ഇത്തരം ഗുളികകൾ പ്രമേഹത്തിന് കഴിച്ചാൽ സംഭവിക്കുന്നത് ഇങ്ങനെയാണ്

പ്രമേഹ രോഗ ചികിത്സ നമ്മൾ മുന്നേ ഒരുക്കെ ആഹാരം വ്യായാമം എന്നതിനെക്കുറിച്ച് നമ്മൾ സംസാരിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ നിയന്ത്രിക്കപ്പെടാതെ വരുമ്പോൾ പ്രമേഹത്തിനും മരുന്നുകൾ തീർച്ചയായും വരുന്നതാണ്. പ്രമേഹവും മരുന്നുകളും എന്ന് പറയുന്ന ഒരു വിഷയത്തെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ വളരെ വിശദമായി നിങ്ങൾക്ക് മുന്നിൽ സംസാരിക്കാൻ പോകുന്നത്. ആദ്യം തന്നെ നമ്മൾ ചെയ്യേണ്ട കാര്യം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ മരുന്നുകളെ കുറിച്ചുള്ള ഭയപ്പാട് എടുത്തു മാറ്റുക എന്നുള്ളതാണ്. അങ്ങനെ തന്നെ നിങ്ങൾക്ക് സാധിച്ചു എങ്കിൽ ഈ ഒരു സംരംഭം വിജയിച്ചു എന്ന് എനിക്ക് പറയാൻ സാധിക്കും. കാരണം അത്രയും മാത്രം ഭയപ്പാടുകൾ മരുന്നുകളെ കുറിച്ച് പലർക്കും ഉള്ളതാണ്. ഒന്നാമത്തേത് പറയുകയാണെങ്കിൽ പ്രമേഹരോഗം എന്ന് പറയുന്ന അസുഖം ഇംഗ്ലീഷ് മരുന്നുകൾ കഴിച്ചത് കൊണ്ട് ഒരിക്കലും മാറുകയില്ല പക്ഷേ മരുന്നുകളാണ് ശരീരത്തിൽ കേടുപാടുകൾ തുടങ്ങിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് തുടങ്ങിയ ഒരു തെറ്റിദ്ധാരണ കൂടി ഇന്ന് നിലവിലുണ്ട്.

ഇത്തരത്തിലുള്ള തെറ്റുധാരണകൾ ജനങ്ങളിൽ നിന്നും മാറ്റി ശരിയായ ബോധവൽക്കരണം അവർക്ക് കൊടുക്കുക എന്നുള്ളതാണ് ഈ വീഡിയോ ചെയ്തത് മൂലമുള്ള ലക്ഷ്യം. ആദ്യമായിട്ട് തന്നെ എന്തിനു ചികിത്സിക്കണം? അല്ലെങ്കിൽ പ്രമേഹം എന്തിനാണ് നേരത്തെ കൂട്ടി ചികിത്സിക്കുന്നത്? ആദ്യം തന്നെ നമ്മുടെ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുക എന്നുള്ള കാര്യത്തിലാണ് ഊന്നൽ കൊടുക്കുന്നത്. അതിനുശേഷം ഒരു പരിധി കഴിഞ്ഞ് പ്രമേഹ രോഗ ചികിത്സയെ നമ്മൾ വിലയിരുത്തുന്നത് ഫാസ്റ്റിംഗ് ഷുഗർ അതുപോലെ ആഹാരശേഷം ഉള്ള ഗ്ലൂക്കോസ് അതിനുശേഷം ഒരുപാട് ഷുഗറിന്റെ വ്യതിയാനങ്ങൾ മനസ്സിലാക്കുന്ന ഒട്ടനവധി വേറെ പരിശോധനകൾ ഉണ്ട്. പ്രധാനമായും നമ്മൾ കണക്കിലെടുക്കേണ്ടത് ഈ പറഞ്ഞ കാര്യങ്ങളാണ്. ഈ പറയുന്ന ടെസ്റ്റുകൾ ചെയ്തു നോക്കുമ്പോൾ നോർമൽ ആയി വരുന്നത് എത്രയൊക്കെ അളവ് ആണ് എന്നും അതുപോലെ കൂടുതലായി വരുന്നത് എത്രയൊക്കെ അളവാണ് എന്നും കൃത്യമായി വീഡിയോയിൽ പറയുന്നുണ്ട്.