ടീച്ചർ ആരാണെന്ന് മനസ്സിലാക്കി പൊട്ടിക്കരഞ്ഞു കുട്ടിയുടെ പിതാവ്

അച്ഛാ ഇന്നാണ് കോൺടാക്ട് ഡേ. രണ്ടാം ക്ലാസുകാരി ഐശ്വര്യ അച്ഛനെ ഓർമിപ്പിച്ചു. എത്ര മണിക്കാണ് മോളെ എന്ന് അയാൾ ആവേശത്തോടെ ചോദിച്ചു. പത്തുമണി തൊട്ടാണ് ഇപ്പോൾ തന്നെ 9 മണിയായി. ഒന്ന് എഴുന്നേൽക്ക് അച്ഛാ അച്ഛൻ ഇപ്പോൾ തന്നെ റെഡിയായി വരാം. അയാൾ ഉത്സാഹത്തോടെ കൂടി ബാത്റൂമിലേക്ക് കയറി. അയാളുടെ ഉത്സാഹത്തിന്റെ കാരണം വേറെ ഒന്നുമില്ല ഐശ്വര്യയുടെ ക്ലാസ് ടീച്ചറെ അയാൾ കഴിഞ്ഞ ദിവസമാണ് അവിചാരിതമായി കണ്ടുമുട്ടിയത്. അന്ന് മഴയുള്ള ഒരു ദിവസമായിരുന്നു. പതിവ് സമയം കഴിഞ്ഞിട്ടും സ്കൂൾ ബസ് എത്താൻ വൈകിയപ്പോൾ മോളുടെ നിർബന്ധപ്രകാരമാണ് അയാൾ കാർ എടുത്ത് സ്കൂളിലേക്ക് മകളെ കൊണ്ടാക്കാൻ വേണ്ടി പോയത്. കാറിൽ നിന്നും ഇറങ്ങിയ മകൾ ക്ലാസിലേക്ക് കയറുന്നത് വരെ അയാൾ കണ്ണിമ വെട്ടാതെ നോക്കി നിന്നു. അപ്പോഴാണ് ക്ലാസ് മുറിയിലേക്ക് കടന്നു വരുന്ന ടീച്ചറെ അയാൾ ശ്രദ്ധിച്ചത്. ഇത് അവളല്ലേ രചന ആമുഖം ഇനി ഒരിക്കലും കാണരുത് എന്ന് മനസ്സിൽ ഉറപ്പിച്ചതായിരുന്നു. എന്നിട്ടും തന്റെ മുന്നിൽ തന്നെ അവൾ വീണ്ടും വന്നു പെട്ടിരിക്കുന്നു. അതും തൻറെ മകളുടെ ക്ലാസ് ടീച്ചർ ആയിട്ടാണ് വരവ്.

ഹായ് വിനോദ് അവൾ കാണാതെ തിരികെ പോകാൻ വേണ്ടി നോക്കിയപ്പോഴാണ് പിന്നിൽ നിന്നും ആ വിളി കേട്ടത്. എന്താ വിനോദ് ഇത് കണ്ടിട്ടും കാണാത്ത പോലെ പോവുകയാണോ? അവൾ തൻറെ അടുത്തേക്ക് നടന്നു വരുന്നത് കണ്ടപ്പോൾ അയാളുടെ ഹൃദയമിടിപ്പിന്റെ വേഗത കൂടി. ടീച്ചർക്ക് ഈയുള്ളവനെ ഓർമ്മയുണ്ടോ ആവോ? പരിഹാസരൂപേന അയാൾ ചോദിച്ചു. ഹോസിലി മാൻ ഇപ്പോഴും ആ ബാല്യകാലത്തെ കാര്യം ഓർത്തിട്ടാണോ എന്നോട് ഇങ്ങനെയൊക്കെ കാണിക്കുന്നത്. അതൊക്കെ സ്കൂൾ ജീവിതത്തിലെ വെറും നേരം പോക്കുകൾ മാത്രമായിട്ടാണ് ഞാൻ കണ്ടിട്ടുള്ളത്. നോക്കൂ നിങ്ങൾ ഇപ്പോൾ ഏഴ് വയസ്സുകാരിയുടെ ഒരു അച്ഛനാണ്. നിങ്ങളെപ്പോലെ സുന്ദരിയായി പെൺകുട്ടികൾക്ക് എന്നെപ്പോലെ വൺവെ പ്രണയമായി നടക്കുന്നവർ ഒരുപാട് പേർ ഉണ്ടാകുമ്പോൾ നിങ്ങൾക്ക് അത് നേരമ്പോക്ക് മാത്രമായിരിക്കും. പക്ഷേ ഫൈനൽ എക്സാം കഴിഞ്ഞ് എല്ലാവരും പിരിയുന്ന സമയത്ത് ഞാൻ നിൻറെ അടുത്ത് വന്ന് ഏറെ ആശങ്കയോടുകൂടി നമ്മൾ എങ്ങനെയാണ് ഇനി കണ്ടുമുട്ടുക എന്ന് ചോദിച്ചിരുന്നു. അതിനു മറുപടിയായി അട്ടഹസിച്ചുകൊണ്ട് താൻ എന്നോട് പറഞ്ഞത് അതിന് എന്തിനാണ് നമ്മൾ ഇനി കാണുന്നത് കാണാനും മാത്രം എന്തു ബന്ധമാണ് നമ്മൾ തമ്മിലുള്ളത് എന്നാണ്. സത്യത്തിൽ എൻറെ ജീവിതത്തിൽ ഏറ്റവും മാനസികമായി ഞാൻ തളർന്നുപോയ ഒരു നിമിഷം എന്നു പറയുന്നത് അന്നായിരുന്നു.