ഹാർട്ട് ബ്ലോക്ക് ആയ രോഗിയെ എങ്ങനെയാണ് ആശുപത്രിയിൽ രക്ഷിക്കുന്നത് എന്ന് നമുക്ക് മനസ്സിലാക്കാം

ഹാർട്ട് അല്ലെങ്കിൽ ലെൻസ് ഫെയിൽ ആയാൽ അത് എങ്ങനെ സപ്പോർട്ട് ചെയ്യാം എന്നതിനെ കുറിച്ചുള്ള മാർഗ്ഗങ്ങളാണ് ഇവിടെ ഇന്നത്തെ വീഡിയോയിൽ വളരെ വിശദമായി നിങ്ങൾക്കു മുന്നിൽ കാണിക്കാൻ പോകുന്നത്. പ്രത്യേകിച്ച് കോവിഡ് കാലത്ത് ഒരുപാട് രോഗികൾക്ക് ന്യൂമോണിയ വരികയും അവർക്ക് വെന്റിലേറ്ററിന്റെ സപ്പോർട്ട് പോരാതെ വരികയും മരണപ്പെടുകയും ചെയ്യുന്ന പല സിറ്റുവേഷൻ ഉണ്ടായിട്ടുണ്ട്. ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ നമുക്ക് എന്ത് ചെയ്യാൻ സാധിക്കും എന്നതിനെ കുറിച്ചാണ് ഞാൻ ഇവിടെ സംസാരിക്കാനായി ഉദ്ദേശിക്കുന്നത്. ഒരു മേജർ ഹാർട്ടറ്റാക്ക് വന്നെന്ന് ഇരിക്കട്ടെ ഇങ്ങനെ സംഭവിക്കുമ്പോൾ എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിക്കുക അതുപോലെ ബ്ലോക്കുകൾ ഉണ്ടെങ്കിൽ ആൻജിയോപ്ലാസ്റ്റി അല്ലെങ്കിൽ ഓപ്പറേഷൻ ചെയ്ത് ശരിയാക്കുക എന്നുള്ളതൊക്കെയാണ് സാധാരണയായി ചെയ്യുന്ന കാര്യങ്ങൾ. ചില രോഗികൾക്ക് ഹാർട്ടിന്റെ പമ്പിങ് വളരെയധികം മോശമാകാം.

നമ്മൾ എന്തൊക്കെ ചെയ്താലും പമ്പിങ് റിക്കവറി ചെയ്തെന്ന് വരികയില്ല. അങ്ങനെയുള്ള മാർഗങ്ങളിൽ വരികയുള്ളൂ. ഒന്നല്ലെങ്കിൽ ട്രാൻസ്പ്ലാന്റേഷൻ ചെയ്യുക അല്ലെങ്കിൽ വേറെ എന്തെങ്കിലും വഴി ഹാർട്ട് നിലനിർത്തുന്നതിന് വേണ്ടിയുള്ള ഓപ്ഷൻ കൊടുക്കുക. അതുപോലെതന്നെ ന്യൂമോണിയ ബാധിക്കപ്പെടുന്ന രോഗികൾക്ക് മാസ്ക് വഴി ഓക്സിജൻ കൊടുക്കുകയും മരുന്നുകൾ കൊടുക്കുകയും ചെയ്യുന്നു. അതുവച്ച് റസ്പോണ്ട് ചെയ്തില്ല എന്നുണ്ടെങ്കിൽ അടുത്ത സ്റ്റെപ്പ് എന്ന് പറയുന്നത് വെന്റിലേറ്ററിലേക്ക് മാറ്റുക എന്നുള്ളതാണ്. വെന്റിലേറ്റർ സപ്പോർട്ട് തന്നെ മാക്സിമം ലിമിറ്റ് ഉണ്ട്. അതിനപ്പുറം നമുക്ക് പോകുവാൻ സാധിക്കുകയില്ല. അതുപോലെതന്നെ രോഗിയെ മലർത്തി കിടത്തി വെന്റിലേറ്ററിൽ കൂടെ തന്നെ ബ്രീത്തിങ് ഇംപ്രൂവ് ചെയ്യാൻ സാധിക്കുമോ എന്ന് ഉള്ള ശ്രമങ്ങൾ നടത്തും. ഇതെല്ലാം ചെയ്തിട്ടും ഓക്സിജന്റെ അളവ് രക്തത്തിൽ കൂടിയില്ല എന്നുണ്ടെങ്കിൽ മറ്റ് മാർഗ്ഗങ്ങൾ നോക്കേണ്ടതായി വരും. അതിനെപ്പറ്റി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.