അമ്മ വേശ്യ വൃത്തിയിലൂടെയാണ് തങ്ങളെ വളർത്തിയത് എന്ന് വിചാരിച്ച മകൻ പിന്നീട് സത്യം അറിഞ്ഞപ്പോൾ പൊട്ടിക്കരഞ്ഞു

നാളെ എൻറെ കുട്ടി ഈ സാരി എടുക്കണം ഈ മുല്ലപ്പൂവും വെച്ചോളൂ. ഞാൻ അവളുടെ കയ്യിൽ സാരിയും മുല്ലപ്പൂവും വെച്ച് കൊടുത്തു. അവളുടെ മുഖത്ത് ഒട്ടുംതന്നെ സന്തോഷം ഉണ്ടായിരുന്നില്ല. നീരസം പുറത്തു കാണിക്കാതെ അവൾ അത് വാങ്ങി. പാവം കുട്ടി ഒത്തിരി സ്വപ്നങ്ങൾ അവൾക്ക് ഉണ്ടായിരുന്നു. വെറും 21 വയസ്സ് മാത്രമേ അവൾക്ക് പ്രായം ആയിട്ടുള്ളു. വിവാഹ സമയം ആയോ എന്ന് പോലും അറിയില്ല. പക്ഷേ എനിക്ക് എത്രനാൾ അവളെ ഇതുപോലെ കാത്തുസൂക്ഷിക്കാൻ സാധിക്കും. കുടുംബത്തിനും മൊത്തം ചീത്തപ്പേരാണ് വേശ്യയുടെ മകൾ അതാണ് നാട്ടുകാർ അവൾക്ക് ഇട്ട ഓമനപ്പേര്. ആ പേര് ഉള്ളതുകൊണ്ടുതന്നെ അവളെ ആരും സ്വീകരിക്കില്ല. എനിക്ക് ഈ സമൂഹത്തിന് പേടിയാണ്. അവളെ അവർ നശിപ്പിച്ചാലോ. എത്രയും വേഗം തന്നെ അവളെ സുരക്ഷിതമായ ഒരു കൈകളിൽ ആക്കി എനിക്ക് തിരിച്ചു പോകണം. എനിക്ക് ഓർമ്മവച്ച നാൾ മുതൽ പലരും പലതും അമ്മയെ പറ്റി പറഞ്ഞു കേട്ടിട്ടുണ്ട്. അനിയത്തി ജനിച്ച ഉടൻതന്നെ അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചു പോയിരുന്നു. അവരുടേത് പ്രേമ വിവാഹമായിരുന്നു. അതുകൊണ്ടുതന്നെ അമ്മയെ വീട്ടുകാർ ഉപേക്ഷിച്ചു.

അച്ഛൻറെ വീട്ടുകാർ പണക്കാർ ആയിരുന്നു അവർ അമ്മയെ ഹീന ജാതിക്കാരി എന്ന് പറഞ്ഞു പുറത്താക്കുകയും ചെയ്തു. ആദ്യത്തെ ആവേശം കഴിഞ്ഞപ്പോൾ അച്ഛൻ അമ്മയെ വിട്ടിട്ട് പോവുകയും ചെയ്തു. അതാണ് സത്യം ജീവിതത്തിലെ വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള ശക്തി ആ പ്രേമത്തിന് ഉണ്ടായിരുന്നില്ല. പിന്നീട് അങ്ങോട്ട് ഞങ്ങളെ വളർത്തുവാൻ അമ്മ ഒത്തിരി ഏറെ കഷ്ടപ്പെട്ടു. അതിനെ സ്വീകരിച്ച മാർഗ്ഗങ്ങളിൽ ഒന്ന് വേശൃ വൃത്തി ആയിരുന്നു എന്ന് എല്ലാവരും പറയുന്നു. ഒരിക്കൽപോലും ഞാൻ ഇതിനെപ്പറ്റി അമ്മയോട് ചോദിച്ചിട്ടില്ല. ആ കണ്ണുകളിൽ ദുഃഖം കണ്ടാൽ എന്തോ ചോദിക്കാൻ തോന്നുകയില്ല. കൂടുതൽ അറിയാൻ നിങ്ങൾ തന്നെ വീഡിയോ മുഴുവനായി കാണുക.