത്തിൽ നടക്കുന്നതുകൊണ്ട് ഫെർട്ടിലിറ്റി സംബന്ധമായ പ്രശ്നങ്ങളിൽ സ്ത്രീകൾക്ക് ടെസ്റ്റുകൾ പുരുഷന്മാരെ സംബന്ധിച്ച് നോക്കുമ്പോൾ ഒട്ടനവധി കൂടുതലാണ്. ആ വിഷയങ്ങളൊക്കെ മാറ്റിനിർത്തി കഴിയുകയാണെങ്കിൽ പുരുഷ ബീജത്തിന്റെ എണ്ണം അല്ലെങ്കിൽ പുരുഷ ബീജത്തിന്റെ പ്രയാസങ്ങൾ മൂവ്മെന്റിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒക്കെ എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്നാണ് ഇന്നത്തെ വീഡിയോയിൽ വളരെ വിശദമായി നിങ്ങൾക്ക് പറഞ്ഞു തരാൻ പോകുന്നത്.

ആദ്യം തന്നെ പറഞ്ഞുകൊള്ളട്ടെ ഒരു കോൾ ഇതിന് സംബന്ധിച്ച് എനിക്ക് വരികയുണ്ടായി. ആ ഒരു വ്യക്തി വർക്ക് ചെയ്യുന്നത് നല്ല തണുപ്പ് ഉള്ള സ്ഥലത്താണ്. തണുപ്പുള്ള സ്ഥലം എന്നതിനേക്കാൾ ഉപരി ഫ്രീസറിൽ ആണ് അവരുടെ ജോലി. അതായത് അവർ ഒരു വണ്ടിയുടെ അകത്ത് നിന്ന് ഫ്രീസറിന് അകത്തുള്ള ലോഡിങ് ആണ് അവർക്ക് ജോലി. ഏത് കമ്പനിയാണ് എന്നൊന്നും ഇവിടെ പറയുന്നില്ല നമ്മുടെ കാരണം ഇതാണ്. അദ്ദേഹം പറഞ്ഞ ഒരു കാര്യം എന്താണ് എന്ന് വച്ച് കഴിഞ്ഞാൽ എൻറെ കമ്പനിയിൽ വർക്ക് ചെയ്യുന്ന 50% ആളുകൾക്കും കുട്ടികളില്ല. പൊതുവേ പറയാറുള്ള ഒരു കാര്യമാണ് തണുപ്പ് സ്ഥലത്ത് സ്പേം ലെവൽ കൂടാറുണ്ട് എന്ന്. ചൂടു വരുമ്പോൾ ആണ് പ്രശ്നം എന്നൊക്കെയാണ് സാധാരണ പറയുന്നത്. എന്തുകൊണ്ടാണ് എന്റെ കമ്പനിയിൽ വർക്ക് ചെയ്യുന്ന ആളുകൾക്ക് ഇത്തരത്തിൽ കുട്ടികൾ ഇല്ലാത്ത ഒരു പ്രശ്നം വരുന്നത് എന്നാണ് അദ്ദേഹത്തിന് ചോദ്യം. ഇത്തരത്തിലുള്ള ഈ തണുപ്പ് ഇതിനെ ബാധിക്കുന്നുണ്ടോ എന്നതാണ് അദ്ദേഹത്തിൻറെ പ്രധാന ചോദ്യം. ഈ ഒരു ചോദ്യം ചോദിക്കുന്നതിനോടൊപ്പം തന്നെ ഇതേപ്പറ്റി ഒരു വീഡിയോ ചെയ്യാമോ എന്ന് അദ്ദേഹം ചോദിക്കുകയുണ്ടായി. അതിനെ തുടർന്ന് ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നത് എന്ന് കൃത്യമായി മനസ്സിലാക്കിയതിനു ശേഷം ഇതിനെപ്പറ്റി പഠിച്ച് നിങ്ങൾക്ക് ഉത്തരം നൽകാമെന്ന് ഞാൻ പറയുകയുണ്ടായി. കൂടുതലായി മനസ്സിലാക്കാൻ നിങ്ങൾ തന്നെ വീഡിയോ പൂർണമായും കാണാൻ ശ്രദ്ധിക്കേണ്ടതാണ്.