ഭാര്യ അറിയാതെ അവളുടെ പിന്നാലെ ചെന്നു നോക്കിയപ്പോൾ ഭർത്താവ് ഞെട്ടിപ്പോയി

ഗിരിയേട്ടാ നിങ്ങളുടെ ഒടുക്കത്തെ സംശയമാണ് നമ്മുടെ ഇടയിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നതിനെ കാരണമായി വരുന്നത്. നിങ്ങൾ വേഗം തന്നെ ഒരു ഡോക്ടറെ കാണണം. ഇങ്ങനെ സംശയവും അതുപോലെതന്നെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന ഒരാളോട് കൂടെ ജീവിക്കാൻ എനിക്ക് ഇനി വയ്യ. എത്രയാണ് എന്ന് വച്ചാണ് ക്ഷമിക്കുക എല്ലാറ്റിനും ഒരു പരിധിയുണ്ട്. എങ്ങോട്ട് തിരിഞ്ഞാലും സംശയമാണ് ഇങ്ങനെയാണെങ്കിൽ ഇനി നമുക്ക് ഒരുമിച്ച് ജീവിക്കുക എന്നുള്ളത് വളരെ പ്രയാസം ഏറിയ കാര്യമായി മാറും. ഞാൻ എൻറെ ജോലി രാജിവച്ച് വീട്ടിൽ ഇരിക്കാൻ നിങ്ങൾക്ക് മനസ്സിനെ സമാധാനം കിട്ടും എന്നുണ്ടെങ്കിൽ. സത്യത്തിൽ അവളിൽ നിന്നും ഇത്ര കടുപ്പം ഏറിയ ഒരു മറുപടി പ്രതീക്ഷിച്ചില്ല. ആരോടാണ് ചാറ്റിങ് എപ്പോൾ നോക്കിയാലും വാട്സാപ്പിൽ ഓൺലൈനിൽ കാണാമല്ലോ. ഞാൻ ഒരു മെസ്സേജ് വിട്ടാൽ നോക്കാൻ തന്നെ നിനക്ക് സമയമില്ലല്ലോ. എല്ലാം എനിക്ക് മനസ്സിലാകുന്നുണ്ട്. എൻറെ മുഖത്ത് ഉള്ള ചമ്മൽ അടുത്തിരിക്കുന്നവർ കണ്ടോ എന്ന് ഞാൻ നോക്കി. ടീ ടൈം ആയതുകൊണ്ട് തന്നെ അവരും അവരുടെ ഫോണിൽ മുഖം നോക്കി ഇരിക്കുകയായിരുന്നു അതുകൊണ്ട് ആരും തന്നെ കണ്ടില്ല. ചുവന്ന പഴുത്ത് ഇരിക്കുന്ന ഒരു ഇമേജ് അവൾക്ക് ഇട്ടുകൊടുത്ത് അതിനുശേഷം നെറ്റ് ഓഫ് ചെയ്തു. അതൊക്കെ എൻറെ തോന്നലുകൾ ആണ് എന്നുള്ള കാര്യം ഞാൻ മനസ്സിന് പറഞ്ഞു തൃപ്തിപ്പെടുത്തി.

അവളോടുള്ള പകപോക്കാൻ വേണ്ടി വീട്ടിൽ ചെന്നാൽ ഞാനും ഫോൺ തന്നെ നോക്കിയിരിക്കാൻ തുടങ്ങി. പണ്ടൊക്കെ ഓഫീസിൽ നിന്നും വീട്ടിലെത്തിയാൽ കുളികഴിഞ്ഞ് ന്യൂസ് കണ്ട് കട്ടൻ കാപ്പി കുടിക്കുന്നത് ഒരു പതിവായിരുന്നു. അന്ന് ഇവൾക്കായിരുന്നു പരാതി നിങ്ങളുടെ ന്യൂസ് കാണൽ കാരണം ഒന്ന് സംസാരിക്കാൻ പോലും സമയമില്ലാതെയായി. ഒരു ദിവസം ഞാൻ ഈ കുന്തം തല്ലി പൊളിക്കും എന്ന് അവൾ പറയുകയുണ്ടായി. ന്യൂസ് കണ്ടുകഴിഞ്ഞ് കുറച്ചു സമയം ഒക്കെ അവൾക്ക് വേണ്ടി സമയം കണ്ടെത്താറുണ്ടായിരുന്നു. അതുപോലെ സംസാരിക്കാനും അടുക്കളയിൽ സഹായിക്കാനും ഒക്കെ ഞാൻ പോയിരുന്നു. അന്നൊക്കെ ഓഫീസിലെ വർത്താനങ്ങളും അതുപോലെതന്നെ നാട്ടുവർത്തനങ്ങളും ആയി സമയം പോയത് അറിഞ്ഞിരുന്നില്ല. ഇന്നത്തെ ദിവസങ്ങൾ പല ദിവസങ്ങളിലും മൂകമാണ്. ഒരു വീട്ടിൽ തന്നെ ഇരിക്കുകയാണെങ്കിൽ പോലും അവൾ ഓൺലൈനിൽ ഉണ്ടോ എന്ന് ഞാൻ നോക്കുന്നത് പതിവായി. സംശയ രോഗം എന്ന കീഴ്പ്പെടുത്തിയോ എന്നു വരെ എനിക്ക് തോന്നാറുണ്ട്.