കല്യാണം കഴിക്കാത്ത ചേട്ടനെ അനിയൻറെ കല്യാണത്തിന് അനിയൻ കൊടുത്ത സർപ്രൈസ് കണ്ടോ

അനിയൻറെ കല്യാണത്തിന് ഒരു നോക്കുകൂട്ടിയ പോലെ നിൽക്കേണ്ട ചേട്ടൻറെ അവസ്ഥ എന്ന് പറയുന്നത് വലിയ വേദനിപ്പിക്കുന്ന ഒരു കാര്യം തന്നെയാണ്. എന്നിട്ടും എല്ലാവർക്കും വേണ്ടി അവരുടെ സന്തോഷത്തിനുവേണ്ടി താനും ഓടി നടന്ന കാര്യങ്ങൾ ചെയ്തു. ഡൽഹിയിൽ ഉന്നത ജോലിയുള്ള അനിയൻ അവിടെ തന്നെയുള്ള സഹപ്രവർത്തകയെ വിവാഹം കഴിച്ചതിൽ തനിക്ക് വെറുപ്പ് ഒന്നുമില്ല. എങ്കിലും അവനെക്കാൾ അഞ്ചു വയസ്സ് മൂപ്പുള്ള തൻറെ കാര്യം വീട്ടിൽ ആരും ഓർത്തില്ല. അതിൽ മാത്രമാണ് തനിക്ക് വിഷമം. എല്ലാം അറിഞ്ഞുവരുന്ന ചില ആളുകളുടെ പരിഹാസ വാക്കുകൾ മനസ്സിനെ പൊള്ളിക്കുന്നുണ്ടെങ്കിലും നല്ലൊരു ദിവസം ആയതുകൊണ്ട് തന്നെ രാവിലെ തന്നെ ചുണ്ടിൽ പിടിപ്പിച്ച പുഞ്ചിരി അങ്ങനെ തന്നെ ചേർത്തു നിർത്തി. നാട്ടിൽ മുനിസിപ്പാലിറ്റിയിൽ ക്ലീനിങ് ചെയ്യുന്ന തന്നോടുള്ള പുച്ഛം ബന്ധുക്കളിൽ ചിലർക്ക് മുൻപേ തന്നെ ഉള്ളതാണ്. ഏട്ടാ ഈ ഉടുപ്പ് എല്ലാം മാറ്റി പുതിയത് ഇട്ടു വായോ പുറകിൽ തട്ടികൊണ്ട് അനിയൻ പറഞ്ഞു. എനിക്ക് എന്തിനാണ് ഇതൊക്കെ ഇതുതന്നെ ഇട്ടാൽ മതിയാകും നീ നല്ല രീതിയിൽ തിളങ്ങിയിട്ടുണ്ട്. അത് കണ്ടാൽ മതി ഏട്ടന് അത് പറഞ്ഞാൽ പറ്റില്ല ഏട്ടൻ ഇതുതന്നെ ഇടണം ഇന്ന് എൻറെ കല്യാണമാണ്. ഏട്ടൻ ഞാനിന്നു പറയുന്നത് അനുസരിച്ചേ പറ്റൂ.

വേണ്ട കുട്ടാ ഞാൻ ഭക്ഷണ ഹാളിലേക്ക് പോവുകയാണ് അവിടെ മിന്നുന്ന കസവുമുണ്ടും ഷർട്ടും ഒക്കെ ഇട്ടു പോയാൽ നല്ല രീതിയിൽ അഴുക്കു പിടിക്കും. അതുകൂടാതെ ഇതൊക്കെ എടുത്ത് ഭക്ഷണം വിളമ്പാനും ബുദ്ധിമുട്ടുള്ള കാര്യമാണ്. വിളമ്പാൻ ഒക്കെ ഞാൻ വേറെ ആളെ ഏർപ്പാടാക്കിയിട്ടുണ്ട് ഇന്ന് മുഴുവൻ ചേട്ടൻ എൻറെ കൂടെ ഉണ്ടാകണം. ചുമ്മാ സമയം കളയാതെ ചേട്ടൻ ഈ ഡ്രസ്സ് ഒക്കെ ഇട്ടിട്ടു വായോ. അല്ല കുട്ടാ ഇതൊക്കെ എടുത്ത് ഞാൻ വന്നു കഴിഞ്ഞാൽ ആൾക്കാർക്ക് ചെക്കൻ മാറി കാണുമല്ലോ. അതുവേണം അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ അത് ഞാൻ സഹിച്ചു. മുറിയിലേക്ക് കയറി പഴയതു മാറ്റി പുതിയത് എടുത്ത് അണിയുമ്പോൾ ഒരു നിമിഷം കുട്ടനെ കുറിച്ച് മോശമായി ചിന്തിച്ചതിൽ മനസ്സ് ഒന്ന് നൊന്തു. അവന് തന്നോട് സ്നേഹവും താൽപര്യവും ഒക്കെയുണ്ട്. ഇല്ല എന്ന് തെറ്റിദ്ധരിച്ചത് തന്റെ തെറ്റാണ്. കുടുംബക്കാരെ എതിർത്ത് അവനു മാത്രം കാത്തിരിക്കുന്ന പെണ്ണിനെ അവൻ എത്രകാലം എന്ന് വിചാരിച്ച് കണ്ടില്ല എന്ന് നടിക്കും. അല്ലെങ്കിലും ഈ കച്ചറ വാരുന്നതിന് വേണ്ടി എന്തിന് അവൻ അവന്റെ ജീവിതം കളയണം.