മകൻറെ മരണത്തിനുശേഷം അവൻറെ ഭാര്യയെയും മക്കളെയും ഇറക്കിവിട്ട വൃദ്ധന് സംഭവിച്ചത് കണ്ടോ

എൻറെ മകൻറെ കൂടെ കുറെ നാൾ കിടന്നതല്ലേ അതിൻറെ കൂലിയായി ഇതിന് കണ്ടാൽ മതി. അങ്ങനെയെങ്കിൽ നിങ്ങളുടെ മകൻറെ മക്കളെ പ്രസവിച്ചത് എൻറെ അമ്മയല്ലേ. അതിൻറെ കൂലി എവിടെയാണ് അച്ചാച്ച? എന്താ റോഷൻ നീ ഇങ്ങനെയൊക്കെ പറയുന്നത്. അമ്മയ്ക്ക് പേടിയാണെങ്കിൽ അവിടെ മിണ്ടാതിരിക്കുക എനിക്ക് പറയാനുള്ളത് ഞാൻ പറയും. അതിനുള്ളത് ഞാൻ നിങ്ങളുടെ പേരിൽ ബാങ്കിൽ നിക്ഷേപിച്ചു കൊള്ളാം. പ്രായപൂർത്തിയാകുന്ന സമയത്ത് നിങ്ങൾക്ക് അത് എടുത്ത് വിനിയോഗിക്കാം. അപ്പോൾ ഞങ്ങളുടെ വിദ്യാഭ്യാസം അതുപോലെ തന്നെ ഞങ്ങളുടെ ജീവിത ചിലവിനെ ഒക്കെ ഞങ്ങൾ എന്തു ചെയ്യും? നിങ്ങളുടെ അച്ഛനല്ലേ പോയിട്ടുള്ളൂ നിങ്ങളുടെ അമ്മ ജീവിച്ചിരിക്കുന്നുണ്ടല്ലോ അമ്മയുടെ ഉത്തരവാദിത്വമാണ് നിങ്ങളെ വളർത്തുക എന്നുള്ളത്. അത് എവിടുത്തെ ന്യായമാണ് എൻറെ അച്ഛനെ കൂടി അർഹതപ്പെട്ടതാണ് ഇപ്പോൾ അച്ഛൻ കൊച്ചച്ചന്റെ പേരിൽ എഴുതി കൊടുത്തിരിക്കുന്നത്. ഞാനിത് സമ്മതിച്ചു തരികയില്ല. ഒരു ജോലിയും കൂലിയും ഇല്ലാത്ത ഞങ്ങളുടെ അമ്മ എങ്ങനെ ഞങ്ങളെ വളർത്തും? ഞങ്ങൾക്ക് കയറിക്കിടക്കാൻ ഒരു വീടുണ്ടോ? ഞങ്ങളെക്കൊണ്ട് ഞങ്ങളുടെ അമ്മ എവിടേക്ക് പോകും? അതിനല്ലേ നിൻറെ അമ്മയുടെ പേരിൽ 15 സെൻറ് സ്ഥലം എഴുതി കൊടുത്തത്. എൻറെ അച്ഛൻറെ കൂടെ കിടന്നതിന്റെ കൂലി അല്ലേ? 15 സെൻറ് ഞങ്ങൾക്ക് ആവശ്യമില്ല അതും കൂടി കൊച്ചച്ചന് കൊടുക്ക്. അവർക്ക് തികയട്ടെ പിന്നെ ഒരു കാര്യം പറയാനുണ്ട് അത് എൻറെ കൊച്ചച്ചനോട് പറയാനുള്ളതാണ്.

അവൻ കൊച്ചച്ചന്റെ നേരെ തിരിഞ്ഞു നിന്നു നാളെ എൻറെ അച്ഛന് സംഭവിച്ചത് പോലെ കൊച്ചച്ചന് സംഭവിച്ചാൽ കുഞ്ഞമ്മയുടെയും മക്കളുടെയും ഗതി ഈ വീടിൻറെ പടിക്ക് പുറത്തു തന്നെയായിരിക്കും. അന്ന് കുഞ്ഞമ്മക്കും കൊടുക്കും കൊച്ചച്ചന്റെ കൂടെ കിടന്നതിന്റെ കൂലി. അന്ന് നിങ്ങളുടെ മക്കളും ഇതുപോലെ തന്നെ കൈനീട്ടം അതോർത്തു കൊള്ളുക. റോഷന്റെ വാക്ക് കേട്ടിട്ട് പോലും അത് കേൾക്കാതെ പോലെ അഭിനയിച്ച ശേഷം അയാൾ അച്ഛൻറെ നേരെ നോക്കി. അങ്ങനെയൊരു ഗതി കുഞ്ഞമ്മയ്ക്ക് മക്കൾക്കും വരാതിരിക്കാൻ ഞാൻ പ്രാർത്ഥിക്കാം. അമ്മേ വാ പോകാം എന്ന് റോഷൻ അമ്മയുടെ ചുമലിൽ ചേർത്തുപിടിച്ചതിനു ശേഷം അമ്മയോട് പറഞ്ഞു. അച്ഛച്ചൻ ഒരു കാര്യം കൂടി ഓർത്തു കൊള്ളുക എൻറെ അച്ഛൻറെ കഷ്ടപ്പാട് കൂടിയാണ് ഇപ്പോൾ ഷെയർ ചെയ്തു കൊടുത്തിരിക്കുന്നത്.