തന്റെ മൂന്നു വയസ്സുള്ള പെൺകുട്ടിയെ നശിപ്പിച്ചവനോടുള്ള അമ്മയുടെ പ്രതികാരം ഇങ്ങനെയാണ്

അതുപോലെ ഫേസ്ബുക്കിൽ സുന്ദരികളായ പെൺകുട്ടികൾക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചു കൊണ്ടിരിക്കുമ്പോൾ ആണ് അരുണിന്റെ ഒരു റിക്വസ്റ്റ് വന്നത്. പണക്കാരനായ അച്ഛനും അമ്മയ്ക്കും ഉള്ള ഒരേയൊരു മകനാണ് അരുൺ. വീട്ടിൽ പൂത്ത കാശ് ഉള്ളതുകൊണ്ടുതന്നെ ബിസിനസ് എന്ന പേരിൽ പണം ധൂർത്തു അടിച്ചു നടക്കുന്നതാണ് അവൻറെ ജോലി. ഒരു പരിചയമില്ലാത്ത സുന്ദരിയായ പെണ്ണിൻറെ റിക്വസ്റ്റ് വന്നപ്പോൾ അവൻ ഒന്ന് സംശയിച്ചു. ആരെങ്കിലും പറ്റിക്കാൻ വേണ്ടി ചെയ്യുന്നതാണോ എന്നാണ് അവൻ സംശയിച്ചത്. അവൻ അപ്പോൾ തന്നെ റിക്വസ്റ്റ്ട് ഏസപ്ററ് ചെയ്തു എങ്കിലും അവൻ മെസ്സേജ് അയക്കാൻ താല്പര്യം കാണിച്ചില്ല. ഹായ് ഞാൻ രേശ്മയാണ് താങ്കൾ പോസ്റ്റ് ചെയ്ത പോസ്റ്റുകൾ കണ്ടു റിക്വസ്റ്റ് അയച്ചതാണ്. അതിൽ സ്ത്രീകളെയും കുട്ടികളെയും ഒക്കെ കുറിച്ച് നല്ല രീതിയിലുള്ള പോസ്റ്റുകൾ ആണ് ചെയ്തിട്ടുള്ളത്. അതുമാത്രമല്ല സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ നൽകണം എന്നുപറഞ്ഞ് അരുൺ ഒരു പോസ്റ്റ് ഇട്ടില്ലേ അത് എനിക്ക് ഒരുപാട് ഇഷ്ടമായി. ദൈവമേ അപ്പോൾ ഫെയ്ക്ക് അല്ല അവനെ ആശ്വാസമായി. അരുൺ എന്തു ചെയ്യുന്നു അവൻ പറഞ്ഞു ഞാൻ ബിസിനസ് ചെയ്യുകയാണ്. രശ്മിയോ എന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞു ഞാൻ വീട്ടമ്മയാണ്. ഭർത്താവ് സൗദിയിലാണ്. അതുകേട്ടതോടെ അരുണിന്റെ ഉള്ളിൽ ഒരു മഴത്തുള്ളി കിലുക്കം നിറഞ്ഞു. കുട്ടികൾ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ മകനാണ് ആറാം ക്ലാസിൽ പഠിക്കുന്നു എന്ന് പറഞ്ഞു.

പിന്നീടുള്ള അരുണിന്റെ ദിവസങ്ങൾ തുടങ്ങുന്നത് തന്നെ രേഷ്മയ്ക്ക് വേണ്ടിയായിരുന്നു. രാവിലെയും രാത്രിയും അവൾക്കു വേണ്ടിയുള്ള മെസ്സേജുകൾ കൃത്യമായി അയക്കാൻ അവൻ ശ്രദ്ധിച്ചിരുന്നു. എങ്ങനെയെങ്കിലും അവളെ വളക്കണം എന്നതായിരുന്നു അവൻറെ മനസ്സിൽ ഉണ്ടായിരുന്നത്. ഒരു ദിവസം ചാറ്റ് ചെയ്ത് രാത്രി ഒരു മണിയായി. ഇത്രയും സമയം തന്റെ അടുത്ത് ചാറ്റ് ചെയ്യുന്ന ഈ പെണ്ണ് ആഗ്രഹിക്കുന്നത് മറ്റൊന്ന് തന്നെ ആയിരിക്കുമെന്ന് അവൻറെ മനസ്സ് പറഞ്ഞു. പതിയെ അവൻ ചാറ്റിന്റെ രീതികൾ മാറ്റി. ഇവിടെ നല്ല മഴയാണ് ഇവിടെ ചൂടാണ് എന്നാൽ ഇങ്ങോട്ട് പോന്നോളൂ. അയ്യട ചെക്കന്റെ പൂതി കൊള്ളാമല്ലോ. ഞാൻ വന്നാൽ എന്ത് തരും എന്തുവേണം ഒന്നും വേണ്ട അത് പറ്റില്ല എന്തെങ്കിലും പറ. വേണ്ടാട്ടോ ഞാൻ തമാശ പറഞ്ഞതാണ് പിന്നീടുള്ള അവരുടെ ചാറ്റുകൾ പലപ്പോഴും പരിധികൾ ഇല്ലാതെ പറന്നു നടന്നു. അവൻറെ മനസ്സിൽ പ്രണയം പൂത്തു തുടങ്ങി. പ്രണയം എന്ന് പറയുന്നതിനേക്കാൾ ഉപരി അവളെ വളച്ച് കാര്യം സാധിക്കുക എന്നുള്ളതായിരുന്നു.