അമ്മയുടെ വിഷമത്തിന്റെ കാരണം മനസ്സിലാക്കിയപ്പോൾ മകൻ ഞെട്ടിപ്പോയി

അനു അമ്മ എവിടെയാണ്? ട്രാവൽ വേഗ ഡിക്കിയിൽ വച്ചതിനുശേഷം ആദ്യം തന്നെ അവൻ തിരക്കിയത് അമ്മയെ കുറിച്ചായിരുന്നു. ബാൽക്കണിയിൽ ഉണ്ട് ചേട്ടാ അവിടെ എന്താണ് ചെയ്യുന്നത്? പുറത്തേക്ക് നോക്കിയിരിക്കുന്നു അല്ലാതെ എന്ത് ചെയ്യാനാണ്? ജോലി ഒന്നും ചെയ്യിക്കരുത് എന്നും ഭക്ഷണം കൃത്യസമയത്ത് കൊടുക്കണം എന്നും അമ്മയെ ബുദ്ധിമുട്ടിക്കരുത് എന്നൊക്കെ പറഞ്ഞു എനിക്ക് നിർദേശം തന്നിട്ടില്ലേ ചേട്ടൻ രണ്ടുദിവസം മുന്നേ ബിസിനസ് ടൂറിന് വേണ്ടി പോയത്. അത് ഞാൻ അക്ഷരംപ്രതി അനുസരിച്ചിട്ടുണ്ട്. രാവിലെ ഉറക്കം എഴുന്നേറ്റ ഉടനെ തന്നെ അടുക്കളയിൽ കയറി വന്നിരുന്നു. കറിക്ക് അറിഞ്ഞു തരാം തേങ്ങ ചിരകി തരാം എന്നൊക്കെ പറഞ്ഞെങ്കിലും ഞാൻ ഒന്നിനും സമ്മതിച്ചില്ല. ചേട്ടൻ പറഞ്ഞതുപോലെ തന്നെ ഈ പ്രായത്തിനുള്ളിൽ തന്നെ ഒരുപാട് കഷ്ടപ്പാടുകൾ അമ്മ സഹിച്ചിട്ടുണ്ടല്ലോ? ഇനിയെങ്കിലും അവർ ഒന്ന് വിശ്രമിക്കട്ടെ. നേരാണ് അനു അമ്മ ഞങ്ങൾ അഞ്ച് ആറു മക്കളെ വളർത്തിയെടുക്കാൻ വേണ്ടി ഒരുപാട് സഹിച്ചിട്ടുണ്ട്. ഞങ്ങളുടെ വയറു നിറയ്ക്കാൻ വേണ്ടി അമ്മ എത്രയോ ദിവസം മുണ്ടു മുറുക്കി എടുത്തിട്ടുണ്ട്.

ഞങ്ങളൊക്കെ വളർന്നു വലുതായി ഓരോ പൊസിഷനിൽ എത്തിയിട്ട് പോലും സ്വന്തമായി അധ്വാനിച്ച് ജീവിക്കണം എന്നായിരുന്നു അമ്മയുടെ ആഗ്രഹം. അതുകൊണ്ടാണ് അച്ഛൻ മരിച്ചിട്ട് പോലും ആ മണ്ണ് വിട്ട് അമ്മ നമ്മുടെ കൂടെ വരാതിരുന്നത്. സ്നേഹിച്ചിട്ട് പോലും അമ്മയ്ക്ക് എന്തോ സന്തോഷം ഇല്ല. അത് പിന്നെ ഈ ഫ്ലാറ്റിന് അകത്തുതന്നെ അടച്ചുപൂട്ടി ഇരിക്കുന്നത് കൊണ്ടാണ്. ഞാൻ എന്തായാലും രണ്ടുദിവസം ലീവ് ആണ് നമുക്ക് ഊണ് കഴിഞ്ഞ് പുറത്തേക്ക് പോയാലോ? അതു കൊള്ളാം നല്ല ഐഡിയ ആണ്. അപ്പോഴേക്കും കുട്ടികളും സ്കൂളിൽ നിന്നും വരും. അപ്പോൾ ഞാൻ വേഗം തന്നെ അമ്മയെ കണ്ടിട്ട് ഒന്ന് വരാം നീ വേഗം ഭക്ഷണം ശരിയാക്കി കൊള്ളു. സ്വരാജ് സ്റ്റെപ്പുകൾ കയറി ബാൽക്കണിയിലേക്ക് എത്തുമ്പോൾ അമ്മ വിദൂരത്തേക്ക് കണ്ണുകൾ നട്ടു കൊണ്ടിരിക്കുകയായിരുന്നു. അമ്മ ഇവിടെ ഇരുന്ന് മെട്രോ ട്രെയിനിന്റെ എണ്ണം എടുക്കുകയായിരുന്നു അല്ലേ? കൊള്ളാമല്ലോ മതി മതി ഇനി താഴേക്ക് വായോ. ഞാൻ അമ്മയ്ക്ക് ഇഷ്ടമുള്ള അരിമുറുക്ക് എല്ലാം കൊണ്ടു വന്നിട്ടുണ്ട്.