ആമാശയ കാൻസറിന്റെ തുടക്കം ഇങ്ങനെയാണ്

ഇത് സാധാരണയായി നമ്മളിൽ പലരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ്. വളരെ നിസ്സാരമാണ് എന്ന് കരുതുന്ന ഈ പ്രശ്നത്തിന്റെ പിറകിൽ ചിലപ്പോൾ ക്യാൻസർ മൂലമുള്ള രോഗത്തിന്റെ ലക്ഷണങ്ങളും ഉണ്ടാകാം. ഈ അടുത്തിടെ ഗ്യാസ്ട്രബിൾ എന്ന പ്രശ്നവും അതുപോലെതന്നെ ആമാശയ ക്യാൻസറും അതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങളും തമ്മിൽ എങ്ങനെയാണ് പരസ്പരം ബന്ധപ്പെട്ടിരിക്കുന്നത് എന്നും അത് എങ്ങനെയാണ് വേർതിരിച്ച് അറിയാൻ സാധിക്കുന്നത് എന്ന് നമുക്ക് നോക്കാം. ഞാൻ രാജഗിരി ഹോസ്പിറ്റലിൽ ഡോക്ടറായി വർക്ക് ചെയ്യുകയാണ്. ഗ്യാസ്ട്രബിൾ അല്ലെങ്കിൽ അസിഡിറ്റി എന്ന് പറയുന്നത് നമ്മുടെ ആമാശയത്തിലുള്ള ഗ്യാസ് പ്രൊഡക്ഷൻ കൂടുമ്പോൾ ഉണ്ടാകുന്ന ഒരു അവസ്ഥയാണ്. സാധാരണ രീതിയിൽ സന്തുലിതമായ ഒരു അവസ്ഥയിലാണ് അതിന് പ്രൊഡക്ഷൻ നടക്കാറുള്ളത്. എന്നാൽ ചില പ്രത്യേക സാഹചര്യത്തിൽ ചില ആളുകൾക്ക് അതിന്റെ പ്രൊഡക്ഷൻ കൂടുകയും. അതുകാരണം ആമാശയത്തിന്റെ ഉള്ളിൽ തോലിൽ വ്രണം വരുകയും അതിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്.

ആദ്യമായി തന്നെ എന്തൊക്കെ പ്രശ്നങ്ങൾ കാരണമാണ് ഇത്തരത്തിലുള്ള അസിഡിറ്റി ഉണ്ടാകുന്നത് എന്ന് നമുക്ക് പരിശോധിക്കാം. അതിൽ നമ്മൾ വളരെ കോമൺ ആയി കാണുന്നത് കൂടിയ സമർദമാണ്. നമ്മുടെ ദൈനംദിന ജീവിതത്തിൽ കൂടുതൽ ആകാംക്ഷയും അതുപോലെതന്നെ കൂടിയ സമൃദ്ധവും ഒക്കെ അനുഭവിക്കുന്ന ആളുകളിലാണ് കൂടുതലായി ഇത്തരത്തിൽ പ്രശ്നങ്ങൾ കണ്ടുവരുന്നത്. അതുപോലെ കൃത്യമായി ഭക്ഷണം കഴിക്കാത്ത ആളുകളിലും ഇതുപോലെയുള്ള പ്രശ്നങ്ങൾ കാണാറുണ്ട്. പിന്നീട് കൂടുതലായി കണ്ടുവരുന്നത് സ്ഥിരമായി മദ്യപിക്കുന്ന ആളുകളിലും അതുപോലെതന്നെ പുകവലിക്കുന്ന ആളുകളിലും ആണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കാണുന്നത്. ഇങ്ങനെയുള്ള ആളുകൾക്ക് പൊതുവേ അൾസർ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുപോലെതന്നെ ഒരു പ്രത്യേക ഇനത്തിൽ പെടുന്ന അണു നമ്മുടെ ആമാശയത്തിന് ഉള്ളിൽ ഉണ്ടെങ്കിൽ അങ്ങനെയുള്ള ആളുകൾക്കും ഇടയ്ക്കിടയ്ക്ക് ആയി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വരാറുണ്ട്.