പാവപ്പെട്ട വീട്ടിലെ കുട്ടിയെ കല്യാണം കഴിച്ച് പണക്കാരൻ ആ കുട്ടിയോട് ചെയ്തത് കണ്ടോ

ശൂന്യതയിൽ നിന്നും ഗർഭം ഉണ്ടാകുവാൻ ഞാൻ കന്യാകമറിയമല്ല. അപ്രതീക്ഷിതമായ അവളുടെ മറുപടിക്ക് മുന്നിൽ എൻറെ ചോദ്യത്തിന്റെ മുനയൊടിഞ്ഞു. ഒന്നും മനസ്സിലാക്കാൻ സാധിക്കാതെ ഞാൻ കണ്ണുമിഴിച്ചിരുന്നു. മനസ്സിൽ നിന്ന് എന്തോ ഇറക്കിവെച്ച ആശ്വാസത്തിൽ അവൾ കിടക്കയിൽ ഇരുന്നു. ഷബ്ന നീ പറയുന്നത് ഒന്നും എനിക്ക് മനസ്സിലാകുന്നില്ല എന്താണ് നീ ഇപ്പോൾ പറഞ്ഞതിന്റെ അർത്ഥം? അമ്പരപോടെ ഞാൻ അവളെ തുറിച്ചു നോക്കി. അതെ ആർക്കും മനസ്സിലാവുകയില്ല മനസ്സിലാക്കാൻ ആർക്കും കഴിയുകയില്ല. അവൾ ഒരു കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു. ഇവൾ എന്റെ പ്രിയപ്പെട്ട കളിക്കൂട്ടുകാരിയാണ്. രണ്ടോ മൂന്നോ വയസ്സിന് താഴെയാണ് ഞാൻ എങ്കിലും പരസ്പരം എല്ലാ കാര്യങ്ങളും പങ്കുവയ്ക്കുന്ന കൂട്ടുകാർ ആയിരുന്നു ഞങ്ങൾ. അവളുടെ ഉമ്മ മരിക്കുമ്പോൾ അവൾക്ക് 13 വയസ്സ് പ്രായമായിരുന്നു. അവർക്ക് താഴെ നാല് അനിയത്തിമാർ ഉണ്ടായിരുന്നു. ഈ അഞ്ചു പെൺകുട്ടികൾക്കും ആ കുടുംബനാഥന്റെയും അതുപോലെതന്നെ ഉമ്മയുടെയും മരണം വലിയ ഒരു ഷോക്ക് ആയിരുന്നു. ആദ്യ നാളുകളിൽ നാട്ടുകാരുടെയും കുടുംബക്കാരുടെയും സഹായം ഉണ്ടായിരുന്നെങ്കിൽ പോലും പതുക്കെ പതുക്കെ എല്ലാവരും അവരെ മറക്കുകയാണ് ചെയ്തത്.

എന്നിട്ടും എങ്ങനെയൊക്കെയോ അവർ ജീവിച്ചു പോകുന്നു. പഠിക്കാൻ മിടുക്കി ആയിരുന്നിട്ട് പോലും പ്ലസ് വൺ വരെ എത്താൻ മാത്രമേ അവൾക്ക് സാധിച്ചിരുന്നുള്ളൂ. കുടുംബഭാരം തോളിൽ കയറ്റി തൊട്ടടുത്തുള്ള ഒരു കടയിൽ അവൾ ജോലിക്ക് കയറി. സുന്ദരി ആയിരുന്നത് കൊണ്ട് തന്നെ ഒത്തിരി ഏറെ കല്യാണം ആലോചനകൾ അവൾക്ക് വന്നുകൊണ്ടിരുന്നു. എല്ലാ ആലോചനയും കാര്യത്തോട് അടുക്കുമ്പോൾ മുടങ്ങി പോവുകയും ചെയ്തു. ഉപ്പയില്ലാത്ത ആങ്ങള ഇല്ലാത്ത അഞ്ചു പെൺമക്കൾ മാത്രമുള്ള ഒരു വീട്ടിലെ മൂത്ത പെൺകുട്ടിയെ കല്യാണം കഴിക്കുക എന്ന് പറയുന്നത് ചെറുക്കന്റെ വീട്ടുകാരെ വെച്ച് ആലോചിക്കുമ്പോൾ അത് വലിയ ഒരു മണ്ടത്തരം ആയിരുന്നു. മൂത്തവളെ കല്യാണം കഴിച്ചാൽ താഴെയുള്ള നാല് പെൺകുട്ടികളുടെയും ബാധ്യത തൻറെ തലയിൽ ആകുമെന്ന് സ്വാഭാവികമായ രീതിയിൽ അവളെ പെണ്ണ് കാണാൻ വന്ന എല്ലാ ചെക്കന്മാരും ചിന്തിച്ചു. കൂടുതലായി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.