മുഷിഞ്ഞ ഡ്രസ്സ് ഇട്ട് ഓട്ടോയിൽ കയറിയ പെണ്ണിന് കളിയാക്കിയ ആൾക്ക് സംഭവിച്ചത് കണ്ടോ

ജയിലിന്റെ പുറത്തേക്കുള്ള വാതിൽ തുറന്നു കുനിഞ്ഞു പുറത്തേക്കിറങ്ങിയ സുഗനൃ ചുറ്റും നോക്കി. ആ നോട്ടം വെറുതെയാണ് എന്ന് അവൾക്കറിയാഞ്ഞിട്ടില്ല. എങ്കിലും വെറുതെ ഒരു പ്രതീക്ഷ. ആരുമില്ല ആരും വരില്ല ജയിലിൽ പോലും ഇതുവരെയും ആരും കാണാൻ വന്നിട്ടില്ല. അവൾ അകത്തു തന്നെ സ്വയം മന്ത്രിച്ചു. അവൾ ജയിലിൽ നിന്നും കിട്ടിയ തന്റെ സാധനങ്ങൾ അടങ്ങിയ തുണിസഞ്ചി ചുരുട്ടി മാറോട് അടക്കിപ്പിടിച്ചു. ചുരുണ്ടു കൂടിയ കോട്ടൺ സാരിയുടെ നെറുകിൽ പിടിച്ച് അവൾ മുന്നോട്ടു നടന്നു. അവൾക്ക് ജയിലിൽ ജോലി ചെയ്ത് കിട്ടിയിരുന്ന ശമ്പളം മുറുകെ പിടിച്ചിരുന്നു. യാന്ത്രികം ആയിരുന്നു ആ നടത്തം. തികച്ചും ലക്ഷ്യം ഇല്ലാത്ത ഒരു നടത്തം ആയിരുന്നു അത്. അലസമായ കാലടികൾ പാറിപ്പറക്കുന്ന മുടിയിഴകൾ നിർവികാരമായ മുഖഭാവം ആ 30 വയസ്സുകാരിയുടെ കഴുത്തിലുള്ള ഞരമ്പുകൾ നീണ്ട് കാണപ്പെട്ടു നെഞ്ചിലെ എല്ലുകൾ തെളിഞ്ഞു എന്നിരുന്നാൽ കൂടി അവളുടെ മുഖം നല്ല ഭംഗിയുള്ളതായിരുന്നു. ആദ്യം തന്നെ എന്തെങ്കിലും കഴിക്കണം ജയിലിലെ ഭക്ഷണം സ്വാദിഷ്ടം ആണെങ്കിലും അവിടെ യാതൊരുവിധ സ്വാതന്ത്ര്യവും ഇല്ലല്ലോ. സ്വാതന്ത്ര്യത്തോടുകൂടി എന്തെങ്കിലും ഒന്ന് കഴിക്കണം അവൾ മനസ്സിൽ ഓർത്തു.

സഹോദരൻ നല്ല ഭക്ഷണം കിട്ടുന്ന ഏതെങ്കിലും ഒരു ഹോട്ടലിലേക്ക് വണ്ടി വിട് റോഡിൻറെ വശത്ത് നിർത്തിയിട്ടിരുന്ന ഒരു ഓട്ടോറിക്ഷയിൽ കയറിയതിനു ശേഷം അവൾ പറഞ്ഞു. ഓട്ടോക്കാരൻ ഒന്ന് തിരിഞ്ഞു നോക്കി തിളക്കം വറ്റിയ അവളുടെ കണ്ണുകൾ കണ്ട അയാൾക്ക് എന്തൊക്കെയോ സംശയങ്ങൾ തോന്നി. നിങ്ങളുടെ കയ്യിൽ എനിക്ക് വാടക തരുവാനുള്ള പണമുണ്ട് നിങ്ങളുടെ വേഷവും നോട്ടവും ഒക്കെ കാണുമ്പോൾ ഓട്ടോക്കാരൻ അർദ്ധശങ്കയോടെ പറഞ്ഞു. എടോ ഞാൻ ജയിലിൽ നിന്നും വരികയാണ് അവിടെ ജോലി ചെയ്ത് കിട്ടിയ പണം ഉണ്ട് എന്റെ കയ്യിൽ. എനിക്ക് ഇപ്പോൾ തർക്കിക്കാനുള്ള ആരോഗ്യം ഇല്ല. അവൾ തുറിച്ച് കണ്ണോട് കൂടി അയാൾ നോക്കി പറഞ്ഞു. ഓട്ടോക്കാരൻ ഒന്ന് പേടിച്ച് അയാൾ പിന്നെ അവളെ നോക്കാൻ ധൈര്യം കാണിച്ചില്ല. ചേച്ചിക്ക് നല്ല ബിരിയാണി വേണോ ഇവിടെ അടുത്ത് ഒന്നുമില്ല ടൗണിൽ പോണം നല്ലൊരു ഹോട്ടൽ ഉണ്ട് അയാൾ പറഞ്ഞു. ശരി എന്നാൽ അങ്ങോട്ട് പോകും എന്ന് അവൾ ഇടറിയ ശബ്ദത്തോടുകൂടി അയാളോട് പറഞ്ഞു. തൊണ്ടയിൽ കുടുങ്ങിയ കഫം അവൾ ഒച്ചയെടുത്തു പുറത്തേക്ക് തുപ്പി. ഓട്ടോയിൽ പോയിക്കൊണ്ടിരിക്കുന്ന സമയത്ത് തന്നെ അവൾ ചുറ്റിലും നോക്കി മൂന്നുവർഷത്തിനുള്ളിൽ തന്നെ ടൗണിൽ വന്ന മാറ്റങ്ങൾ കണ്ട് അവൾ അത്ഭുതപ്പെട്ടു.