ഭംഗിയില്ലാത്ത പാവപ്പെട്ട വീട്ടിലെ കുട്ടിക്ക് ലഭിച്ച ഭർത്താവിനെ കണ്ടു കണ്ണുതള്ളി പോയി

മുന്നിൽ വന്നു നിന്ന രൂപത്തോടെ എന്തു പറയണം എന്ന് എനിക്ക് അറിയില്ലായിരുന്നു. ആദ്യത്തെ പെണ്ണുകാണൽ ആണ് അതും വീട്ടുകാരുടെ നിർബന്ധത്തിൽ മാത്രം വഴങ്ങിയാണ് വന്നത്. കെട്ടുവാൻ പ്രായം ആയിട്ടില്ല എന്ന് എനിക്കറിയാം. പി എസ് സി ലിസ്റ്റിൽ എൻറെ പേരുണ്ട് ഒരു ജോലി കിട്ടും എന്ന് എനിക്കുറപ്പായിരുന്നു. എന്നിട്ടും ആലോചിക്കുംതോറും അവളെ കടിച്ചു കീറാനാണ് എനിക്ക് തോന്നിയത്. അവൾ ആണെങ്കിൽ ഒരു നല്ല സാരി പോലും എടുത്തിട്ടില്ല. പെണ്ണിനെ കാണാൻ വരുന്നവരുടെ മുന്നിൽ കുറച്ച് എങ്കിലും മെനയായി നിന്നോടെ. അത് എങ്ങനെയാണ് മുഖത്ത് നോക്കി ചോദിക്കുന്നത്. എനിക്ക് അവിടെ കണ്ടപ്പോൾ ദേഷ്യമാണ് തോന്നിയത്. എന്നാൽ അവളുടെ കണ്ണുകളിലെ ദൈന്യത എന്നെ തളർത്തി. ദേഷ്യപ്പെട്ട് ഒന്നും പറയുവാൻ എനിക്ക് തോന്നിയില്ല. ഒറ്റനോട്ടത്തിൽ തന്നെ താല്പര്യമില്ല എന്ന് മനസ്സുകൊണ്ട് ഞാൻ പറഞ്ഞു കഴിഞ്ഞിരുന്നു. പെട്ടെന്ന് ആരോ പറഞ്ഞു നമുക്ക് അങ്ങോട്ട് മാറിനിൽക്കാം പഴയകാലം ഒന്നുമല്ലല്ലോ. അവളുടെ ചേട്ടൻ പറഞ്ഞു. നീ അവനെയും കൂട്ടി തൊടിയിലൂടെ ഒന്ന് നടക്കൂ. അങ്ങനെയാകുമ്പോൾ നിങ്ങൾക്ക് മനസ്സ് തുറന്ന് സംസാരിക്കാമല്ലോ. അവളുടെ പേര് പോലും ചേട്ടൻ വിളിച്ചപ്പോൾ ആണ് എനിക്ക് മനസ്സിലായത്. മനസ്സില്ല മനസ്സോടെ ഞാൻ അവൾക്കൊപ്പം തൊടിയിലേക്ക് നടന്നു.

കെട്ടുന്ന പെണ്ണിനെ കുറിച്ച് മനസ്സിൽ ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നു. അവളുടെ വസ്ത്രങ്ങൾ മോഡേൺ ആകണം എനിക്ക് ഒരു ജോലി കിട്ടി കഴിയുമ്പോൾ കൂടെ ജോലി ചെയ്യുന്ന ആരെങ്കിലും ആയിരിക്കണം വധു ഒരുമിച്ച് ഓഫീസിൽ പോണം അങ്ങനെ ഒരുപാട് ആഗ്രഹങ്ങൾ മുന്നെ കൂട്ടി തന്നെ മനസ്സിൽ ഉണ്ടായിരുന്നു. നിങ്ങൾ എന്താണ് ചിന്തിക്കുന്നത് എന്ന് എനിക്കറിയാം. ഞാൻ പെട്ടെന്ന് തന്നെ ചിന്തയിൽ നിന്നും ഞെട്ടി ഉണർന്നു. എന്നെ വിവാഹം കഴിക്കണ്ട കേട്ടോ എന്തെങ്കിലും ഒഴിവു കഴിവുകൾ പറഞ്ഞു പോയാൽ മതി. ബിനുവിന് ചേർന്ന് ഒരു പെണ്ണല്ല എന്ന് എനിക്കറിയാം. ബിനുവിനെക്കാൾ മൂന്നു വയസ്സ് പ്രായം കൂടുതലാണ് എനിക്ക്. നിങ്ങൾ ഒരിക്കലും എന്നെപ്പോലത്തെ ഒരു പെൺകുട്ടിയെ പ്രതീക്ഷിച്ചു കാണില്ല അല്ലേ. ഞാൻ തിരികെ മറുപടി ഒന്നും തന്നെ പറഞ്ഞില്ല. എന്നെക്കാൾ പ്രായമുണ്ട് എന്നുള്ള കാര്യം അവൾ പറയാതെ തന്നെ എനിക്ക് മനസ്സിലാക്കാൻ സാധിക്കും. എനിക്ക് ഇതൊക്കെ ശീലമാണ് എത്രപേരുടെ മുന്നിൽ തന്നെ ഞാൻ വേഷം കെട്ടി നിന്നു. എല്ലാം എൻറെ തെറ്റാണ് രണ്ടുപേരെ ഒരുമിച്ച് പഠിപ്പിക്കുവാൻ അച്ഛന് സാധിക്കുമായിരുന്നില്ല. അതുകൊണ്ടുതന്നെ പ്ലസ് ടു കഴിഞ്ഞതും എൻറെ പഠനം മുടങ്ങി. അമ്മയ്ക്ക് സുഖമില്ലായിരുന്നു അതുകൊണ്ടുതന്നെ പിന്നീട് വീടുപണി മുഴുവൻ ഞാൻ ഏറ്റെടുത്തു.