എത്ര പ്രായമായാലും ഇനി ഒരു ചുളിവ് പോലും മുഖത്ത് വരുകയില്ല

യൗവനം നിലനിർത്താൻ വേണ്ടിയുള്ള ചില ട്രിക്കുകൾ ആണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് വേണ്ടി പറഞ്ഞു തരാൻ പോകുന്നത്. ശരിക്കും നമുക്ക് യൗവനം നിലനിർത്താൻ സാധിക്കുമോ? പ്രായമാകുന്നത് എല്ലാവർക്കും സ്വാഭാവികമായി നടക്കുന്ന കാര്യമാണ്. പലരും പറയുന്ന ഒരു കാര്യമാണ് പെട്ടെന്ന് എനിക്ക് പ്രായമായി എന്ന് ഒരു തോന്നൽ ഉണ്ട്. ഞാൻ ഉദ്ദേശിക്കുന്ന രീതിയിൽ ശരീരം വെക്കുന്നില്ല. മനസ്സ് ചെറുപ്പം ആണ് എന്നാൽ ശരീരം ഞാൻ ഉദ്ദേശിക്കുന്ന രീതിയിൽ വരുന്നില്ല. എനിക്ക് പെട്ടെന്ന് ഒന്നും നടന്നു പോകണം എന്ന് തോന്നുന്നുണ്ടെങ്കിൽ പോലും പെട്ടെന്ന് നടക്കുമ്പോഴേക്കും കിതപ്പ് അനുഭവപ്പെടുന്നു. അങ്ങനെയുള്ള കുറെ കാര്യങ്ങൾ പറയാറുണ്ട്. ശരിക്കും എന്താണ് ഏജിങ്? പ്രായമാവുക എന്ന് പറഞ്ഞാൽ എന്താണ്? പ്രായമാവുക എന്ന് പറയുന്നതിന്റെ കാരണം എന്താണ് എന്ന് വച്ച് കഴിഞ്ഞാൽ പ്രധാനമായും മൂന്ന് രീതിയിലുള്ള ഏജിങ് ഉണ്ട്?

ആദ്യത്തെ പറയുന്നത് നമ്മുടെ ശരിയായ വയസ്സ് എത്രയാണോ അതിനെയാണ്. രണ്ടാമത്തേത് പറയുന്നത് നമുക്ക് ചിലപ്പോൾ 60 വയസ്സ് ആയിരിക്കും എന്നാൽ നമ്മുടെ ശരീരത്തിന് 40 വയസ്സ് പ്രായം തോന്നുകയുള്ളൂ. അല്ലെങ്കിൽ നേരെ മറിച്ച് പറയുകയാണെങ്കിൽ നമുക്ക് ശരിക്കും 40 വയസ്സ് പ്രായം ആയിക്കാണുള്ളൂ എന്നാൽ നമ്മുടെ ശരീരം നോക്കുമ്പോൾ 60 വയസ്സ് പ്രായം വരെ തോന്നിക്കും. 38 വയസ്സിൽ ഹാർട്ട് അറ്റാക്ക് ആയിരുന്നു അല്ലെങ്കിൽ ഉറങ്ങിക്കിടക്കുമ്പോൾ തന്നെ മരിച്ചുപോയി എന്നൊക്കെ നമ്മൾ കേട്ടിട്ടില്ലേ? ചിലപ്പോൾ 38 വയസ്സ് എന്ന് പറഞ്ഞിട്ട് കാര്യം ഉണ്ടാവുകയില്ല അവരുടെ ശരീരം ചിലപ്പോൾ 70 അല്ലെങ്കിൽ 80 വയസ്സ് ഒക്കെ പ്രായമായതാകും. മൂന്നാമത്തെ കാര്യം പറയുന്നത് 60 വയസ്സുള്ള ആളുകൾ വരെ 30 വയസ്സുള്ള ആളുകളെ പോലെ പ്രവർത്തിക്കുകയും ചിന്തിക്കുകയും ഒക്കെ ചെയ്യുന്നതാണ്. അതുപോലെതന്നെ ചെറിയ പ്രായമുള്ള ആളുകൾ കൂടിയ പ്രായമുള്ള ആളുകളെ പോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് ഒക്കെയാണ് മൂന്നാമത്തെ ഗണത്തിൽ വരുന്നത്. കുടുംബ പ്രശ്നങ്ങൾക്കൊക്കെ ഒരു കാരണമായി ഇത് ചിലപ്പോൾ മാറാറുണ്ട്. ഇനി കൂടുതലായി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.