ഇത് നിങ്ങൾ കണ്ടാൽ പൊട്ടി കരയും എന്നുള്ളത് ഉറപ്പാണ്

ശ്യാമേ രാവിലെ തന്നെയുള്ള ആ നീട്ടിയുള്ള വിളി കേട്ടാണ് കണ്ണുതുറന്നത്. ഞായറാഴ്ച ആയിട്ട് കുറച്ചുനേരം കിടന്നുറങ്ങാം എന്ന് കരുതിയതാണ് ആരാണ് ഇപ്പോൾ രാവിലെ തന്നെ വന്നിരിക്കുന്നത് എന്ന ഒരു ചിന്തയാണ് തോന്നിയത്. എന്നിട്ടാണ് വാതിൽ തുറന്നു ഉമ്മറത്തേക്ക് വന്നത്. മുറ്റത്ത് നിൽക്കുന്ന വെള്ള ഷർട്ടും മുണ്ടും ധരിച്ചു നിൽക്കുന്ന ആളെ കണ്ടപ്പോൾ ഒരു നിമിഷം അത് മനോഹരേട്ടൻ ആണോ എന്ന് പോലും സംശയിച്ചു. ഇതിനു മുന്നേ ആളെ ഇതുവരെ വെള്ളമുണ്ടും ഷർട്ടും ധരിച്ച് കണ്ടിട്ടില്ല. എപ്പോൾ കണ്ടാലും നരച്ച ഒരു കാവിമുണ്ട് മാത്രമായിരിക്കും വേഷം. അതിലേറെ എന്നെ അത്ഭുതപ്പെടുത്തിയത് അയാൾ എൻറെ പേര് എടുത്തു വിളിച്ചപ്പോൾ ആണ്. അയൽവക്കം ആണെങ്കിൽ പോലും ഇടയ്ക്ക് കൈമാറാറുള്ള ചിരി എന്നല്ലാതെ രണ്ടാളും പരസ്പരം അങ്ങോട്ടുമിങ്ങോട്ടും സംസാരിച്ചിട്ടില്ല. നിനക്ക് പറ്റുമെങ്കിൽ ഒരു ഓട്ടം പോകാൻ വരുമോ? എപ്പോഴും ഉള്ള ചിരിയോടെ മനോഹരൻ ചേട്ടൻ ശബ്ദം താഴ്ത്തി ചോദിച്ചപ്പോഴാണ് താൻ ചിന്തയിൽ നിന്നും ഉണർന്നത്. ഇന്ന് ഒരു കല്യാണം ഉണ്ടായിരുന്നു ഞായറാഴ്ച ആയതുകൊണ്ടാകും ഒരു മണിക്കൂർ നിന്നിട്ട് പോലും ഒരു ബസ് പോലും കിട്ടുന്നില്ല. നീ ഞായറാഴ്ച ദിവസം എന്നും നേരം വൈകിയിട്ട് അല്ലേ ഉണരാറുള്ളൂ അതുകൊണ്ട് തന്നെ ഞാൻ വേറെ രണ്ടു വണ്ടി കിട്ടുമോ എന്ന് നോക്കി. ഞായറാഴ്ച ആയതുകൊണ്ട് വരാൻ ആർക്കും താല്പര്യം ഇല്ല.

അതും പറഞ്ഞ് അയാൾ എന്നെ ദയനീയമായ രീതിയിലാണ് നോക്കിയത്. അതിന് എന്താ ചേട്ടാ ഞാൻ വരാലോ ഞാൻ അത് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് ആശ്വാസത്തിന്റെ പുഞ്ചിരി വിടർന്നു. എന്നാൽ ഒന്ന് വേഗം ആയിക്കോട്ടെ അല്ലെങ്കിൽ മുഹൂർത്തത്തിന് എത്താൻ സാധിക്കുകയില്ല. അതു പറയുമ്പോൾ അദ്ദേഹത്തിന് മുഖത്ത് ഇതുവരെ കാണാത്ത ഒരു സന്തോഷം ഞാൻ കണ്ടിരുന്നു. 5 മിനിറ്റ് ചേട്ടൻ കയറിയിരിക്കാൻ ഞാൻ അതും പറഞ്ഞുകൊണ്ട് പല്ലുതേക്കാൻ വേണ്ടിയും കുളിക്കാനും വേണ്ടി പോകുമ്പോൾ അദ്ദേഹം മുറ്റത്ത് കൂടി അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു. പല്ലുതേയ്ക്കുമ്പോഴും കുളിക്കുമ്പോഴും അദ്ദേഹം ഇത്രയും ധൃതി കാട്ടാൻ വേണ്ടി ഇത് ഇപ്പോൾ ആരുടെ കല്യാണം ആയിരിക്കും എന്നുള്ളതാണ്. ഈ നാട്ടിൽ വന്ന് താമസം തുടങ്ങിയപ്പോൾ മുതൽ കാണുന്നതാണ് മനോഹരൻ ചേട്ടനെ. ആരോടും അധികം സംസാരിക്കാത്ത മുഖത്ത് എപ്പോഴും പുഞ്ചിരി സൂക്ഷിക്കുന്ന ഒരു മനുഷ്യൻ. കണ്ടനാൾ മുതൽ എന്നും അദ്ദേഹം ആ വീട്ടിൽ തനിച്ചാണ് താമസം.